മൃഗം 31 [Master]

Posted by

“ഇച്ചായാ ഒരുപാടു പറയാനുണ്ട്..സംസാരിക്കാന്‍ സമയമുണ്ടോ ഇപ്പോള്‍?”
“ഉണ്ട്..നീ പറഞ്ഞോ”
“വാസുവിന് ജാമ്യം കിട്ടിയില്ല ഇച്ചായാ” ദുഖത്തോടെ അങ്ങനെ പറഞ്ഞ ശേഷം ഡോണ തുടര്‍ന്നു:
“ഞാന്‍ ഐ ജിയെ ചെന്ന് കണ്ടെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല. അദ്ദേഹം പറഞ്ഞത് ചാനലിലൂടെ ശ്രമിക്കാനാണ്‌. പക്ഷെ എന്റെ എം ഡിയെ അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. അങ്ങനെ എന്റെ ചാനലും മറ്റു സകല ചാനലുകാരും നമ്മുടെ ഫീച്ചര്‍ നല്‍കുന്നതിനു സഹകരിക്കാഞ്ഞത് കൊണ്ട് ഞാനും ഇന്ദുവും കൂടി ഒരു വീഡിയോ ഉണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ ഇട്ടു..അത് വൈറല്‍ ആയിരിക്കുകയാണ്..ഇപ്പോള്‍ ചര്‍ച്ച ചാനലുകാരും ഏറ്റെടുത്ത് കഴിഞ്ഞു..പക്ഷെ എനിക്ക് പേടിയാണ് ഇച്ചായാ..ഞാന്‍ ഇത് ഇടുന്നതിനു മുന്‍പ് സ്റ്റാന്‍ലി എന്നെ നേരിട്ട് വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു.. ഇച്ചായനും വാസുവും ഒപ്പമില്ലാതെ.. എനിക്ക് നല്ല ഭയമുണ്ട്..ഇപ്പോള്‍ ചര്‍ച്ച അവക്കെതിരെ ആയിക്കഴിഞ്ഞു.. ദ്വിവേദിയാണ് കൊലയ്ക്ക് പിന്നിലെന്ന് ഇപ്പോള്‍ ജനങ്ങള്‍ വിശ്വസിച്ച മട്ടാണ്..അയാളെ കിട്ടിയോ ഇച്ചായാ” ഡോണ ഒറ്റ ശ്വാസത്തിലാണ് അത്രയും പറഞ്ഞത്.
“ഇതുവരെ അയാള്‍ എവിടെയാണ് എന്നറിയാന്‍ കഴിയാഞ്ഞത് കൊണ്ടാണ് ഞാന്‍ നിന്നെ വിളിക്കാഞ്ഞത്. ഇന്ന് ഞാന്‍ ശരിയായ സ്ഥലത്ത് തന്നെ എത്തി. യു പിയിലെ ഫിറോസാബാദ് എന്ന സ്ഥലത്താണ് ഞാന്‍. ഇവിടുത്തെ സ്റ്റേഷന്‍ ഓഫീസറെ കണ്ടു സംസാരിച്ച ശേഷമാണ് നിന്നെ വിളിക്കുന്നത്…പോലീസിന്റെ ഭാഗത്ത് നിന്നും എനിക്ക് പൂര്‍ണ്ണ സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുകയാണ്..പറ്റിയാല്‍ ഇന്നോ നാളെയോ അവനെ എന്റെ കൈയില്‍ കിട്ടും..”
“ഇച്ചായാ അയാള്‍ മഹാ അപകടകാരി ആണെന്നാണ് ഐ ജിയും എന്നോട് പറഞ്ഞത്. ഇച്ചായന്‍ ഇതില്‍ നിന്നും പിന്മാറുന്നതാണ് നല്ലത് എന്നും അദ്ദേഹം ഉപദേശിച്ചു..ജീവന്‍ അപകടപ്പെടുത്തി ഒന്നും ചെയ്യല്ലേ ഇച്ചായാ..”
“നിരപരാധിയായ വാസുവിനെ പുറത്തിറക്കാന്‍ ഞാന്‍ ജീവന്‍ പണയപ്പെടുത്തും ഡോണ.. നീയും എത്ര വലിയ റിസ്ക്‌ ആണ് എടുത്തിരിക്കുന്നത്..നീ വളരെ സൂക്ഷിക്കണം. ഡെവിള്‍സ് നിനക്കെതിരെ ഏതു നിമിഷവും തിരിയാം..നീ മാത്രമല്ല..നിന്റെ പേരന്റ്സും സൂക്ഷിക്കാന്‍ പറയണം. വാസുവിന്റെ ജാമ്യാപേക്ഷ എന്നാണ് ഇനി കോടതി പരിഗണിക്കുന്നത്?”
“അടുത്താഴ്ച”
“അതിനു മുന്‍പേ എനിക്ക് ദ്വിവേദിയെ അവിടെ എത്തിച്ച് അവനെ കുറ്റവിമുക്തന്‍ ആക്കണം..”
“സൂക്ഷിക്കണേ ഇച്ചായാ..അയാള്‍ സാധാരണക്കാരനല്ല..”
“ഡോണ്ട് വറി..അവന്‍ പിടിയിലായാല്‍ ഞാന്‍ നിന്നെ വിളിക്കാം..ബട്ട് യു ബി വെരി കെയര്‍ഫുള്‍”
“ഷുവര്‍ ഇച്ചായാ..വിളിക്കണേ മറക്കാതെ”
“ഉം”
ഫോണ്‍ വച്ചിട്ട് പണം നല്‍കിയ ശേഷം പൌലോസ് റോഡിലേക്ക് ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *