” സാരോല്ല …ദേവിടെ വീട്ടില്‍ കൊണ്ടോയി കൊടുക്ക് മോളെ …ഇവിടടുത്തല്ലേ ” ജമീല അകത്തേക്ക് കയറി വന്നു പറഞ്ഞു … പുലര്‍ന്നപ്പോഴേക്കും ജമീലയുടെ മുഖം പ്രസന്നമായിരുന്നു…
ഷാനു അടച്ചിരിക്കുന്നതിക്കാള്‍ ഒന്ന് പുറത്തു പോയാല്‍ അല്‍പം ആശ്വാസം കിട്ടുമെന്നതിനാല്‍ ആണ് അവര്‍ അവളെ നിര്‍ബധിച്ചത്
” മോളെ …ഉമ്മ ബിരിയാണി ഉണ്ടാക്കുന്നുണ്ട് …. കൂട്ടുകാരിയേം വിളിച്ചു വൈകുന്നേരം ഇങ്ങു പോരെ … ഇപ്പൊ വാപ്പ ഒന്ന് പുറത്തു പോകുവാ …ഉമ്മ റാവുത്തര്‍ക്ക് ആഹാരം ഉണ്ടാക്കി കൊടുത്തിട്ട് ഉച്ചയാകുമ്പോ വരും …. വൈകിട്ട് നമ്മക്ക് ബിരിയാണി കയിക്കാം ‘
റാവുത്തര്‍ അവളെ നിര്‍ബന്ധിച്ചു ബാത്രൂമിലേക്ക് തള്ളി വിട്ടു .
”””””””””””””””””””””””””””””””””””””””””””””””””
” താരെ ….. ഒരു വിസിറ്റര്‍ ഉണ്ട് ” മുറിയില്‍ സിസ്റര്‍ വന്നു പറഞ്ഞപ്പോള്‍ താര വിസിററ്റെര്‍സ് റൂമിലെത്തി ..മെല്ലിച്ച ഒരാള്‍ …അല്‍പം താടിയുണ്ട്
‘ ആരാ ? മനസിലായില്ലല്ലോ ” താര ചിരിയോടെ ചോദിച്ചു …
രാവിലെ കുളിച്ചു , ചന്ദനക്കുറിയൊക്കെ തൊട്ട് , മുടി ചീകി തുളസിയിലയും ചൂടി കയറി വന്ന പെണ്ണിനെ കണ്ടു അസിസ് വാ പൊളിച്ചു പോയി
” സാറേ ….ഞാന്‍ അസിസ് …..ഷാമോന്റെ വാപ്പയാ”
താരയുടെ കണ്ണുകള്‍ ചെറുതായി
” എന്ന് വന്നു ? യാത്രയൊക്കെ സുഖായിരുന്നോ ?” അവള്‍ എതിരെയുള്ള കസേരയില്‍ ഇരുന്നു
” ഹമം ….മോളെ ഞാന്‍ വന്നത് ….ഞാന്‍ വന്നത് ….അല്‍പം പൈസ ബാക്കിയുണ്ട് …അത് മോള് തിരിച്ചു വാങ്ങണം …അഞ്ചു ലക്ഷം ഉണ്ട് ..രണ്ടു ലക്ഷം ഞാന്‍ എങ്ങനെയേലും തിരികെ തന്നോളാം ”
” ഞാന്‍ ..ഞാനത് ഷാമോന് വായ്പ കൊടുത്തതല്ലേ …എനിക്കിപ്പോ വേണ്ട …മോള്‍ടെ പേരില്‍ ബാങ്കിലിട്… വിവാഹപ്രായം ഒക്കെയായി വരുവല്ലേ ”
മനസിലെ പതറിച്ച വാക്കുകളില്‍ വരാതെ താര ശ്രദ്ധിച്ചു
അസിസ് എഴുന്നേറ്റു ..എന്നിട്ട് അവളുടെ അടുത്തായി നിന്ന് , അവളെ നോക്കാതെ ഒന്ന് മുരടനക്കി
‘ എന്‍റെ മോള്‍ടെ ഭാവി അല്ലെ ….അപ്പൊ മോള്‍ടെ ഭാവിയോ ? രണ്ടു ജാതിയാണെന്നറിയാം… ചോദിക്കാന്‍ അര്ഹതയില്ലന്നും അറിയാം …എങ്കിലും ചോദിക്കുവാ ….. പൊരുത്തം ഒന്നും നോക്കാതെ , ജാതകം പേടിക്കാതെ …എന്‍റെ മോന്‍റെ കൂടെ വരുവോ …. എന്‍റെ മരുമോളായി….പൈസക്ക് അല്‍പം കുറവുണ്ടെന്നെ ഉള്ളൂ …അതിനും കൂടി സ്നേഹം ഉണ്ടാ വീട്ടില്‍ … ജാതിയും മതവും ഒന്നും മാറണ്ട……എന്നോടിപ്പോ മറുപടി പറയണ്ട ….പറ്റില്ല എന്ന വാക്ക് കേള്‍ക്കാന്‍ ത്രാണിയില്ലാതെ എന്‍റെ മോന്‍ പുറത്തു നില്‍പ്പുണ്ട് ….സമ്മതമാണേല്‍ ..സമ്മതമാണേല്‍ മാത്രം അവന്‍റെ അടുത്തേക്ക് ചെന്നു പറഞ്ഞാല്‍ മതി …അല്ലെങ്കില്‍ കയറി പൊക്കോളൂ “