” ഞാന്‍ നേരത്തെ സാറിന്‍റെ ഹോട്ടലിലാ പണിക്കു നിന്നെ …ഹോട്ടല്‍ അബാദ് പാലസ്”
” ഉവ്വ അറിയാം …സാറിനെ കണ്ടിട്ടില്ല ”
” ഇതെന്‍റെ മൂത്ത മരുമകനാ … ഇവരങ്ങ് അമേരിക്കയിലാ… പത്തിരുപത് ദിവസം കൂടെയേ തിരികെ പോകാന്‍ സമയമോള്ളൂ …. ‘ മാത്യു ഒന്ന് ചിരിച്ചു
” ഞാന്‍ വന്നത് ….ഒള്ളത് പറയാമല്ലോ അസിസേ …. എന്‍റെ മോന്‍ ….ആകെ ഒരു മോനെ ഉള്ളൂ കേട്ടോ …പിന്നെ രണ്ടു പെണ്ണുങ്ങളാ …അവന്‍ നല്ല ഒതുക്കോം അടക്കോം ഒക്കെയുള്ളവനാ …എന്നെ ഒരു കാര്യത്തിലും വഴക്ക് പറയാന്‍ അവസരം ഉണ്ടാക്കി തരാത്തവന്‍ ………..അവനു …അവനു നിന്‍റെ മോളെ ഇഷ്ടമാ അവളെയിങ്ങു തന്നേക്കാമോ ……പോന്നു പോലെ നോക്കിക്കൊള്ളാം ഞങ്ങള് ”
” എന്‍റെ സാറേ ….ഞാനിതിപ്പോ എന്നാ പറയാനാ …………’ അസിസ് അടുത്ത് നിന്ന ജമീലയുടെ തോളില്‍ ബലമായി പിടിച്ചു …
അകത്തു ഫോണ്‍ അടിക്കുന്ന ശബ്ദം കേട്ട് ജമീല മൊബൈല്‍ എടുത്തു അസിസിന്റെ കയ്യില്‍ കൊടുത്തു
‘ ഇനഗ്ലീഷാ സാറേ …ഒന്ന് സംസാരിക്കാമോ ?’
മാത്യു സാറിന്‍റെ മരുമകന്‍ ഫോണ്‍ വാങ്ങി സംസാരിച്ചു …എന്തൊക്കെയോ പറയുന്നുണ്ട് ..ഇടക്ക് അസിസിനെ നോക്കുന്നുമുണ്ട് …അസിസ് ആകെ പരിഭ്രാന്തനായി
” എന്താ …എന്താ സാറെ ..പ്രശ്നം? ഞാനാരേം കൊന്നിട്ടും ഒന്നുമില്ല …”
” എല്ലാം അറിയാം ഇക്ക …. അറിഞ്ഞൊണ്ട് തന്നെയാ ഇക്ക വന്നിട്ട് പെണ്ണ് ചോദിക്കാന്‍ ഇരുന്നെ …ഇക്ക ഇവിടെയിരുന്നെ ഒരു ഹാപ്പി ന്യൂസ് ഉണ്ട് ” അയാള്‍ അസിസിനെ കസേരയില്‍ ഇരുത്തി
” ഇക്ക പോരുമ്പോ ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് സാധനം വല്ലതും വാങ്ങിച്ചിരുന്നോ ? ?”
” ഹം … കൂട്ടുകാര് പൈസ തന്നു …മൂന്നാല് പേര്‍ക്ക് വീട്ടില്‍ കൊടുക്കാന്‍ ഉള്ളതും …ഞാന്‍ പിന്നെ കുറച്ചു സാധനങ്ങളും കൂടി മേടിച്ചു …പൈസേം കൊടുത്തല്ലോ ”
അസിസ് വെപ്രാളത്തോടെ അയാളെ നോക്കി
‘ ഹം ..അതിന്റെ കൂടെ ഒരു ലോട്ടറി കിട്ടിയില്ലേ ?”
” മം ..ഒണ്ടാരുന്നു …ബാഗിലുണ്ട് ..”
” എന്നാ ..അതടിച്ചത് ഇക്കാക്കാണ് …എട്ടു കോടി രൂപാ ”
” എന്‍റെ റബ്ബേ ” ജമീലാ പുറകോട്ടു മലച്ചു
”””””””””””””””””””