ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]

Posted by

“കുരുത്തക്കേടു പറയുന്നോടാ പന്ന..”
മാധവൻ നോക്കിയതും സാവിത്രി പറയാൻ വന്നത് വിഴുങ്ങി.”നിന്നെ കൊണ്ടുപോയി ഉരുളിച്ചുവെങ്കിലേ അതുകൊണ്ട് വല്ലോം പറ്റിയാൽ ഇവള് തന്നെ നോക്കിക്കോളും.എന്റെ മോൻ അതോർത്തു ദണ്ണിക്കണ്ട.”

“മോളെ
പൊക്കിപ്പറഞ്ഞൊണ്ടിരുന്നൊ.എന്റെ
ദേഹനൊമ്പരം ഇതുവരെ മാറീട്ടില്ല.”
അതും പറഞ്ഞുകൊണ്ട് ശംഭു വീണയെ കടുപ്പിച്ചൊന്ന് നോക്കി.
നിന്നെ ശരിയാക്കിത്തരാടി എന്നൊരു ധ്വനി അതിലുണ്ടായിരുന്നു.

“വൈകിട്ട് ഒന്നുടെ ആവി പിടിച്ചാൽ അതങ്ങ് മാറിക്കോളും ചെക്കാ.”
അവന്റെ നോട്ടത്തിന്റെ അർത്ഥം പിടികിട്ടിയ സാവിത്രി വീണയുടെ ഒപ്പം ചേർന്നു.

“ആഹ്….എന്തായാലും ചേച്ചിക്കൊരു പണിയായി.”ഗായത്രി ആരോടെന്നില്ലാതെ പറഞ്ഞുനിർത്തി

മാധവനും ചെറു ചിരിയോടെ എല്ലാം ആസ്വദിക്കുകയായിരുന്നു.എല്ലാരും ഒന്നിച്ചുള്ളതിന്റെ സന്തോഷം അവർ സ്നേഹിച്ചും ഭക്ഷണം വിളമ്പിയും പങ്കിട്ടപ്പോൾ മനസ്സ് നിറഞ്ഞാണ് ഉച്ചമയക്കത്തിനായി ഓരോരുത്തരും മുറിയിലേക്ക് പോയത്.

“എന്തിനാടി……………..എനിക്കെന്തു യോഗ്യതയുണ്ടായിട്ടാ നീയെന്നെ ഇങ്ങനെ സ്നേഹിച്ചു കൊല്ലുന്നേ?”
മുറിയിൽ ചെന്നുകയറിയ ഉടനെ മനസ്സിൽ നിറഞ്ഞുനിന്ന സന്തോഷത്തിൽ ശംഭുവത് ചോദിക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

“എനിക്കൊരു ഭർത്താവുണ്ടായിരുന്നു
വീട്ടുകാർ ഒരുപാട് അന്വേഷിച്ചു കണ്ടെത്തിയ ഒരാൾ.വളരെയധികം പ്രതീക്ഷയോടെ തുടങ്ങിയ ജീവിതം.
പക്ഷെ ഒരിറ്റു സ്നേഹമൊ,മിനിമം പരിഗണനയോ പോലും കിട്ടിയിട്ടില്ല.
കിട്ടിയത്………”അവളുടെ വാക്കുകൾ ഇടറി.

“ജീവിതത്തിൽ തോറ്റുപോയെന്ന് കരുതിയ എനിക്ക് ജീവിക്കണമെന്ന കൊതി തോന്നിത്തുടങ്ങിയത് നിന്നെ കണ്ടതിന് ശേഷമാ.നീ ടീച്ചർക്ക് കൊടുക്കുന്ന സ്നേഹം,കെയറിങ്,
പരിഗണന,അതൊക്കെ കണ്ടപ്പോൾ അതൊക്കെയനുഭവിച്ചു ജീവിക്കണം
എന്നെനിക്കും തോന്നി.

നിന്നെ അടുത്തറിഞ്ഞ ഒരോ നിമിഷവും ഞാനറിയാതെ തന്നെ നിന്നെ സ്നേഹിച്ചുപോയി.അറിയില്ല അതിനെയെങ്ങനെ വിവരിക്കണം എന്നുപോലും.ഒരുപക്ഷെ എല്ലാം ഒരു നിമിത്തമാവാം.ഗോവിന്ദ് അതിനൊരു കാരണമായി എന്ന് മാത്രം.”

ആ ഒരു മറുപടി മതിയായിരുന്നു അവനവളെ നെഞ്ചോടു ചേർക്കാൻ.
*****
വില്ല്യം മരിച്ചതിൽപിന്നെ കഷ്ട്ടത്തിൽ ആയത് നമ്മുടെ സെക്യൂരിറ്റിയാണ്.
സെക്രട്ടറിയുടെ നോട്ടപ്പുള്ളിയായിരുന്ന അയാളുടെ പണിപോവാൻ അധികം താമസം വേണ്ടിവന്നില്ല.പതിവുകൾ പലതും മുടങ്ങിത്തുടങ്ങി.പോക്കറ്റ് കാലി ആവുന്നതല്ലാതെ അത് നിറയാനുള്ള വഴിയൊന്നും തുറന്നുകിട്ടിയതുമില്ല.
വിഷണ്ണനായി ഒരു പകൽ സമയം റോഡിലൂടെ നടക്കവേ ഒരു ലാൻഡ് ക്രൂയിസർ അയാൾക്ക് വട്ടം വന്നു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *