പുതു ജീവിതം [മന്ദന്‍ രാജ]

Posted by

‘ രണ്ടേമുക്കാല്‍”

‘ലക്ഷമോ? എന്‍റെ കയ്യില്‍ എവിടുന്നാടാ അത്രേം പൈസ …നീ മിനിങ്ങാന്ന് പറയുവാരുന്നെല്‍ ഒരു ഒന്നര ഒപ്പിക്കാരുന്നു….അളിയന്‍ കിടന്നു ബഹളമാ … ബാക്കി തുക കൊടുക്കാന്‍ വേണ്ടി …ചിട്ടി പിടിച്ചു ഞാനതങ്ങു കൊടുത്തു …നീ പറഞ്ഞിരുന്നേല്‍ കുറച്ചു ദിവസത്തേക്ക് മറിക്കാരുന്നു”

ഷാമോന് അറിയാം സലിമിന്റെ അവസ്ഥ … അവനാണ് രണ്ടു പെങ്ങന്മാരേം കെട്ടിച്ചു വിട്ടേ ..നല്ല അധ്വാനി…കയ്യിലില്ലാ എന്ന് കരുതി തന്നെയാണ് ചോദിച്ചതും…ചോദിച്ചില്ല എന്ന വിഷമം വേണ്ടല്ലോ

താര മുകളിലത്തെ നിലയില്‍ നിന്ന് കൊണ്ട് പത്രം വായിക്കുകയായിരുന്നു . താഴെ സ്റ്റോര്‍ റൂമിന്‍റെ മുന്നില്‍ പിക്കപ്പ് വന്നു നില്‍ക്കുന്നത് അവള്‍ കണ്ടു . മിക്കവാറും ഉള്ളതായത് കൊണ്ട് മൈന്‍ഡ് ചെയ്തില്ല .. ഇടക്കെപ്പോഴോ ലോഡിറക്കുന്ന ചെറുപ്പക്കാരനില്‍ അവളുടെ നോട്ടം തറച്ചു . കയ്യില്ലാത്ത ചുമന്ന ബനിയനും കൈലി മുണ്ടും ഉടുത്തു തോളില്‍ അരിയും മറ്റും എടുത്തു കൊണ്ട് വേഗത്തില്‍ റൂമിലേക്ക് കയറിയ അവന്‍റെ മുഖത്തിന്‍റെ പാതിയെ അവള്‍ കണ്ടുള്ളൂ … അടുത്ത ചാക്കും എടുത്തു തിരിഞ്ഞ അവനെ കണ്ടു താരയുടെ ചുണ്ടുകള്‍ മന്ത്രിച്ചു ” ഷാമോന്‍ ”

താര അവനെ ഓര്‍ക്കാന്‍ കാരണം തലേന്നു അവളെ കാണുവാന്‍ ഷാമോന്‍ വന്നതാണ് . അവന്‍ പോയി കഴിഞ്ഞു ഒരു പ്രത്യേക സ്മെല്‍ അവള്‍ക്കു അനുഭവപ്പെട്ടു .. മൂക്ക് വിടര്‍ത്തി മണം പിടിച്ചിട്ടവള്‍ക്ക് ആദ്യം പിടി കിട്ടിയില്ല … അത് കഴിഞ്ഞാണ് മുന്‍പ് വന്ന ചെറുപ്പക്കാരന്റെ വിയര്‍പ്പിന്‍റെ സ്മെല്‍ ആണെന്ന് മനസിലായത് …എന്തോ ആ സ്മെല്‍ അവള്‍ക്ക് വല്ലാതെ ഇഷ്ടമായി . ഒരു വട്ടം കൂടി മൂക്കിലേക്ക് അവളാ സ്മെല്‍ വലിച്ചെടുത്തു

” ഷാമോനെ ..നീ പോകല്ലേ …. തിരിയൊക്കെ കേറ്റി വിടാനുണ്ട് …കുറച്ചു പച്ചക്കറിയും ”

