” എടി ..പോകാം … ഇനീം നിന്നാല്‍ പ്രശ്നമാ ….അജയ്ടെ വീട്ടീന്ന് ആരേലും വന്നാലോ ”
ഷാനു വിഷമത്തോടെ എഴുന്നേറ്റു …കണ്ണുകള്‍ കൊണ്ട് അവള്‍ അവനോട് യാത്ര ചോദിച്ചു വാതില്‍ക്കല്‍ എത്തിയതും രണ്ടു പേര്‍ മുറിയിലേക്ക് കയറി
‘ ആഹാ …. എന്‍റെ മകന്‍റെ പൈസ അടിച്ചു മാറ്റിയതും പോരാഞ്ഞിട്ട് ഇപ്പൊ ആശുപത്രിയിലും സ്വൈര്യം കൊടുക്കില്ലേ ?’
ഷാനുവിന്റെ നെഞ്ചിലാണ് ആ വാക്കുകള്‍ കൊണ്ടത് .. അടക്കി പിടിച്ച തേങ്ങല്‍ പുറത്തേക്ക് വന്നു . വാ പൊത്തി കാറി കൊണ്ട് അവള്‍ വാതില്‍ക്കലേക്ക് കുതിച്ചതും കൂടെ വന്നയാള്‍ അവളുടെ വഴി തടഞ്ഞു
‘ എന്തിനാ പപ്പാ അവളെയിട്ടിങ്ങനെ കളിപ്പിക്കുന്നെ ?’ ഡാ അജൂ ..എഴുന്നേറ്റ് പോകാന്‍ നോക്ക് .. ഇനീം എന്തിനാ കിടക്കുന്നെ ?’
ഷാനു അമ്പരന്നു എല്ലാരേം നോക്കി
അജയുടെ പപ്പാ അവളുടെ നേരെ തിരിഞ്ഞു
” മോളെ …എന്‍റെ അളിയനു അല്പം ബ്ലഡ് കൊടുക്കാനാ ഇവന്‍ വന്നെ ..പുള്ളീനെ ഇപ്പൊ കീമോക്ക് കൊണ്ട് പോയി ..ബ്ലഡ് കൊടുത്തതല്ലേ ഇത്തിരി കിടന്നിട്ടു പോയാല്‍ മതീന്ന് ഡോക്ടര്‍ പറഞ്ഞോണ്ടാ ഇവനിവിടെ കിടന്നെ കേട്ടോ ..”
……..അജൂ , iഇവളേം കൊണ്ട് നേരെ വീട്ടിലേക്ക് വിട്ടോ …അധികം ചുറ്റാന്‍ ഒന്നും നിക്കണ്ട കേട്ടോ .”
ഷാനുവിനോന്നും അപ്പോഴും മനസിലായില്ല …. ദേവിക അവളുടെ കരം പിടിച്ചു താഴേക്കിറങ്ങി . എന്തോ പറഞ്ഞു ചിരിച്ചോണ്ട് അജയും മഹേഷും പുറകെ .താഴെ വന്നു മഹേഷ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു ..
” കേറടി പെണ്ണെ ” ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്തു അജയ് പറഞ്ഞപ്പോ ഷാനുവോന്നു മടിച്ചു . അപ്പോഴേക്കും മഹേഷും ദേവികയും റോഡിലേക്ക് ഇറങ്ങിയതിനാല്‍ ഷാനു അവന്‍റെ പുറകില്‍ കയറി .
കൊട്ടാരം പോലൊരു വീടിന്‍റെ മുന്നില്‍ നിര്‍ത്തിയപ്പോള്‍ ഷാനു ആകെ പേടിച്ചു
” ന്താ അജൂ ഇവിടെ ? അജൂന്റെ വീടാണോ ?”
” ഹമം … വാ ” അവള്‍ ഭീതിയോടെ അകത്തേക്ക് കയറി
” ഇതാണോ വല്യ മൊഞ്ചത്തി ….. ഈ പറയുന്ന മൊഞ്ചൊന്നും ഇല്ലല്ലോ ” ഷാനുവിന്റെ മുഖം പിന്നെയും വീര്‍ത്തു
അത് കേട്ടു കൊണ്ടാണ് അകത്തു നിന്നൊരു പെണ്ണിറങ്ങി വന്നത്
” എന്‍റെ മമ്മി പപ്പാടെ വീതം ഹോസ്പിറ്റലില്‍ നിന്ന് കഴിഞ്ഞതെ ഉള്ളൂ …ഇനി മമ്മീം കൂടെ തുടങ്ങിക്കോ :” അവള്‍ വന്നു ഷാനുവിന്റെ കയ്യില്‍ പിടിച്ചു .