മൃഗം 31 [Master]

Posted by

“ശരിയാണ് വാസൂ..എനിക്കും അതറിയാം. പക്ഷെ നിന്നെ രക്ഷിക്കാന്‍ എനിക്ക് അവനെ കണ്ടെത്തിയേ പറ്റൂ..എന്നെ അയാള്‍ ജോലിയില്‍ നിന്നും പിരിച്ചു വിടാനുള്ള ശുപാര്‍ശ നല്‍കാനാണ് ചാന്‍സ്. അതൊന്നും ഞാന്‍ ഗൌനിക്കുന്നില്ല..ഈ കേസിലെ പ്രതികള്‍ അവന്മാരാണ് എന്ന് തെളിയിക്കാന്‍ എനിക്ക് കഴിഞ്ഞില്ല എങ്കില്‍, പിന്നെ ഞാന്‍ ആണാണ് എന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല..ദ്വിവേദിയെ കണ്ടെത്തി കാണേണ്ടവരെ കണ്ടാല്‍ മാത്രമേ വാസൂ നിനക്കിനി രക്ഷ ഉള്ളൂ…ഇല്ലെങ്കില്‍ ചെയ്യാത്ത കുറ്റത്തിന് നീ അകത്താകും..”
അവരുടെ സംസാരം കേട്ടുകൊണ്ട് വന്ന ഡോണ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അങ്ങോട്ട്‌ വന്നു.
“ഇച്ചായാ..നമുക്ക് ഇവന്റെ അറസ്റ്റ് തടയാന്‍ ഒരു വഴിയുമില്ലേ?” അവള്‍ ചോദിച്ചു.
“അവര്‍ കള്ളസാക്ഷികളെ ഉണ്ടാക്കിക്കഴിഞ്ഞു..കേസ് അയാള്‍ കോടതിയില്‍ എത്തിക്കട്ടെ..നീ പുന്നൂസ് സാറിനോട് പറഞ്ഞ് ഇവന്റെ ജാമ്യത്തിനുള്ള ഏര്‍പ്പാട് ചെയ്യണം. ജാമ്യം ലഭിക്കാതിരിക്കാനുള്ള എല്ലാ പണികളും ചാണ്ടി ചെയ്യാന്‍ ഇടയുണ്ട്..അതുകൊണ്ട് ഏറ്റവും നല്ല വക്കീലിനെ തന്നെ ഇതിനായി നിയോഗിക്കാന്‍ പറയണം..എന്റെ ഔദ്യോഗിക സ്ഥാനം പോകുന്നതിനു മുന്‍പ് എനിക്ക് ചിലത് ചെയ്യാനുണ്ട്..അതുകൊണ്ട് ഞാന്‍ പോകുകയാണ്..ദ്വിവേദിയെ എനിക്ക് കണ്ടെത്തണം..അതിന് എയര്‍പോര്‍ട്ടില്‍ നിന്നും ചില വിവരങ്ങള്‍ ശേഖരിക്കാനുണ്ട്..ജോലി പോയാല്‍ പിന്നെ അവരൊന്നും നമ്മളോട് സഹകരിക്കില്ല..നീ വിഷമിക്കാതെ..ഇതൊരു താല്‍ക്കാലിക പ്രതിസന്ധി ആയി കണ്ടാല്‍ മതി”
അവളെ ആശ്വസിപ്പിച്ചുകൊണ്ട് പൌലോസ് പറഞ്ഞു.
“വാസൂ..ഒരിക്കലും നീ കുറ്റം ചെയ്തതായി സമ്മതിക്കരുത്. നിന്നെക്കൊണ്ട് അങ്ങനെ പറയിക്കാന്‍ അവര്‍ കഴിവിന്റെ പരമാവധി ശ്രമിക്കും… മൂന്നാം മുറ ഉപയോഗിച്ചാല്‍ നീ ബോധം കെട്ടുപോയതായി അഭിനയിക്കണം…അപ്പോള്‍ അവന്മാര്‍ ഉപദ്രവിക്കാന്‍ മടിക്കും..ബുദ്ധിയോടെ പ്രവര്‍ത്തിച്ചാല്‍ നിനക്ക് തടി കേടാക്കാതെ രക്ഷപെടാം..കേസ് കോടതിയില്‍ എത്തിയാല്‍ നിനക്ക് ജാമ്യം ലഭിക്കും എന്നാണ് എന്റെ പ്രതീക്ഷ…”
വാസുവിന്റെ തോളില്‍ കൈവച്ചുകൊണ്ട് പൌലോസ് പറഞ്ഞു. വാസു തലയാട്ടി.
“എന്നാല്‍ ഞാന്‍ പോട്ടെ..എനിക്ക് തീരെ സമയമില്ല.എന്റെ ഒഫീഷ്യല്‍ സസ്പെന്‍ഷന്‍ വരുന്നതിന് മുന്‍പ് ചെയ്യാന്‍ ഉള്ളതൊക്കെ ചെയ്യണം…ഡോണ..ഞാന്‍ പറഞ്ഞത് ഒക്കെ ഓര്‍മ്മ വേണം..ഇവനെ അയാള്‍ നാളെയോ മറ്റന്നാളോ കോടതിയില്‍ ഹാജരാക്കും.. വക്കീലിനെ ഏറ്റവും വേഗം ഏര്‍പ്പാട് ചെയ്യണം..നീ മനസ് കൈമോശം വരാതെ പ്രാക്ടിക്കല്‍ ആയി ചിന്തിക്കുക..നമ്മള്‍ കരഞ്ഞിട്ടോ ആധി പിടിച്ചിട്ടോ ഇവിടെ ഗുണമില്ല..അത് മറക്കരുത്”

Leave a Reply

Your email address will not be published. Required fields are marked *