ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]

Posted by

അവൻ തിരിച്ചിറങ്ങി വരുമ്പൊഴും നടുവിന് കൈ കൊടുത്തുകൊണ്ടുള്ള വരവ് കണ്ട് അവൾ കണ്ണുരുട്ടി.”ചുമ്മ
കാണിക്കല്ലേ മോനെ അതിനു മാത്രം ഒന്നും പറ്റിയിട്ടില്ലെന്ന് എനിക്കറിയാം.
വേഗം ഉടുപ്പെടുത്തിട്ടെ.”

“എന്നേം കൊണ്ടേ പോകൂ…..അല്ലെ?”

“അതെ,കൊണ്ടുപോകാൻ തന്നെയാ.
എന്തെ?”

“ഞാൻ വരണോ………?”

“നിന്ന് തിരിയാതെ വരുന്നുണ്ടോ?10 മിനിറ്റ്,ഞാൻ താഴെയുണ്ടാകും.അല്ല ഇനിയും ചുരുണ്ടുകൂടാനാണെങ്കിൽ ഞാൻ കാണിച്ചുതരുന്നുണ്ട്.”അത്ര മാത്രം പറഞ്ഞുകൊണ്ട്,അവനെ നോക്കി കണ്ണുരുട്ടിയിട്ട് ചവിട്ടിത്തുള്ളി അവൾ താഴെക്ക് നടന്നു.
*****
വഴിപാട് കൗണ്ടറിനു മുന്നിൽ പതിവ് തിരക്കുണ്ട്.കുറച്ചു സമയം വരിനിന്ന ശേഷമാണ് രസീത് മുറിച്ചതും.ശത്രു സംഹാര പൂജയും,ചുറ്റുവിളക്കും, പുഷ്‌പാഞ്ചലിയും സഹിതം ശംഭുവിന്റെ ദീർഘായുസ്സിന് വേണ്ടി വിശേഷാൽ പൂജകളും പറഞ്ഞ് ചീട്ടു മുറിച്ചു തിരിയുമ്പോൾ പരിചയമുള്ള ചിലർ കഥയറിയാതെ ഇതെല്ലാം നോക്കിക്കാണുന്നത് അവൾ കണ്ടു.

കിള്ളിമംഗലത്തെ മരുമകൾ ജോലിക്കാരനു വേണ്ടി വഴിപാട് നടത്തുന്നു.പുലർച്ചെ അവൾക്ക് കൂട്ടായി അവൻതന്നെ വന്നിരിക്കുന്നു
ഇത്രയൊക്കെ മതിയായിരുന്നു അവിടെനിന്ന ചില സ്ത്രീകൾക്ക് അടക്കം പറയാൻ.

വീണ അതൊക്കെ കാണുന്നുണ്ട് എങ്കിലും അറിഞ്ഞഭാവം നടിക്കാതെ മുന്നോട്ട് നടന്നു.
ശ്രീകോവിലിലേക്കുള്ള കൽവഴിയിൽ അവളെയും കാത്തുനിന്ന ശംഭുവിന്റെ
കയ്യും പിടിച്ചുകൊണ്ട് വരിയിൽ നിന്ന് പരദൂഷണത്തിന്റെ പാണ്ടമഴിക്കുന്ന പെൺ പ്രജകൾക്ക് മുന്നിലൂടെ അവൾ പ്രതിഷ്ഠയുടെ മുന്നിലേക്ക് നടന്നു.അവരുടെ അടക്കം പറച്ചിലിന് അല്പം കൂടി എരിവ് നൽകാൻ പാകത്തിനുള്ള കാഴ്ച്ചയായിരുന്നു അത്.

തൊഴുതുനിൽക്കുമ്പോൾ അവൾ ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു
പുലർകാല സൂര്യന്റെ രശ്മികൾ അവളുടെ മുഖത്തിന്‌ തിളക്കം കൂട്ടി.
അതുകണ്ടപ്പോൾ തങ്ങളുടെ ഇനിയുള്ള ജീവിതത്തിൽ,നടക്കാൻ പോകുന്ന കാര്യങ്ങളിൽ തുണയായി ഈശ്വരന്റെ സാന്നിധ്യം വേണമെന്ന അവളുടെ ഉറച്ച പ്രാർത്ഥനയിൽ
അലിവ് തോന്നിയ ആ ദേവചൈതന്യം ആശീർവദിക്കുന്നതു പോലെയാണ് ശംഭുവിന് തോന്നിയത്.

ഒരു വേള അവളെത്തന്നെ നോക്കി നിന്നുപോയ ശംഭു മണി മുഴങ്ങുന്ന ശബ്ദം കേട്ട് ശ്രദ്ധ പ്രാർത്ഥനയിലേക്ക് മാറ്റി.തൊഴുതു

Leave a Reply

Your email address will not be published. Required fields are marked *