പുതു ജീവിതം [മന്ദന്‍ രാജ]

Posted by

അജയ് ഒന്നും മിണ്ടിയില്ല

കാര്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് അവളുടെ വീട്ടിലേക്കുള്ള വഴിയെ തിരിഞ്ഞു

” ഇവിടെ നിര്‍ത്തിയാല്‍ മതി ”

ബാഗെടുത്തിട്ട് ഷാനു ഇറങ്ങി …

” അജൂ …: അവന്‍റെ സൈഡില്‍ വന്നവള്‍ വിളിച്ചപ്പോള്‍ അജയ് അവളെ നോക്കി

” ഉമ്മ …. പോട്ടെ ” കണ്ണീര്‍ ഒലിക്കുന്ന ഉമ്മ അവന്‍റെ വലത്തേ കവിളില്‍ നല്‍കിയിട്ട് അവള്‍ തിരിഞ്ഞു നോക്കാതെ നടന്നു …. മീന്‍കാരന്‍ സുലൈമാന്‍ വണ്ടി നിര്‍ത്തി നോക്കുന്നത് പോലും അവള്‍ ശ്രദ്ധിച്ചില്ല

‘അപ്പൊ മൊത്തം ഇരുപത് ലക്ഷം അല്ലെ മോനെ …”

” ഹമം … ഷാനു അവളുടെ കൂട്ടുക്കാരിയുടെ അടുത്ത് നിന്ന് വാങ്ങീത് തിരിച്ചു കൊടുക്കട്ടെയുമ്മാ ‘ ഷാമോന്‍ പറഞ്ഞപ്പോള്‍ ഷാനുവിന്റെ മുഖം വാടി

റാവുത്തര്‍ തന്ന എട്ടും , താര ട്രാന്‍സ്ഫര്‍ ചെയ്ത ഏഴു ലക്ഷവും ..കൂടെയായപ്പോള്‍ തന്നെ പതിനഞ്ചു ലക്ഷം ആയി

കാപ്പി കുടി കഴിഞ്ഞു ഷാമോന്‍ ബാപ്പയുടെ പേപ്പറുകളും പൈസ അയക്കാനും ഒക്കെ ടൌണിലേക്ക് പോയി . ഷാനു എത്തിയ ഉടനെ തന്നെ ഷാമോനും എത്തിയിരുന്നു .. മുണ്ടക്കയം എത്തിയപ്പോള്‍ ഷാമോന്‍ വിളിച്ചത് അനുസരിച്ച് ജമീല റാവുത്തരുടെ വീട്ടില്‍ നിന്ന് കാപ്പിയും എടുത്തു പോരികയായിരുന്നു. അര മണിക്കൂര്‍ ഗ്യാപ്പില്‍ മൂന്നു പേരും എത്തി .

.. ക്ഷീണം ആന്നെന്നു പറഞ്ഞു ഷാനു അന്ന് കോളേജില്‍ പോയില്ല

”””””””””””””””””””””””””””””””””””’
‘ എല്ലാം റെഡിയായി ഉമ്മാ … ഇനിയെല്ലാം പടച്ചോന്റെ കൃപ ” അത്താഴം കഴിഞ്ഞു പതിവ് പോലെ വര്‍ത്തമാനം പറയുകയായിരുന്നു അവര്‍ .

” ഹമം ”

‘ ഷാനു …. നീ ദേവികക്ക് ബാക്കി ഇരിക്കണ പൈസ കൊടുത്തോ കേട്ടോ ”

” വേണ്ട ഉമ്മച്ചി …ബാപ്പ വരുമ്പോ എന്തേലും കച്ചോടം തുടങ്ങാം ..ഇനി ബാപ്പാനെ എങ്ങോട്ടും വിടണ്ട …പൈസ പതിയെ കൊടുത്താ മതീന്നാ അവള് പറഞ്ഞെ ‘

സംസാരമെല്ലാം കഴിഞ്ഞവര്‍ ഉറങ്ങാനായി കിടന്നു .

Leave a Reply

Your email address will not be published. Required fields are marked *