ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]

Posted by

അതുകേട്ട് രാജീവന്റെ കണ്ണുകൾ വിടർന്നു.കൂടുതൽ അറിയാനയാൾ തിടുക്കപ്പെട്ടു.അത് മനസിലാക്കി ഗോവിന്ദ് പറഞ്ഞു തുടങ്ങി.

“സർ……..ഭൈരവൻ മരിക്കുന്നതിന് തലേ രാത്രി അവൻ മാധവന്റെ വീട് അക്രമിച്ചിരുന്നു.അവിടെ മാധവന്റെ മകളും എന്റെ ഭാര്യ വീണയും മാത്രം ഉള്ള സമയത്ത്.അവിടെവച്ചാവണം അയാൾക്ക് വെട്ടുകൊണ്ടതും.”

“ഒരു പൊരുത്തക്കേട്‌ തോന്നുന്നല്ലോ ഗോവിന്ദ്?”

“തോന്നും സർ……..കാര്യങ്ങൾ അങ്ങനെയാണ്.വളർത്തുമകനായ ഞാൻ ആ വീടിന് പുറത്താണിപ്പോൾ.
എന്നോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഭാര്യ ഇപ്പോഴും അവിടെ തുടരുന്നു.അവൾക്ക് അവിടുത്തെ ജോലിക്കാരനുമായി മുടിഞ്ഞ പ്രേമം.
അതും വീട്ടുകാർ അറിഞ്ഞുതന്നെ.
അത് ചോദ്യം ചെയ്ത എന്നെ പട്ടിയെ പോലെ എറിഞ്ഞോടിച്ചു.അപ്പോൾ
മുതൽ ഞാനവരുടെ ശത്രുവായി.
ഞാനും വീണയും ചേർന്ന് ഉയർത്തി എടുത്ത സ്ഥാപനത്തിൽ പോലും എനിക്ക് അവകാശമില്ലാതായി.ഒരു വിധത്തിൽ പറഞ്ഞാൽ സ്വന്തം ചോര നിൽക്കുന്നതുകൊണ്ട് അവസരം കിട്ടിയപ്പോൾ അവരെന്നെ ഒഴിവാക്കി.

നേരിട്ട അപമാനത്തിന് ആദ്യം വീണയോടുതന്നെ പകരം വീട്ടണമെന്ന് കരുതി.അവളെയവിടെ നിന്നു കടത്താൻ തീരുമാനിച്ചു.ഒപ്പം എന്റെ കൂട്ടുകാരനും.മാധവനെ സമർത്ഥമായി കൊച്ചിയിൽ ബ്ലോക്ക്‌ ചെയ്യുവാൻ കഴിഞ്ഞു.സാവിത്രി ശംഭുവിനൊപ്പം ട്രിവാൻഡ്രത്തു നിന്ന് മടങ്ങിവരുന്ന സമയവും.അവരുടെ വരവ് വൈകിപ്പിക്കാൻ ഒരു ചെറിയ ആക്‌സിഡന്റ് പോലും പ്ലാൻ ചെയ്തു
അതിനിടയിൽക്കിട്ടുന്ന ഗ്യാപ്പിൽ കാര്യം നടത്താനായിരുന്നു പദ്ധതി.

പക്ഷെ അന്ന് രാത്രി ഞങ്ങളവിടെ ചെല്ലുമ്പോൾ പവർ ഇല്ലായിരുന്നു.
കാറിന്റെ വെളിച്ചത്തിൽ മുൻവശം ആകെ അലങ്കോലപ്പെട്ടുകിടക്കുന്നത്
കണ്ടു.മുൻവശത്തെ വാതിൽ തുറന്നു കിടക്കുകയായിരുന്നു.
അകത്തെന്തൊക്കെയോ അനക്കം
കേൾക്കുന്നുണ്ടായിരുന്നു.ആരെയോ
തിരയുന്നതുപോലെ.

കാര്യങ്ങൾ പന്തിയല്ല എന്ന് കണ്ട ഞങ്ങൾ തിരികെപ്പോന്നു.അവിടെ
പൊട്ടിപ്പൊളിഞ്ഞതൊക്കെ ഒരു
പകല് കൊണ്ട് പഴയ സ്ഥിതിയിലെത്തിയെന്നത് മറ്റൊരു വശം.”

“ഒന്നു ചോദിക്കട്ടെ ഭൈരവന് വെട്ടു കൊണ്ടത് അവിടെവച്ചാണെന്ന് എങ്ങനെ ഞാൻ ഉറപ്പിക്കും?”രാജീവ് ഇടക്ക് കയറി.

“ഞാൻ അതിലേക്കാണ് വരുന്നത് സർ.”ഗോവിന്ദ് പറഞ്ഞുതുടങ്ങി.

“അന്നുരാത്രി ഞങ്ങൾ തിരികെ പോകുമ്പോൾ പോലീസ് ഞങ്ങളെ തടഞ്ഞു.പട്രോളിങ്ങിനിടയിലുള്ള ചെക്കിങ്.ഞങ്ങൾ മദ്യപിച്ചിരുന്നു,
അതുകൊണ്ട് തന്നെ അവർ നേരെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ കൊണ്ട് ചെന്നു ബ്ലഡ്‌ ടെസ്റ്റും നടത്തി പെറ്റിയും അടപ്പിച്ചിട്ടാണ് വിട്ടത്.കാർ വഴിയിലായിരുന്നതിനാൽ തിരികെ വരേണ്ടിവന്നു.കാറെടുത്തു പോകാൻ തുടങ്ങവെയാണ് ഒരു ജീപ്പ് ഞങ്ങളെ കടന്നുപോകുന്നത് കണ്ടത്.അതിൽ
ഗുണ്ടകളെന്നു തോന്നിക്കുന്ന ചിലർ.

Leave a Reply

Your email address will not be published. Required fields are marked *