” ആഹാ …വന്നു കേറിയാതെ നാത്തൂനും നാത്തൂനും ഒന്നിച്ചു …നമ്മളെ അമ്മായിയമ്മ ആക്കി ”
” മമ്മി പോയെ …പോയി ഞാങ്ങക്കൊരു ചായ ഇട്ടോണ്ട് വാ ” അടുത്ത പെങ്ങളും ഇറങ്ങി വന്നു പറഞ്ഞു
ഷാനുവിനെ അവര്‍ അകത്തേക്ക് കൂട്ടി കൊണ്ട് പോയി …അജയിനെ അവള്‍ അവിടെ നോക്കിയെങ്കിലും കണ്ടില്ല
” അജു കണ്ടു പിടിച്ച പെണ്ണ് കൊള്ളാം അല്ലേടി …..”
” ഹം … എന്താ ഷാനു പേടിച്ചു പോയോ ? അവന്‍ നിന്നെ പറ്റിച്ചതല്ലേ ? പപ്പയും ചേട്ടനും കൂടി പോയി നിന്‍റെ വാപ്പാടെ അടുത്ത് പെണ്ണ് ചോദിച്ചു ….. അടുത്ത ദിവസം തന്നെ രെജിസ്ടര്‍ ചെയ്യാമെന്ന് തീരുമാനവും ആയി … പക്ഷെ പഠിത്തം തീരുന്ന വരെ നീ വീട്ടില്‍ ….. കട്ടക്ക് സപ്പോര്‍ട്ട് തന്നത് ഞങ്ങളാണേ ….അതിനുള്ള ചിലവ് സ്പെഷ്യല്‍ വേണം കേട്ടോ ?’
ഷാനുവിന്റെ മുഖം നിലാവ് പെയ്തത് പോലെ വിടര്‍ന്നു …അവളത് വിശ്വസിക്കാനാവാതെ അവരെ നോക്കി
‘ മോളെ നിന്നെ കണ്ട അന്ന് മുതലിന്നു വരെയുള്ള കാര്യങ്ങള്‍ അജുമോന്‍ മമ്മീടെ അടുത്ത് പറയുമായിരുന്നു … പൈസ തന്നു വിട്ടു , അവനെ നിന്‍റെ അടുത്തേക്ക് പറഞ്ഞു വിട്ടതും പപ്പേം മമ്മിയുമാ…വാപ്പ വന്നിട്ട് പെണ്ണ് ചോദിക്കാന്‍ വേണ്ടിയാ ഞങ്ങള്‍ ലീവിന് വന്നത് തന്നെ , മൊത്തം പൈസയും ഞങ്ങള് തന്നേനെ … പക്ഷെ അജു വേണ്ടാന്ന് പറഞ്ഞു ..ദേവിയുടെ അടുത്ത് നിന്ന് അഞ്ചു ലക്ഷമല്ലേ , കൂടുതല്‍ കൊടുത്താല്‍ നിന്‍റെ ഇക്കാക്ക ചോദ്യം ചെയ്താലോ എന്ന് പേടിച്ചു അവന്‍ സമ്മതിച്ചില്ല …നാട്ടുകാര് പറഞ്ഞു കേട്ടറിയുന്നതിനു മുന്‍പേ പപ്പേം ചേട്ടനും കൂടി നിന്‍റെ വീട്ടില്‍ പോയി …വാപ്പ സമ്മതിക്കുകേം ചെയ്തു…….പിന്നെ മോളെ …ആ അഞ്ചു ലക്ഷം …..അത് ഞങ്ങള് നിനക്ക് തന്ന മഹറാ കേട്ടോ … ”
” നോക്ക് ഷാനു … ഞാന്‍ അവിടുന്നു കൊണ്ട് വന്നതാ ….ഇട്ടു നോക്ക് …. ന്യൂ ഇയറായിട്ട് നാത്തൂന്റെ വക ഗിഫ്റ്റ് ” കാല്‍ പാദം വരെയിറക്കമുള്ള റെഡ് കളര്‍ ഒറ്റയുടുപ്പ് ,
അവള്‍ ഷാനുവിനെ നിര്‍ബന്ധിച്ചു അതിടീപ്പിച്ചു.. ഡ്രസ്സിംഗ് റൂമില്‍ നിന്നിറങ്ങി വന്ന ഷാനുവിന്റെ നേരെ മറ്റേ നാത്തൂന്‍ ഒരു മൊബൈല്‍ നീട്ടി ..ഐ ഫോണ്‍
” ഇതാ എന്‍റെ സമ്മാനം ”
” സുന്ദരിയാണല്ലോ എന്‍റെ മോള് ” അജയുടെ മമ്മി ചായ കൊണ്ട് അകത്തേക്ക് വന്നു …അവര്‍ ഷാനുവിന്റെ ഡ്രസ്സ്‌ഒക്കെ പിടിച്ചിട്ടു , മുഖത്തൊക്കെ ഒന്ന് തലോടി നെറ്റിയില്‍ ഉമ്മ വെച്ചു