പുതു ജീവിതം [മന്ദന്‍ രാജ]

Posted by

” പൈസാടെ കാര്യത്തിനാണോ മോനെ ..നീ കേറി വാ …അവളിപ്പോ കാപ്പി കുടിക്കാന്‍ വരും …നീയും വാ ..വല്ലതും കഴിക്കാം ”

ഷാമോന്‍ മെസ്സിലേക്ക് കയറി ഇരുന്നു . അവന്‍ കൈ കഴുകി വന്നപ്പോഴേക്കും അന്നാമ്മ ചേടത്തി അപ്പവും കടലക്കറിയും മുന്നില്‍ വെച്ചു

ഷാമോന് നല്ല വിശപ്പുണ്ടായിരുന്നെങ്കിലും കഴിക്കാന്‍ തോന്നിയില്ല ..അവന്‍ രണ്ടപ്പം കഴിച്ചിട്ട് ചായ കുടിക്കാന്‍ തുടങ്ങി

‘ വെറുതെ വയറു കാലിയാക്കണ്ട…കഴിച്ചോ …എല്ലാം നമുക്ക് ശെരിയാക്കാന്നെ’ മുന്നിലെ പ്ലേറ്റില്‍ മൂന്ന്‍ അപ്പം കൂടി വീണപ്പോള്‍ ആണവന്‍ താരയെ കണ്ടത് . അവളുടെ കാച്ചെണ്ണയുടെ മണം പോലും അവനു ശ്രദ്ധിക്കാനായില്ല ….. ഷാമോന്‍ അവളെ നോക്കി വെളുക്കെ ചിരിച്ചു ..എന്നിട്ട് കടലക്കറി കോരിയൊഴിച്ച് അപ്പം തിന്നാന്‍ തുടങ്ങി

” ഷാമോന്‍ സിറ്റിയിലെക്കല്ലേ …വാ … എന്‍റെ വണ്ടിയില്‍ പോകാം ‘

താര കൈ കഴുകി അവളെ വെയിറ്റ് ചെയ്തു നില്‍ക്കുന്ന ഷാമോന്റെ അടുത്ത് വന്നു

ഹോസ്റലിന്റെ മൂലയില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വിഫ്റ്റ് അവള്‍ അവന്റെയടുത്ത് കൊണ്ട് വന്നു നിര്‍ത്തി . ഷാമോന്‍ മുന്നില്‍ കേറണോ , പിന്നിലാണോ എന്ന് ശങ്കിച്ച് നിന്നപ്പോള്‍ താര മുന്നിലെ ഡോര്‍ തുറന്നു

” ഷാമോനെ ….താനെന്ത് വിചാരിക്കും എന്നൊന്നും എനിക്കറിയില്ല …. പൈസ ,…..ഞാന്‍ തരാം …പക്ഷെ … പക്ഷെ ഒരു കണ്ടീഷന്‍ ”

താര അവനെ നോക്കാതെ റോഡില്‍ മാത്രം ശ്രദ്ധ കൊടുത്ത് പറഞ്ഞു തുടങ്ങി . അവന്‍ അവളെ ആകാംഷയോടെ നോക്കി

” ഇന്ന് പന്ത്രണ്ട് …തനിക്ക് പതിനേഴിന് വൈകിട്ട് പൈസ ഞാന്‍ തരും ….പക്ഷെ …താന്‍ എന്‍റെ കൂടെ ഒരിടം വരെ വരണം …രണ്ടു ദിവസം …അതായത് പതിനഞ്ചിന് രാവിലെ പോണം

” പോകാം സാറെ ..എവിടെ വേണേലും പോകാം …എവിടെ വേണേലും ‘ അവന്‍റെ മുഖത്ത് ഒരായിരം പൂത്തിരി കത്തി

” എന്നാല്‍ പതിനഞ്ചിന് രാവിലെ ഹോസ്റ്റലിന്റെ അപ്പുറത്തുള്ള കവലയില്‍ നിന്നോളൂ …ഞാന്‍ വിളിച്ചോളാം…. ”

ഷാമോന് ആകെ അങ്കലാപ്പായി

” അപ്പൊ സാറെ … രണ്ടു ദിവസം കഴിഞ്ഞേ വരത്തോള്ളോ… പതിനാറിന് വരാന്‍ പറ്റുമോ ? എനിക്ക് അതെടുത്തിട്ട് ബാക്കി പൈസയും കൂടി ഉണ്ടാക്കണം “

Leave a Reply

Your email address will not be published. Required fields are marked *