പുതു ജീവിതം [മന്ദന്‍ രാജ]

Posted by

” മഹേഷേട്ടനെ വിളിച്ചൊന്നു ചോദിക്ക് ദേവീ അജു എവിടെയാന്നു?” രാവിലെ മുതല്‍ ദേവിയുടെ അടുത്ത് കെഞ്ചുന്നതാണ് ഷാനു

‘ പോ പെണ്ണെ ….. എനിക്കൊന്നും പറ്റില്ല …നീയല്ലേ പറഞ്ഞെ ..ഇനി കാണില്ല ..കാണണ്ട എന്നൊക്കെ ..ഞാനത് മഹേഷേട്ടന്റെ അടുത്ത് പറയുകേം ചെയ്തു ‘

ദേവികയെയും കൂട്ടി അടുത്തുള്ള ഫ്രണ്ട്സിന്‍റെ അടുത്ത് പോയിട്ട് വരികയായിരുന്നു അവള്‍

” അല്ലാ ..നീയെന്താ വിളിച്ചേ …അജൂന്നോ …”

” അല്ല ..അജയ് …നിനക്കൊന്നു മഹേഷേട്ടനെ വിളിച്ചു തരാന്‍ പറ്റുമോ ?’

ഷാനു മുഖം വീര്‍പ്പിച്ചു

” ഹലോ …എവിടെയാ …ങേ …ആണോ ?”

ഫോണ്‍ കട്ടാക്കിയ ഉടനെ വാട്സ്ആപ്പില്‍ ഒരു മെസേജ് വന്നു …. മഹേഷ്‌ നില്‍ക്കുന്ന ഒരു സെല്‍ഫി.. അതില്‍ കിടക്കയില്‍ ഐ വി സെറ്റും കുത്തി കിടക്കുന്ന അജയിനെ കണ്ടതും ഷാനുവിന്റെ ഉള്ളിലെ തേങ്ങല്‍ പുറത്തേക്ക് വന്നു

” റബ്ബേ ….എന്താ പറ്റിയെ ? എന്താ പറ്റിയെ ന്‍റെ അജൂന്…എതാശുപത്രിയിലാ ?”

അവളുടെ കരച്ചില്‍ കണ്ട് ദേവി ഒരോട്ടോ പിടിച്ചു ആശുപത്രിയിലേക്ക് തിരിച്ചു

“ഡാ നാറി ..നിന്‍റെ മസിലു പിടുത്തം നിര്‍ത്തി കാര്യം പറ ആ പെണ്ണിനോട് ..അവള് ദെ കരഞ്ഞു പിടിച്ചു വരുന്നുണ്ടെന്നു ദേവി വിളിച്ചു പറഞ്ഞു ”

” ങേ …ആണോ ..എന്നാ ഇച്ചിരി നേരോം കൂടി കിടക്കാം …നീയാ സ്റ്റാന്റ് ഇങ്ങടുപ്പിച്ചു വെക്ക്…ഇപ്പൊ സിസ്ററോട് പറയണ്ട നീഡില്‍ ഊരാന്‍ ”

അപ്പോഴേക്കും വാതില്‍ തുറന്നു ദേവികയും ഷാനുവും അകത്തേക്ക് വന്നു …മഹേഷിനെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ ഷാനു അവന്‍റെ നെഞ്ചിലേക്ക് വീണു

” എന്താ ഷാനു ..ഇത് …വയ്യാതെ കിടക്കുന്നതല്ലേ ..മാറ് ”

ഷാനു കരച്ചില്‍ അടക്കി എഴുന്നേറ്റു …അവളൊന്നും മിണ്ടിയില്ല … അവന്‍റെ മുടിയില്‍ വിരലോടിച്ചു കൊണ്ട് അരികില്‍ തന്നെയിരുന്നു … കണ്ണുനീര്‍ പൈപ്പ് തുറന്നത് പോലെ പ്രവഹിക്കുന്നുണ്ട്

” ഗ്ലൂക്കോമാ ഫീലിയാ എന്നോ മറ്റൊവാണ് ഡോകടര്‍ പറഞ്ഞെ …ഈയിടെ തുടങ്ങിയ അസുഖമാ …പഞ്ചാര കൂടുതലാ ചെറുക്കന് ഈയിടെയായി ….” മഹേഷ്‌ ദേവികയോട് പറഞ്ഞു …അജയ് അവനെ നോക്കി കണ്ണുരുട്ടി … അപ്പോഴും അവന്‍റെ നോട്ടം മുഴുവനും സുറുമയെഴുതിയ ആ കണ്ണില്‍ നിന്നൊഴുകുന്ന കണ്ണീരില്‍ ആയിരുന്നു അത് കേട്ടതും അവളുടെ ഉള്ളില്‍ നിന്നൊരു ഏങ്ങല്‍ പുറത്തേക്ക് വന്നു

Leave a Reply

Your email address will not be published. Required fields are marked *