ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]

Posted by

പരിഭവം കൂടി മാറി.ഇപ്പൊ ഈ കൂട്ട് എന്നും വേണമെന്ന പ്രാർത്ഥനമാത്രെ
മനസിലുള്ളൂ.””എന്തോ,അങ്ങേരോട് പിണക്കമായി പോയെടോ.അതല്ലേ ഞാൻ…………… അല്ലാതെ തനിക്ക് വിഷമം തോന്നാൻ പറഞ്ഞതല്ല.താൻ പോയിവാ.” വീണയുടെ കണ്ണു നിറഞ്ഞതു കണ്ട് ശംഭു പറഞ്ഞു.

“അയ്യടാ……..അതിന് ആര് വിഷമിച്ചു.
വഴിപാട് നേർന്നതും ഈ ചെക്കനെ കൊണ്ടുചെല്ലാമെന്ന് പറഞ്ഞതും ഞാനാ.അതുകൊണ്ട് ബലം പിടിക്കാതെ വന്നേ……ഇല്ലേല് എന്റെ തനിക്കൊണം നീ കാണും.”

“കുറെ കണ്ടതാ……….കൂടുതലായി കാണാനും ഇല്ല.അതുകൊണ്ട് മോള് പോയെ.”അതും പറഞ്ഞു ശംഭു പുതപ്പ് തലവഴി മൂടി.

കുറച്ചു നേരം അനക്കമൊന്നുമവൻ കേട്ടില്ല.വീണ പോയെന്ന് കരുതിയ ശംഭു ഒന്നുകൂടി പുതപ്പിനുള്ളിൽ ചുരുണ്ടുകിടന്നു.അപ്പോൾ ബാത്‌റൂം തുറക്കുന്ന ശബ്ദം കേട്ടെങ്കിലും അവനത് കാര്യമാക്കിയില്ല.പക്ഷെ നടുവും ഇടിച്ചു താഴേക്ക് വീണപ്പോൾ ആണ് വളരെക്കുറച്ചു നിമിഷം ലഭിച്ച ശാന്തത ഒരു മോഹിപ്പിക്കൽ മാത്രം ആയിരുന്നു എന്നവൻ തിരിച്ചറിഞത്.

“നിനക്കുറങ്ങണമല്ലെ?, എന്റെ കൂടെ വരാനും പറ്റില്ലല്ലെ?ശംഭുസിനെ കൊണ്ടുപോകാൻ പറ്റുവോന്ന് ഞാൻ നോക്കട്ടെ.”
കലിതുള്ളി നിന്നിരുന്ന വീണ അവനെ വലിച്ചു താഴേക്കിട്ടതും വീഴ്ച്ചയുടെ വേദനയിൽ എണീക്കാൻ തുടങ്ങിയ ശംഭുവിന്റെ തലവഴി അവൾ വെള്ളം
കമഴ്ത്തിയതും ഒന്നിച്ചായിരുന്നു.

സാരിത്തുമ്പ് എളിയിൽ കുത്തി ഇനി എങ്ങനാ കാര്യങ്ങൾ എന്ന ഭാവത്തോടെ അവനെ നോക്കി പുരികം ഉയർത്തിയ വീണയെ ദയനീയമായി നോക്കാനേ അവനു കഴിഞ്ഞുള്ളൂ.

“അപ്പൊ ശംഭുസ് റെഡിയാകുവല്ലേ?”
അവന്റെ നോട്ടം കണ്ട് അവളുടെ ചോദ്യമുയർന്നു.

“നിനക്കിതെന്തിന്റെ സൂക്കേടാ?”

“എന്റെ സൂക്കേട് നീയാ……മര്യാദക്ക് പറഞ്ഞിട്ട് കേൾക്കുന്നില്ലെ ഞാൻ എന്നാ ചെയ്യാനാ?”അവൾ ഒന്നും അറിയില്ലാത്തതുപോലെ നിന്നു.

“എന്റെ നടു….”അവൻ തന്റെ എളിക്ക്
കൈകൊടുത്തുകൊണ്ട് പറഞ്ഞു.

“ചുമ്മാ ബലം പിടിച്ചിട്ടല്ലെ……വന്നേ,
വേഗം റെഡിയാവാൻ നോക്ക്.”
അവൾ നീട്ടിയ കയ്യിൽ പിടിച്ചെണീറ്റ ശംഭുവിനെ അവൾ ഉന്തി ബാത്‌റൂമിനുള്ളിലാക്കി.ശേഷം അലക്കാൻ മാറ്റിയിട്ടിരുന്ന പുതപ്പ് ഒരെണ്ണമെടുത്തു വെള്ളത്തിനു മീതെ ഇട്ടശേഷം ശംഭുവിനായി കാത്തുനിന്നു.

Leave a Reply

Your email address will not be published. Required fields are marked *