ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]

Posted by

കുറച്ചു നേരത്തെ മൗനത്തിന് ശേഷം അവൾ ചോദിച്ചു.അതിനുള്ള മറുപടി അവനൊരു മൂളലിൽ ഒതുക്കി.

“ചത്തുമലച്ചു കിടക്കുന്നത് കാണാൻ കഴിഞ്ഞില്ല.അതിനുള്ള അവസരം ശംഭുസ് എനിക്ക് തന്നില്ല.എന്നെ അറിയിക്കാതെ ഇവിടെയിരുന്നു കൊണ്ട് തന്നെ എല്ലാം ചെയ്തിട്ട് ഒരു
വാക്കെങ്കിലും എന്നോട് പറയാൻ…..?”

“അതുപിന്നെ………….”
അവൻ വാക്കുകൾക്കായി പരതി.

“എനിക്ക് വേണ്ടി ഇത്രേം ചെയ്തിട്ട്, അതും ഒറ്റക്ക്.ആരോടെങ്കിലും പറഞ്ഞിട്ടാകാമായിരുന്നില്ലേ.ഒന്ന് പിഴച്ചിരുന്നെങ്കിലോ?”അതും പറഞ്ഞ് അവൾ തിരിഞ്ഞവനെ ചുറ്റിപ്പിടിച്ചു.

“ഈ പെണ്ണ് മനസ്സുരുകി പ്രാർത്ഥന ചെയ്യുമ്പോൾ ഞാൻ തോക്കുമെന്ന് തോന്നുന്നുണ്ടോ?”

“ഒരു വാക്ക് എനിക്ക് തരണം.
പറ്റുമൊ?”

“എന്താ………?”

“ഒറ്റക്ക് ഒന്നിനും ഇറങ്ങിത്തിരിക്കരുത്
പിന്നെ ഗോവിന്ദ്……..അവന്റെ മരണം എനിക്ക് കാണണം.”

സമ്മതം എന്നറിയിച്ചുകൊണ്ട് അവൻ അവളെ ഇറുക്കിപ്പുണർന്നു.
വീണയെ സമാധാനിപ്പിച്ച് അവളെയും
കൊണ്ട് അത്താഴത്തിനെത്തുമ്പോൾ മാഷും ടീച്ചറും ഗായത്രിയും
അവർക്കായി കാത്തിരിക്കുകയായിരുന്നു.
*****
ഗോവിന്ദ് രാജീവനുമായി പരിചയം പുതുക്കിപ്പോന്നു.അപ്പോഴുമയാൾ ലീവിൽ തന്നെ തുടരുകയാണ്.
രഹസ്യമായി മാധവനെതിരെയുള്ള കരുനീക്കമാണ് ഉദ്ദേശം.മാധവന്റെ കുരുക്കിൽ നിന്നും പുറത്തുചാടിയിട്ട് മതി തിരികെ ജോലിയിലെക്കുള്ള പ്രവേശനം എന്നയാൾ തീരുമാനിച്ചിരുന്നു.അതിനായുള്ള ചരടുവലിക്ക് സഹായിക്കാൻ പുതിയ സുഹൃത്ത് തന്റെ പിന്നിലുണ്ടെന്നതും രാജീവന് നൽകിയ ആത്മവിശ്വാസം നന്നല്ല.മാത്രമല്ല രാജീവന്റെ അഭാവത്തിൽ സ്റ്റേഷൻ ഭരണം നടത്തിപ്പോരുന്ന പത്രോസ്,അയാൾ പറയുന്നത് അക്ഷരം പ്രതി നടപ്പിലാക്കിക്കൊണ്ടിരുന്നു.

ആദ്യം ചിത്രയെ തന്റെ കൈകളിൽ കിട്ടാനുള്ള വഴിയാണ് നോക്കിയത്.
പക്ഷെ സുരയുടെ താവളത്തിൽ നിന്ന് പുറത്തെത്തിക്കുകയെന്ന വളരെ കുഴപ്പം പിടിച്ച വഴിയിൽ നിന്ന് അല്പം കൂടി എളുപ്പമുള്ള മറ്റൊരു മാർഗം തുറന്നുകിട്ടിയത് ഗോവിന്ദിനെ പരിചയപ്പെട്ടതിന് ശേഷമാണ്.
കാരണം,അവളെ കയ്യിൽ കിട്ടുക എന്നതിന് ഉപരി മാധവന്റെ കയ്യിലെ ക്ലിപ്പ്സ് കൈക്കലാക്കുക എന്നതായിരുന്നു രാജീവന്റെ ലക്ഷ്യം.
ഒരു പീഡനക്കേസിന് സാധ്യതയുണ്ട് എങ്കിലും ആ ഒരൊറ്റ ക്ലിപ്പിന് മേൽ തന്റെ തൊപ്പി പോകുമെന്നതും ശേഷം വരുന്നത് മാധവന്റെയാളാവും
എന്നുള്ളത് കൊണ്ടും മർമ്മത്തു കൊട്ടാനുള്ള ആ വടിയിലെ വളവ് നിവർത്താൻ ഗോവിന്ദ് നൽകിയ വിവരങ്ങൾക്കൊണ്ട് കഴിയും എന്ന് രാജീവന് ഉറപ്പായിരുന്നു.ഒപ്പം മറ്റു പല

Leave a Reply

Your email address will not be published. Required fields are marked *