മൃഗം 31 [Master]

Posted by

ഇവിടുത്തെ ഫോഴ്സില്‍ ദ്വിവേദിയെ മല്‍പ്പിടുത്തം നടത്തി കീഴ്പ്പെടുത്താന്‍ പറ്റിയ ഒരുത്തനും ഇല്ല എന്നുള്ളതാണ്..അവനെ പിടി കൂടിയാല്‍, അത് എനിക്ക് വലിയ ഒരു ക്രെഡിറ്റ് ആയിരിക്കും..കേസ് കേരളാ പോലീസിന്റെ ആണെങ്കിലും ഞാനാണ്‌ അവനെ പിടികൂടാന്‍ സഹായിച്ചത് എന്ന് നാളെ ലോകം അറിയുമ്പോള്‍ എനിക്കൊരു പ്രൊമോഷനും സമ്മാനത്തുകയും ഉറപ്പാണ്‌. അവന്‍ എന്റെ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ആയതുകൊണ്ട് അവനെ പിടികൂടാന്‍ എനിക്ക് അധികാരവും ഉണ്ട്..പക്ഷെ, നമ്മളിതില്‍ വിജയിക്കുമോ എന്ന് മാത്രമേ എനിക്ക് ശങ്ക ഉള്ളൂ” അയാള്‍ സന്തോഷവും അതെ സമയം ആശങ്കയും കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു.
“എനിക്ക് സാറ് അവനെ കാണിച്ചു തന്നാല്‍ മാത്രം മതി..പിടികൂടുന്ന കാര്യം ഞാന്‍ ഏറ്റു. പിന്നെ അവനെ നാട്ടില്‍ എത്തിക്കാന്‍ വേണ്ട സഹായവും സാറില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നു” പൌലോസ് പറഞ്ഞു.
“മിസ്റ്റര്‍ പൌലോസ്, താങ്കള്‍ കരുതുന്നത്ര നിസ്സാരമല്ല ഇത്..ദ്വിവേദിയെ വേണ്ടവണ്ണം താങ്കള്‍ക്ക് അറിയില്ല”
“എന്നെ അവനും അറിയില്ല..സാറ് അത് വിട്ടേക്ക്..അവനെ എപ്പോള്‍..എങ്ങനെ കാണാന്‍ പറ്റും എന്ന് നോക്ക്”
“ഓകെ..ഞാന്‍ അവനെ വിളിപ്പിക്കാം..ആ സ്ത്രീയുടെ ഭര്‍ത്താവിനെ..ദ്വിവേദി അവിടെ ചെന്നാല്‍ എന്നെ വിവരം അറിയിക്കാന്‍ ഞാന്‍ പറയാം..സാറിനെ വിളിക്കാനുള്ള നമ്പര്‍ തന്നാല്‍ ഞാന്‍ അതിലേക്ക് അപ്പോള്‍ത്തന്നെ വിളിച്ചു വിവരവും പറയാം..സാറ് എവിടെയാണ് താമസം?”
പൌലോസ് ഹോട്ടലിന്റെ പേര് പറഞ്ഞു.
“ഗുഡ്..പോകുന്ന വഴിക്ക് തന്നെയാണ് ഹോട്ടല്‍. സംഗതി നമ്മള്‍ ഉദ്ദേശിക്കുന്നത് പോലെ നടന്നാല്‍ ഞാന്‍ തന്നെ സാറിനെ അവിടെ നിന്നു പിക്ക് ചെയ്തോളാം..”
“താങ്ക് യൂ വെരി മച്ച് മിസ്റ്റര്‍ സിംഗ്..താങ്കളുടെ ഈ സഹകരണത്തിന് ഞാന്‍ എന്നും കടപ്പെട്ടിരിക്കും” പൌലോസ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“നോ സര്‍..ഞാന്‍ അങ്ങയോട് ആണ് കടപ്പെടാന്‍ പോകുന്നത്. ഏതെങ്കിലും കേസില്‍ ദ്വിവേദിയെ കുരുക്കാന്‍ എല്ലാ വടക്കേ ഇന്ത്യന്‍ പോലീസ് സേനയും ശ്രമിക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലം ആയി. എനിക്കതില്‍ വിജയിക്കാനായാല്‍, അതൊരു വലിയ നേട്ടം തന്നെ ആയിരിക്കും..”
“ബി കോണ്‍ഫിഡന്റ്..നമ്മള്‍ വിജയിച്ചിരിക്കും”
“ഷുവര്‍ സര്‍”
അയാള്‍ക്ക് ഹസ്തദാനം നല്‍കിയ ശേഷം പൌലോസ് ഹോട്ടലിന്റെ നമ്പര്‍ നല്‍കിയ ശേഷം പുറത്തിറങ്ങി. ഡോണയെ വിളിച്ച് ഇക്കാര്യങ്ങള്‍ സംസാരിക്കണം എന്നയാള്‍ക്ക് തോന്നിയതുകൊണ്ട് അടുത്തുകണ്ട ബൂത്തിലേക്ക് കയറി അവള്‍ക്ക് ഫോണ്‍ ചെയ്തു.
“ഹലോ ഡോണ..ഹൌ ആര്‍ യു” മറുഭാഗത്ത് ഡോണയുടെ സ്വരം കേട്ടപ്പോള്‍ പൌലോസ് ഉത്സാഹത്തോടെ ചോദിച്ചു.
“ഇച്ചായന്‍ എന്താ ഇതിന്റെ ഇടയില്‍ ഒന്ന് വിളിക്കാഞ്ഞത്..ഞാന്‍ മൊബൈലില്‍ ട്രൈ ചെയ്തിട്ട് കിട്ടിയതെ ഇല്ലല്ലോ..” ഡോണയുടെ പരിഭവം നിറഞ്ഞ വാക്കുകള്‍ അവന്റെ കാതിലെത്തി.
“മൊബൈല്‍ ഞാന്‍ മനപ്പൂര്‍വ്വം ഉപയോഗിച്ചില്ല. എന്റെ ഈ യാത്ര ആരും ട്രേസ് ചെയ്യാന്‍ പാടില്ല എന്നെനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു..വാസുവിന് ബെയില്‍ കിട്ടിയോ?”

Leave a Reply

Your email address will not be published. Required fields are marked *