മൃഗം 31 [Master]

Posted by

ഡോണ അവര്‍ക്കെതിരെ നല്‍കുന്ന യാതൊന്നും ചാനലില്‍ കാണിക്കരുത് എന്നവര്‍ എന്നോട് ആവശ്യപ്പെട്ടു..അങ്ങനെ ചെയ്‌താല്‍..”
ഒന്ന് നിര്‍ത്തിയ ശേഷം അലക്സ് തുടര്‍ന്നു:
“ഡോണയ്ക്ക് അറിയാമല്ലോ..വിവാഹശേഷം കുറെ ഏറെ നാളുകള്‍ നേര്‍ച്ചയും മറ്റും നേര്‍ന്നും കുറെ ഏറെ ആശുപത്രികളില്‍ ചികിത്സ നടത്തിയും ഒക്കെയാണ് ഞങ്ങള്‍ക്കൊരു മകള്‍ ഉണ്ടായത്..ആണും പെണ്ണുമായി അവള്‍ മാത്രമേ ഉള്ളു ഞങ്ങള്‍ക്ക്…അവര്‍ക്കെതിരെ എന്തെങ്കിലും എന്റെ ഈ ചാനലില്‍ വന്നാല്‍, മകളെ മറന്നേക്കണം എന്നായിരുന്നു അവരുടെ ഭീഷണി..അവര്‍ പറഞ്ഞാല്‍ പറഞ്ഞതിനും അപ്പുറം ചെയ്യുന്നവരാണ് എന്ന് ഡോണയ്ക്കും അറിയാമല്ലോ..”
അയാള്‍ നിസ്സഹായനായി ഡോണയെ നോക്കി. അവള്‍ തലയാട്ടിക്കൊണ്ട് കസേരയില്‍ പിന്നോക്കം ചാരി. അവള്‍ ആലോചനയില്‍ മുഴുകി അല്‍പ്പനേരം അങ്ങനെയിരുന്നു.
“സര്‍ അവരെ ഭയക്കുന്നു അല്ലെ” അവസാനം അവള്‍ ചോദിച്ചു.
“ഭയന്നെ പറ്റൂ ഡോണ..അവരുടെ റീച്ച് ഡോണയ്ക്കും അറിയാമല്ലോ? തങ്ങളുടെ ഇഷ്ടത്തിന് തുള്ളുന്ന ഒരു കമ്മീഷണറെ വരെ കൊച്ചിയില്‍ അവരോധിക്കാന്‍ അവര്‍ക്ക് സാധിച്ചു എങ്കില്‍, അവര്‍ക്ക് എന്താണ് സാധിക്കാത്തത്. മറ്റൊന്ന് കൂടി ഡോണ..ഈ വിവരം ഡോണ എന്നോട് പറയുകയാണെങ്കില്‍ മാത്രം അറിയിക്കാന്‍ വേണ്ടി ഞാന്‍ മാറ്റി വച്ചിരുന്നതാണ്. ഡോണ നല്‍കുന്ന ഈ ഇന്‍ഫര്‍മേഷന്‍ കേരളത്തിലെ ഒരു ചാനലും സംപ്രേഷണം ചെയ്യില്ല..”
ഡോണ താനത് ഊഹിച്ചിരുന്നതുപോലെ തലയാട്ടി.
“പിന്നെ ഡോണ..ഒരു മൂത്ത സഹോദരന്റെ സ്ഥാനത്ത് നിന്നു ഞാന്‍ പറയുകയാണ് എന്ന് കരുതിയാല്‍ മതി..ഡോണ കാണിക്കുന്നത് വളരെ വലിയ അബദ്ധമാണ്..അവര്‍ മഹാ അപകടകാരികളായ കണ്ണില്‍ ചോര ഇല്ലാത്ത ക്രിമിനല്‍സ് ആണ്.. അവര്‍ക്കെതിരെ ഉള്ള ഡോണയുടെ ഒറ്റയാള്‍ പോരാട്ടം അവസാനിപ്പിക്കുന്നതാണ് നല്ലത്..എന്തിനാണ് നല്ലൊരു ജീവിതം വെറുതെ പാഴാക്കുന്നത്..”
അലക്സ് സ്നേഹപൂര്‍വ്വം അവളോട്‌ പറഞ്ഞു. അതുകേട്ടപ്പോള്‍ ഡോണ പുഞ്ചിരിച്ചു. പിന്നെ ഇങ്ങനെ മറുപടി നല്‍കി:
“സര്‍..താങ്കള്‍ ഒരു നല്ല മനുഷ്യനായത് കൊണ്ടാണ് ഞാന്‍ എന്റെ രാജിക്കത്ത് ഇപ്പോള്‍ നല്‍കാഞ്ഞത്..അങ്ങയുടെ ഭയം എനിക്ക് മനസിലാക്കാന്‍ പറ്റും. പക്ഷെ ഡോണയ്ക്ക് ഭയമില്ല സര്‍..ഞാന്‍ അവര്‍ക്കെതിരെ പോരാടും..എന്റെ ജീവിതമോ ജീവനോ പോയാലും ശരി അതില്‍ എനിക്ക് ഒരു തിരിച്ചുപോക്കില്ല..അവരുടെ അധമ പ്രവൃത്തികള്‍ക്ക് ഇരയായ അനേകരില്‍ ഒരുവള്‍ മാത്രമാണ് എന്റെ പ്രാണ സ്നേഹിതയായിരുന്ന മുംതാസ്..അതുപോലെ ഒന്ന് സാറിന് വളരെ വേണ്ടപ്പെട്ട ആര്‍ക്കെങ്കിലും സംഭവിച്ചാലെ അതിന്റെ ഇമ്പാക്റ്റ് സാറിന് മനസിലാകൂ..സാരമില്ല സര്‍..എനിക്ക് എന്റേതായ വഴികള്‍ ഉണ്ട്..അവര്‍ ആളയച്ചു കൊല്ലിച്ച കേസില്‍ ഒരു നിരപരാധി ആണ് പോലീസ് പിടിയില്‍ ആയിരിക്കുന്നത്. എനിക്കവനെ രക്ഷിച്ചേ പറ്റൂ..അവര്‍ക്കെതിരെ ഉള്ള തെളിവ് കാണേണ്ടവരെ ഞാന്‍ കാണിക്കും..ബൈ സര്‍”

Leave a Reply

Your email address will not be published. Required fields are marked *