പുതു ജീവിതം [മന്ദന്‍ രാജ]

Posted by

” ഷാനു ..വാടി ….ഒന്ന് ടോയ്ലെറ്റില്‍ പോകാം ” ദേവിക പറഞ്ഞപ്പോള്‍ മുഖവും കഴുകാമെന്ന് കരുതി ഷാനുവും ഇറങ്ങി . അവസാന വര്‍ഷ ബികോം ക്ലാസിന്റെ മുന്നിലൂടെ പോകുമ്പോള്‍ ഷാനു അജയ് ഇരിക്കുന്ന സ്ഥലത്തേക്ക് പാളി നോക്കി . അവനെ അവിടെ കാണാത്തതും അവള്‍ക്ക് വേവലാതിയായി

””””””””””””””””””””””””””””””””””””””””””’

ഷാമോന്‍ ചന്തയില്‍ ലോഡിറക്കി കഴിഞ്ഞു , ജയന്‍ ചേട്ടന്‍റെ കടയിലേക്ക് ചെന്നു . അവനെ കണ്ടതും അയാള്‍ ഒരു തണുത്ത സോഡാ സര്‍ബത്ത് ഉണ്ടാക്കി അവനു നീട്ടി

” ബാപ്പയെ ഇറക്കാനുള്ള പൈസ ആയോ മോനെ ?”

” ഇല്ലാ ജയെട്ടാ ..എവിടുന്നാ അത്രേം കാശ് …”

‘ ഷാമോനെ … മാലതീടെ രണ്ടു വളയിരിപ്പുണ്ട് …നീയത് വല്ല ബാങ്കിലും പണയം വെക്ക് ..പത്തന്‍പതിനായിരം രൂപാ കിട്ടും ”

‘ അത് കൊണ്ടെന്താവാനാ ജയെട്ടാ …വീട്ടിലെ സ്വര്‍നോം പണയത്തിലാ …നോട്ടീസും വന്നു …അത് പുതുക്കി വെക്കാന്‍ പോലും പറ്റുന്നില്ല ”

ജയന്‍ ഒന്നാലോചിച്ചു .എന്നിട്ട് പറഞ്ഞു

” മോനെ ..അതെത്ര രൂപക്കാ വെച്ചേ ?”

” രണ്ടരക്ക് ..ഇപ്പൊ പലിശയും ചേര്‍ത്ത് മൂന്നായി കാണും ”

” എന്നാ നീയൊരു കാര്യം ചെയ്യ്‌ …ഈ വള അങ്ങ് വിക്ക്‌ …എന്നിട്ടാ സ്വര്‍ണം എടുത്തു ജൂവലരിയിലോ മറ്റോ വിക്ക്‌ … നല്ല തുക കിട്ടും ..വെറുതെ പലിശ കൊടുക്കണ്ട … കാശുള്ളപ്പോ പുതിയത് വാങ്ങാലോ ‘

ഷാമോനും അത് നല്ല ഐഡിയ ആയി തോന്നി ….ബാങ്കില്‍ പോയൊന്നു അന്വേഷിച്ചാലോ … പുതു തലമുറ ബാങ്കാണ് .. നോക്കാം .

അത് കഴിഞ്ഞു മൂന്നാല് പണി കിട്ടിയത് കൊണ്ട് ഷാമോന്‍ ഒന്ന് ഫ്രീയായത് നാലര കഴിഞ്ഞപ്പോഴാണ് . ഓടി കിതച്ച് അവന്‍ ബാങ്കിലെത്തി . കൊട്ട് ധരിച്ച ഒരു സുന്ദരി അവനെ വെല്‍ക്കം ചെയ്തു . ഷാമോന്‍ അവളോട് കാര്യം പറഞ്ഞു

” സര്‍ , എല്ലാവരും ഒരു മീറ്റിങ്ങില്‍ ആണ് .. സാറിരിക്ക്. ഇപ്പോള്‍ കഴിയും ‘

ഷാമോന്‍ അവിടെ ചെയറില്‍ ഇരുന്നു അഞ്ചു മിനുട്ടിനുള്ളില്‍ കൌണ്ടറിലെ ചെയറില്‍ സ്റാഫ് വന്നു നിരന്നു . അവന്‍ ഒരാളോട് പോയി കാര്യം പറഞ്ഞു ..റെസീപ്റ്റ് ഇല്ലാത്തതിനാല്‍ അയാള്‍ അവന്‍റെ പേരും അഡ്രെസ്സും നോക്കി സ്വരണപണയത്തിന്റെ ഡീറ്റെയില്‍സ് എടുത്തു

‘ സോറി സര്‍ ..ഈ ഉരുപ്പടി HO യില്‍ ആണ് ..നിങ്ങള്‍ക്ക് മൂന്ന്‍ നോട്ടീസ് വിട്ടതാണല്ലോ. ഇനിയിപ്പോ ലേലത്തിനു പിടിക്കുകയെ നിര്‍വാഹമുള്ളൂ”

ഷാമോന് ആകെ വിഷമമായി . അത്രയും സ്വര്‍ണം ലേലത്തില്‍ പോയാല്‍ വെറുതെ പോയി എന്നാണല്ലോ

Leave a Reply

Your email address will not be published. Required fields are marked *