മൃഗം 31 [Master]

Posted by

“നീതി പുലര്‍ത്താന്‍ കഴിയാത്ത ഈ ജോലി രാജി വച്ചാലോ എന്നുവരെ എനിക്ക് തോന്നിപ്പോകുന്നു ഡോണ…”
വാസുവിന് കോടതി ജാമ്യം നിഷേധിച്ചതറിഞ്ഞ ദുഃഖത്തില്‍ തല കുമ്പിട്ടിരിക്കുകയായിരുന്ന ഡോണയോട് ഇന്ദു നിരാശ കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു. ഡോണ മെല്ലെ തലപൊക്കി അവളെ നോക്കി.
“ഇന്ദു..ഏറ്റവും നല്ലൊരു വക്കീലിനെത്തന്നെയാണ് പപ്പാ ഏര്‍പ്പാടാക്കിയത്..പക്ഷെ ചാണ്ടി എഴുതിയ എഫ് ഐ ആറിലെ ചില കള്ളപ്പഴുതുകളെ മറികടക്കാന്‍ വേണ്ടത്ര സമയം അദ്ദേഹത്തിന് ലഭിക്കാതെ പോയി. ഇനി പതിന്നാലു ദിവസങ്ങള്‍ അവന്‍ പോലീസ് കസ്റ്റഡിയില്‍ തുടരും..ഒരു കുറ്റവും ചെയ്യാതെ…”
എത്ര നിയന്ത്രിച്ചിട്ടും ഡോണയ്ക്ക് തന്റെ കണ്ണീര്‍ തടയാന്‍ കഴിഞ്ഞില്ല. അവളുടെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി.
“കരയാതെ ഡോണ..നിന്റെ വിഷമം എനിക്ക് നന്നായി മനസിലാകും..അടുത്ത തവണ ഉറപ്പായും അവന് ജാമ്യം കിട്ടുമല്ലോ..അപ്പോഴേക്കും പൌലോസ് ദ്വിവേദിയെ കണ്ടുപിടിച്ച് എത്തിക്കും എന്ന് നമുക്ക് കരുതാം. പക്ഷെ കബീര്‍ വധക്കേസ് മുംതാസ് കേസുമായി കൂട്ടിയിണക്കി നീ ഒരു ജന പങ്കാളിത്തം ഇതില്‍ ഇതിനിടെ ഉണ്ടാക്കണം. ചാനലുകാര്‍ സഹകരിക്കാത്തത് വലിയ ഒരു തിരിച്ചടി തന്നെയാണ്. പിന്നെന്താണ് ഡോണ മാര്‍ഗ്ഗം? നീ ഉണ്ടാക്കിയെടുത്ത തെളിവുകള്‍ ലോകം അറിയണം..അതും എത്രയും വേഗം..നമുക്ക് ഡി ജി പിയെ പോയി ഒന്ന് കണ്ടാലോ?” ഇന്ദു ചോദ്യഭാവത്തില്‍ അവളെ നോക്കി.
“അതുകൊണ്ട് പ്രയോജനം ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല ഇന്ദു..” ഡോണ നിരാശയോടെ പറഞ്ഞു.
ആരോ പടി കയറി വരുന്ന ശബ്ദം കേട്ടപ്പോള്‍ അവര്‍ സംസാരം നിര്‍ത്തി.
“മാഡം ചായ..”
ജോലിക്കാരി ഒരു താലത്തില്‍ രണ്ടു കപ്പുകളിലായി ആവി പറക്കുന്ന ചായ ഇരുവരുടെയും മുന്‍പില്‍ വച്ചുകൊണ്ട് പറഞ്ഞു. അവര്‍ പോയപ്പോള്‍ ഇന്ദു ഡോണയെ നോക്കി.
“ഐ ജി നല്‍കിയതുപോലെ വല്ല മറുപടി മാത്രമേ അവിടെയും കിട്ടൂ. പ്രത്യേകിച്ച് കോടതി അവന് ജാമ്യം നിഷേധിക്കുക കൂടി ചെയ്തതോടെ നമ്മളെ ഡി ജി പി വിശ്വസിക്കാനും ഇടയില്ല. എങ്ങനെയും സത്യാവസ്ഥ ജനങ്ങളെ അറിയിക്കുകയാണ് നമ്മുടെ മുന്‍പിലുള്ള പോംവഴി..മറ്റു ഭാഷാ ചാനലുകാര്‍ കേരളത്തിലെ ഒരു നഗരത്തില്‍ നടന്ന കൊലയില്‍ താല്‍പ്പര്യം കാണിക്കില്ല. അഥവാ അവര്‍ കാണിച്ചാലും നമ്മുടെ നാട്ടുകാര്‍ ആ വാര്‍ത്ത കാണുകയുമില്ല..അതുകൊണ്ട് മറ്റു മാര്‍ഗ്ഗങ്ങളിലൂടെ വേണം നമുക്കിത് ജനങ്ങളിലേക്ക് എത്തിക്കാന്‍” ചായ കൈയില്‍ എടുത്തുകൊണ്ട് ഡോണ പറഞ്ഞു.
“സോഷ്യല്‍ മീഡിയ…അതാണ്‌ ഇനി നമ്മുടെ മുന്‍പിലുള്ള ഏക മാര്‍ഗ്ഗം” ഇന്ദുവും ചായക്കപ്പ് കൈയില്‍ എടുത്തുകൊണ്ട് പറഞ്ഞു.
“പക്ഷെ നമ്മള്‍ ഉദ്ദേശിക്കുന്ന പ്രതികരണം കിട്ടിയില്ല എങ്കില്‍?” ഡോണ സംശയത്തോടെ അവളെ നോക്കി.
“കിട്ടും..നീ നിന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി ഇടുന്ന പോസ്റ്റ്‌ നിമിഷങ്ങള്‍ കൊണ്ട് വൈറല്‍ ആകും..എത്രയും വേഗം കബീര്‍ വധക്കേസിന്റെ പിന്നാമ്പുറ കഥ അവതരിപ്പിച്ചുകൊണ്ട്,

Leave a Reply

Your email address will not be published. Required fields are marked *