പുതു ജീവിതം [മന്ദന്‍ രാജ]

Posted by

‘ നോക്കട്ടെ ഷാമോനെ … കഴിയുന്നതും നേരത്തെ തിരിച്ചു വരാം …’ അവളുടെ മുഖം വാടിയതവന്‍ ശ്രദ്ധിച്ചില്ല . നല്ല സന്തോഷത്തിലാണവന്‍ ചന്തയുടെ അവിടെ ഇറങ്ങിയത്

”””””””””””””””””””””””””””””””””””””””’
ഷാനു അജയുടെ ക്ലാസ്സിനു മുന്നിലൂടെ നടന്നിട്ടും അവനെ കണ്ടില്ല … അല്‍പം പോയിട്ടവള്‍ തിരികെ വന്നു ഒന്ന് കൂടി നോക്കി …. എന്നിട്ട് നിരാശയോടെ പാലമരചുവട്ടിലേക്ക് പോകാന്‍ തിരിഞ്ഞപ്പോള്‍ തൂണില്‍ ചാരി , കയ്യും കെട്ടി വെച്ച്അവളെ തന്നെ നോക്കി നില്‍ക്കുന്ന അജയ്

ഷാനുവിന്റെ മുഖത്തേക്ക് രക്തം ഇരച്ചു കയറി .. അവന്‍ ഒരടി അടുത്തേക്ക് നടന്നപ്പോള്‍ ഷാനു ഒറ്റയോട്ടത്തിനു തന്റെ ക്ലാസ്സിലെത്തി .. അപ്പോഴേക്കും ബെല്‍ മുഴങ്ങിയിരുന്നു

ദേവിക അവളുടെ തുടയില്‍ പിച്ചിയപ്പോള്‍ ഷാനു അവളെ കണ്ണുരുട്ടി

” എന്താടി പിശാചേ ..എനിക്ക് വേദനിച്ചൂട്ടൊ ”

” ഡി …അങ്ങോട്ട്‌ നോക്കടി ..ഷാനു മോളെ …അങ്ങോട്ട്‌ നോക്കടി ” ചെവിയില്‍ പതുക്കെ ദേവിക പറഞ്ഞപ്പോള്‍ ഷാനു ജനലിലൂടെ പുറത്തേക്ക് നോക്കി .. വരാന്തയില്‍ അവളെ തന്നെ നോക്കി അജയ് .. ഷാനു കൈ കൊണ്ട് ‘ പോ ..പോ ” എന്നാഗ്യം കാണിച്ചു …അജയ് അവളെ ഇറങ്ങി വരാന്‍ തിരിച്ചും ആഗ്യം കാണിച്ചു …ഷാനു പിന്നെ അങ്ങോട്ട്‌ നോക്കിയില്ല …

ഫസ്റ്റ് അവര്‍ കഴിഞ്ഞു മിസ്സ്‌ ഇറങ്ങി പോയതും ജനാലക്ക്‌ അടുത്തിരുന്ന കുട്ടിയുടെ കയ്യില്‍ എന്തോ കൊടുത്തിട്ട് , പോകുന്ന അജയെ ഷാനു കണ്ടു .. ദേവിക ആ കടലാസ് അവളുടെ കയ്യില്‍ നിന്ന് വാങ്ങി നിവര്‍ത്തി .

” മൂന്നാമത്തെ അവര്‍ പാലമരച്ചുവട്ടില്‍ വരണം ..ഞാന്‍ കാത്തു നിക്കും ”

” യ്യോ ..പടച്ചോനെ ഞാന്‍ പോവില്ല ‘ ഷാനു ദേവിയോട് പറഞ്ഞതും അടുത്ത മിസ്സ്‌ ക്ലാസ്സിലേക്ക് വന്നു

‘ എന്തിനാ വരാന്‍ പറഞ്ഞെ …ഞാന്‍ പോവാ ‘ സിമന്‍റ് ബഞ്ചിലിരുന്ന അജയ് തിരിഞ്ഞു നോക്കി .. തല പുതച്ചിരിക്കുന്ന ഷോളിന് താഴെ രണ്ടു കരിമീന്‍ പിടക്കുന്ന പോലെയാണ് അവനു തോന്നിയത് .. സുറുമ നീളത്തിലെഴുതിയ കണ്ണുകളില്‍ വല്ലാത്ത തിളക്കം ..അവന്‍റെ നോട്ടം കണ്ടത് കൂമ്പി വരുന്നു

‘ ഇരിക്ക് ”

” എനിക്ക് പോണം “

Leave a Reply

Your email address will not be published. Required fields are marked *