പുതു ജീവിതം [മന്ദന്‍ രാജ]

Posted by

” സാറെ …അവസാനത്തെ ശ്രമം എന്നാ നിലയിലാ ഞാന്‍ ഇങ്ങോട്ട് വന്നെ ..പോകുവാ ” അവന്‍റെ കണ്ഠം ഇടറി

” ഷാമോനെ മൊബൈല്‍ നമ്പര്‍ താ …ഞാനൊന്ന്‍ ആലോചിച്ചിട്ട് പറയാം ‘ വാതില്‍ക്കല്‍ എത്തിയ ഷാമോന്‍ തിരിഞ്ഞു നിന്ന് അവളോട് നമ്പര്‍ പറഞ്ഞു ,

” സാറെ …എനിക്കെത്രയും പെട്ടന്ന് വേണം ..എന്നിട്ട് വേണം കുറച്ചു തുക കൂടി സങ്കടിപ്പിക്കാന്‍ , അതും ഈ ഇരുപതിനുള്ളില്‍ ”

താര ചിരിച്ചു …ആ ചിരി ഷാമോന്റെ മനസില്‍ കുളിര്‍മഴയാണ് പെയ്യിച്ചത്

”””””””””””””””””””””””””””””””””””””””””””””””
അന്നും ഷാനു അജയുടെ ക്ലാസ്സിനു മുന്നിലൂടെ രണ്ടു മൂന്നു പ്രാവശ്യം നടന്നിട്ടും അവനെ കണ്ടില്ല .. അവള്‍ പാലമരച്ചുവട്ടിലും പോയി നോക്കി

” എടി …ആരെ കാണാനാടി ഇങ്ങോട്ട് വരുന്നേ …. മേലാല്‍ ഈ ഭാഗത്ത്‌ കണ്ടു പോകരുത് ” മഹേഷ്‌ അവളെ കണ്ടതും പാല മരച്ചുവട്ടിലെ സിമന്‍റ് ബെഞ്ചില്‍ കയറി ആക്രോശിച്ചു .

ഷാനുവിന് ആകെ സങ്കടമായി …കവിളുകള്‍ ചുവന്ന്‍ തുടുത്തു, ഇപ്പൊ പൊട്ടുമെന്ന രീതിയിലായി .. സുറുമയെഴുതിയ കണ്ണുകളില്‍ കണ്ണീര്‍ തുളുമ്പി

” ചേട്ടാ …എനിക്ക് അജയുടെ നമ്പര്‍ ഒന്ന് തരാമോ ?” അവള്‍ അടുത്ത് വന്നു ചോദിച്ചപ്പോള്‍ മഹേഷ്‌ അമ്പരന്നു . അവളുടെ വിങ്ങിപോട്ടാറായ മുഖം കണ്ടപ്പോള്‍ അവനും വല്ലാതായി

” ഷഹാനക്ക് മൊബൈല്‍ ഉണ്ടോ ?” ഷാനു ഇല്ലന്ന്‍ ചുമല്‍ കൂച്ചി . മഹേഷ്‌ അവന്‍റെ മൊബൈല്‍ എടുത്തു അജയിനെ വിളിച്ചു ,അപ്പുറത്ത് ബെല്‍ അടിക്കുന്നത് കേട്ട് മഹേഷ്‌ അവള്‍ക്ക് കൊടുത്തു

ഷാനു അല്‍പം മാറി നിന്നു

‘ എന്താടാ മഹി ?”

‘ ഞാന്‍ …ഞാന്‍ ഷഹാനയാ” മന്ത്രിക്കുന്ന പോലെ അവള്‍ പറഞ്ഞു

” ആര് ? ആരാന്നാ പറഞ്ഞെ ?’

” ഞാന്‍ ..ഞാന്‍ ഷാനുവാ” അപ്പുറത്ത് അല്‍പ നേരത്തെ നിശബ്ധത

‘ എന്താ കോളേജില്‍ വരാത്തെ? ‘ ഷാനു വിങ്ങി വിങ്ങി ചോദിച്ചു

” ഞാന്‍ എന്തിനാ വരണേ ? ഞാനിനി വരണില്ല ‘ ഒരു നിമിഷ നേരത്തേക്ക് മിണ്ടാതിരുന്ന അജയ് പറഞ്ഞു . അത് കേട്ടതും ഷാനുവിന്‍റെ കണ്ണുനീര്‍ പുറത്തേക്ക് ചാടി

‘ വരണം ….ഞാന്‍ വെക്കുവാ ” ഷാനു മൊബൈല്‍ അവിടെ വെച്ചിട്ട് മഹേഷിന്റെ നേരെ നൊക്കിയിട്ട ഷാള്‍ കൊണ്ട് വായും പൊത്തി ക്ലാസ്സിലേക്കോടി …

ഉച്ചക്ക് ഇന്റര്‍ വെല്ലിനു ഷാനുവും ദേവികയും ക്ലാസില്‍ ഇരിക്കുവായിരുന്നു . അപ്പൊള്‍ മഹേഷും രണ്ട് കൂട്ടുകാരും കൂടി അവിടേക്ക് കയറി വന്നു . ഷാനു അവരെ കണ്ടതും ഷാള്‍ കൊണ്ട് തല ഒന്ന് കൂടി മറച്ചു

” അവന്‍ നാളെ വരൂന്ന് പറഞ്ഞു ‘ ഷാനുവിന്റെ മുഖത്തു പൂത്തിരി കത്തി “…തന്നോടൊന്നു കൂടി വിളിക്കാമോന്നു …നമ്പര്‍ തരാം ”

മഹേഷ്‌ നമ്പര്‍ എഴുതാനായി കടലാസ്സ്‌ തിരഞ്ഞപ്പോള്‍ ഷാനു തടഞ്ഞു

” ഞാന്‍ നോക്കിയാരുന്നു മഹേഷേട്ടാ …94XXXXXX12 അല്ലെ “

Leave a Reply

Your email address will not be published. Required fields are marked *