‘ ശെരി സിസ്റര്‍ ‘

അവന്‍ സിസ്റര്‍ ജെസ്സിന്തയുടെ പിന്നാലെ പുറകിലേക്ക് നടന്നു . മഠത്തില്‍ കുറച്ചു കൃഷിയുണ്ട് … ഹോസ്റ്റലിലേക്കും മഠത്തിലേക്കും വേണ്ടത് എടുത്തിട്ടു മാര്‍ക്കറ്റില്‍ കൊടുക്കും .. മാര്‍ക്കറ്റില്‍ നിന്ന് ഇവിടെ ഇല്ലാത്തതും പലചരക്കും ഇങ്ങോട്ടും …പിന്നെ മെഴുകു തിരി , അങ്ങനെ കുറച്ചു സാധനങ്ങള്‍ വേറെയും

സലിമിന്റെ പിക്കപ്പില്‍ പച്ചക്കറി കേറ്റിയ ഉടനെ മെഴുകുതിരിയൊക്കെ കയറ്റാനുള്ള വണ്ടി വന്നു … പിന്നെ അതും കേറ്റി , കുറച്ച സാധനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയൊക്കെ വെച്ചു കഴിഞ്ഞപ്പോള്‍ സിസ്റര്‍ അവനെ വിളിച്ചു

‘ ഷാമോനെ ..വാ നീയൊന്നും കഴിച്ചു കാണില്ലല്ലോ …വാ കാപ്പി കുടിക്കാം ”

” വരുവാ സിസ്റര്‍ ” അവന്‍ പുറത്തെ ബാത്‌റൂമില്‍ കയറി കയ്യും കാലും മുഖവും ഒക്കെ കഴുകി അകത്തേക്ക് കയറി ‘

നീണ്ട ടേബിളിന്റെ സൈഡില്‍ ഇരുന്ന അവന്‍റെ മുന്നില്‍ ചൂട് പാലപ്പവും മുട്ടക്കറിയും വന്നു .

‘ അന്നമ്മേ …എട്ട് പത്തെണ്ണം കൂടി എടുത്തോ ..അധ്വാനിക്കുന്ന പയ്യനാ …. നമ്മളായിട്ടു ഇവന്‍റെ ആരോഗ്യം കളയണ്ട ‘ സിസ്റര്‍ കിച്ചനിലെക്ക് വിളിച്ചു പറഞ്ഞിട്ട് ഒരു കപ്പു കാപ്പി ഊറ്റി അവനും കൊടുത്തിട്ട് മറ്റൊരു കപ്പു എടുത്തു കുടിക്കാന്‍ തുടങ്ങി

” മോനെ …ബാപ്പാടെ കാര്യം എന്തായി ?”

‘ പൈസ ഉണ്ടാക്കണം സിസ്റര്‍ ”

‘ ഞങ്ങക്ക് കുറെ പരിമിതികള്‍ ഉണ്ട് മോനെ …എന്നാലും പത്തോ ഇരുപതിനായിരമോ തരാന്‍ പറ്റും ”

“മം. ‘

താര കുളിയൊക്കെ കഴിഞ്ഞു റെഡിയായി ബാഗുമൊക്കെ എടുത്തു മെസ്സിലെക്കിറങ്ങി . കയറി ചെന്നപ്പോഴേ അവള്‍ സിസ്റ്ററിന്റെ എതിരെയിരുന്നു കാപ്പി കുടിക്കുന്ന ഷാമോനെ കണ്ടു … താരയുടെ നെഞ്ചില്‍ ഒരു തുടിപ്പുയര്‍ന്നു … പെട്ടന്ന്‍ ശരീരമൊന്നു വിറച്ചു , മുഖമെല്ലാം വിയര്‍ത്തു

!! എന്തായിത് ? ഇങ്ങനെ ? പണ്ട് നിധീഷ് ഇഷ്ടമാണെന്ന് പറഞ്ഞയന്നത്തെ ആ അവസ്ഥ ..പിന്ന്ടത് പോലെയിന്നാണ് …!!

Leave a Reply

Your email address will not be published. Required fields are marked *