ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]

Posted by

ശംഭുവിന്റെ ഒളിയമ്പുകൾ 29

Shambuvinte Oliyambukal Part 29 

Author : AlbyPrevious Parts

“അസമയമാണ്,എങ്കിലും ഒന്നകത്തു ക്ഷണിക്കരുതോ?ശത്രുവല്ല, മിത്രമാണ് ഞാൻ.”തനിക്ക് നേരെ തോക്കുമായി നിൽക്കുന്ന ആഥിതേയനോട്‌ ആഗതൻ പറഞ്ഞു.”നിങ്ങളെപ്പോലെയൊരാൾ ഇവിടെ വന്നതിലെ ഔചിത്യം?അതും രാത്രി ഏറെ വൈകിയ സമയത്ത്?”അയാൾ തോക്ക് താഴ്ത്താതെ തന്നെ മറുചോദ്യമുന്നയിച്ചു.

“ഞാൻ പറഞ്ഞല്ലോ,മിത്രമാണ്.ഞാൻ മൂലം ഉപകാരമേ നിങ്ങൾക്കുണ്ടാവൂ.
ഒരു കാര്യം ശരിയാണ്,വന്നപ്പോൾ നേരവും കാലവും നോക്കാതെ വന്നു.
വന്നത് ഇരുട്ടിന്റെ മറവിൽ അക്രമിക്കാനുമല്ല.എന്തു ചെയ്യാം എന്റെ സാഹചര്യം
അങ്ങനെയായിപ്പോയി.”

ˇ

സലീമിന്റെ കൈകൾ താണു.ഒപ്പം ആഗതനെ അകത്തേക്ക് ക്ഷണിച്ചു.
അനുവാദം കിട്ടിയതും ഗോവിന്ദ് ഉള്ളിലേക്ക് പ്രവേശിച്ചു.സലീമിന്റെ കൈ ഇരുപ്പിടത്തിലേക്ക് നീണ്ടതും
ഗോവിന്ദ് ഒരു പുഞ്ചിരിയോടെ അത് സ്വീകരിച്ചു.

“എന്താ ഈ വരവിന്റെ ഉദ്ദേശം?മാധവന്റെ മകന് ഇവിടേക്ക് വരേണ്ട ആവശ്യം?”സലിം അവന് മുന്നിലായി ഇരുന്നുകൊണ്ട് കാര്യം അന്വേഷിച്ചു.

“ഒരു തിരുത്തുണ്ട്.മകനല്ല,വളർത്തു മകൻ.”ഗോവിന്ദ് കൂട്ടിച്ചേർത്തു.

“അതെന്തുമായിക്കൊള്ളട്ടെ.ഈ വരവിന്റെ ഉദ്ദേശം മാത്രം പറയുക.
ഒരിക്കൽ തോക്ക് താണു എന്ന് കരുതി വീണ്ടും ഉയരാതിരിക്കില്ല”

അതുകേട്ട് ഗോവിന്ദ് ഒന്ന് ചിരിച്ചു.

“പറയാം……..എനിക്ക് പറയാനുള്ളത് രാജീവ് സാറിനോടും.ഒന്ന് കാണാൻ?”
ഗോവിന്ദ് അനുവാദം ചോദിച്ചു.അതെ സമയം പുറത്താരോ വന്നതറിഞ്ഞ് ഉറക്കമുണർന്ന രാജീവ്‌ ഹാളിലെ അവ്യക്തമായ സംസാരശകലങ്ങൾ കൂടികേട്ടപ്പോൾ എന്താണെന്നറിയാൻ
മുറിക്കുപുറത്തേക്ക് വന്നു.

വൈകിയെത്തിയ അഥിതിയെ കണ്ടു രാജീവ് ഞെട്ടാതിരുന്നില്ല.അവിടെ പ്രതീക്ഷിക്കാത്ത അഥിതിയായി ഗോവിന്ദിനെ കണ്ടപ്പോൾ കാര്യം എന്തെന്നറിയാൻ രാജീവ്‌ സലീമിനെ ഒന്നുനോക്കി.

“അളിയനോടെന്തോ സംസാരിക്കണം പോലും”രാജീവന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായി എന്നത് പോലെ സലിം പറഞ്ഞു.

“മാധവന്റെ മകന് ഇവിടെന്തു കാര്യം?
അതുകൊണ്ട് തന്നെ എനിക്ക് സംസാരിക്കാനും താല്പര്യമില്ല.”
രാജീവൻ അറുത്തുമുറിച്ചതുപോലെ പറഞ്ഞു.

“സർ…….ഞാൻ മുന്നേ പറഞ്ഞിരുന്നു വളർത്തു മകനാണെന്ന്.അറിയാം താങ്കൾക്കുള്ള വിരോധം.മാധവനോട്‌ കണക്കുചോദിക്കുവാനുള്ള ഓട്ടത്തിലാണെന്നും എനിക്കറിയാം.

Leave a Reply

Your email address will not be published.