ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]

Posted by

അവനിനി അവിടെ ചടഞ്ഞുകൂടി നിൽക്കുമെന്ന് തോന്നിയിട്ടാവണം സാവിത്രി പറഞ്ഞു.അപ്പോഴും സന്തോഷം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞുതന്നെയിരുന്നു.”ഇത്ര ദിവസം മിണ്ടാഞ്ഞിട്ടാരുന്നു. ഒന്ന് മിണ്ടാൻ വന്നപ്പോൾ ഇതാ സ്ഥിതി.കണ്ടില്ലേ……..ഈ പെണ്ണുങ്ങള് എന്നാ ഇങ്ങനെ?”ചെറുചിരിയോടെ അവനതു പറയുമ്പോൾ അടികിട്ടും എന്നറിയിക്കുന്നത് പോലെ അവൾ
ആംഗ്യം കാണിച്ചു.

“എനിക്ക് വിശക്കുന്നു,അതിന് മുന്നേ ചൂടു വെള്ളത്തിലൊന്നു കുളിക്കണം”
എന്നും പറഞ്ഞുകൊണ്ട് ശംഭു പുറത്തേക്ക് പോകുമ്പോൾ സാവിത്രി മനസ്സിൽ പറഞ്ഞു.”തെമ്മാടി”

അന്നവിടെ ദിവസങ്ങൾക്ക് ശേഷം എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞുനിന്നു.അന്ന് സ്കൂളിൽ പോലും പോകാതെ സാവിത്രിയവിടെ നിന്നു.ശംഭുവിന് വേണ്ടി സദ്യ തന്നെ ഒരുക്കാനുള്ള ഓട്ടത്തിലായിരുന്നു സാവിത്രി.അതിനിടയിൽ നാളുകൾ കൂടി ക്ഷേത്രദർശനം നടത്തിയതിന്റെ വിശേഷങ്ങൾ പങ്കുവക്കലും.

കായ്കറികൾ അരിയുന്നതിനിടയിൽ തന്നെയാണ് അവരുടെ
വർത്താനവും.ഊണ് മേശക്ക് ചുറ്റും
ഇരുന്നാണിതെല്ലാം.അതൊക്കെ കേട്ടുകൊണ്ട് മാധവൻ ഹാളിലുണ്ട്.
ചെസ്സ് ബോഡിന് മുന്നിലാണയാൾ. എതിരെ ശംഭുവും.

“എന്നാലും എന്റെ ചേച്ചി…..ഇടഞ്ഞു നിന്ന ഇവനെ ഇത്ര വേഗം തളച്ചല്ലോ?
എന്തായാലും അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു വന്നതിന്റെ ഐശ്വര്യം മുഖത്തുണ്ട്”ഗായത്രി പറഞ്ഞു.

“ശരിയാ മോളെ……..ഒത്തിരി സങ്കടം അനുഭവിച്ചതാ എന്റെ കുട്ടി.അവന്റെ
മാതാപിതാക്കൾ കണ്മുന്നിലാ എരിഞ്ഞു തീർന്നത്.അതുകൊണ്ട് തന്നെ ദൈവത്തോടുപോലും ഒരു
തരം ഇഷ്ട്ടക്കേടായിരുന്നു.
നിർബന്ധിച്ചു വിളിച്ചാൽ പടിക്കൽ വരെ വരും. അകത്തു കയറില്ല.ആ അവനെയാ നീ…..പിന്നെ ഒരു തിരിവിന്, ഏതെങ്കിലും വഴിവക്കിൽ പ്രതിഷ്ഠ വല്ലതും കണ്ടാൽ ഇറങ്ങി കൈകൂപ്പി നിൽക്കും.പറയുന്നത് മുഴുവൻ ഈശ്വരന്റെ കുറ്റങ്ങളും.
അങ്ങനെയുള്ള ഒരുവനെക്കൊണ്ട് ശയനപ്രദക്ഷിണം പോലും നടത്തിച്ചുവെങ്കിൽ നിന്നെ സമ്മതിച്ചു മോളെ.”സാവിത്രി ഗായത്രിയുടെ വാക്കുകൾ പിന്താങ്ങി.

അതു കേട്ട ഗായത്രിയുടെ ഓർമ്മകൾ അല്പം പിന്നിലേക്ക് പോയി.ഗോവിന്ദും ഒത്തു കൊച്ചിക്കുള്ള യാത്രയിൽ അതുപോലെ നടന്നത് അവളുടെ മനസ്സിൽ തെളിഞ്ഞു.അതിന് ശേഷം ഇന്നാണ്,ഒത്തിരി നിർബന്ധിച്ചതിനു ശേഷമാണ് അവൻ ഈശ്വരനു മുന്നിൽ കൈകൂപ്പുന്നതെന്ന് അവൾ ഓർത്തു.

“അവന് ഞാനില്ലേ അമ്മെ.പൊന്നു പോലെ നോക്കും ഞാൻ.
അതുപോരെ അവന്റെ ടീച്ചർക്ക്.”
പെട്ടെന്നു തന്നെ ഓർമ്മകളിൽ നിന്നും പുറത്തുവന്ന വീണ പറഞ്ഞു.

“ഞാൻ ഉള്ളതിന്റെയാ ഇന്ന് കണ്ടത്.
ഒന്നുറങ്ങാൻ പോലും വിടാതെ ഉന്തി താഴെയിട്ടു.പിന്നെ അമ്പലത്തിൽ കൊണ്ടു ചെന്ന് ഉരുട്ടി.ഇങ്ങനെ പോയാൽ എന്നെ അധികകാലം കാണാൻ പറ്റുമെന്ന് ടീച്ചറ് കരുതണ്ട”

Leave a Reply

Your email address will not be published. Required fields are marked *