ഷാമോന് ഉറക്കം വന്നില്ല ..കഴിഞ്ഞ രണ്ടു രാത്രിയും നെഞ്ചില്‍ അമര്‍ന്നിരുന്ന ആ ഭാരം …ആ ഭാരം അവന്‍ ഉള്ളില്‍ ഇഷ്ടപ്പെട്ടിരുന്നു …. പാവം
ഷാനുവിനും അതെ അവസ്ഥ ആയിരുന്നു …. അജയുടെ കൂടെയുണ്ടായിരുന്ന ഓരോ നിമിഷവും അവള്‍ ആസ്വദിച്ചു …അവന്‍റെ തമാശയും കുസൃതിയും ഒക്കെ
ഡിസംബര്‍ 18
”””””””””””””””””””””””””””’
ഷാനു കോളേജില്‍ പോയെങ്കിലും അവള്‍ അധികം പുറത്തേക്ക് ഇറങ്ങിയില്ല … അജയ് അവളുടെ ക്ലാസ്സില്‍ വന്നുമില്ല
ദിവസങ്ങള്‍ കൊഴിഞ്ഞു പോയി … ഷാനുവിന്റെ മനസ് എന്തോ നഷ്ടപ്പെട്ട അവസ്ഥയില്‍ ആയിരുന്നു . കോളേജ് എല്ലാം ക്രിസ്ത്മസ് ആഖോഷത്തില്‍ മുഴുകി .. സാന്റാ ക്ലോസ് മത്സരവും പുല്‍ക്കൂട് ഉണ്ടാക്കലും …ഇരുപത്തി രണ്ടിന് കോളജ് അടക്കും ..അന്ന് വൈകുന്നേരവും അജയെ അവിടെങ്ങും കാണാത്തത് കൊണ്ട് ഷാനു … ക്ലാസ് ഇടവേളയിലെ സമയത്ത് അജയും മഹേഷും കൂട്ടുകാരും ഉണ്ടാവുന്ന പാലമരച്ചുവട്ടില്‍ എത്തി
‘ എന്താ ഷാനു …?” മഹേഷ് അവളുടെ അടുത്തെത്തി
” ഒന്നൂല്ലാ…അജയ് …അജയെ കണ്ടോ ?”
‘ അവന്‍ കുറച്ചു ദിവസമായി വരുന്നില്ല …വിളിച്ചാല്‍ എടുക്കുന്നുമില്ല … കണ്ടാല്‍ പറഞ്ഞേക്കാം …ഹാപ്പി ക്രിസ്തുമസ്ഷാനു ”
മഹേഷ് പറഞ്ഞിട്ട് തിരികെ നടന്നു …കോളേജില്‍ നിന്ന് വീട്ടിലേക്ക് പോകും വഴി അവള്‍ അജയുടെ മൊബൈലില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു
തന്നോട് സ്നേഹമുണ്ടെങ്കില്‍ ആവശ്യത്തിനാല്ലാതെ ബാങ്കിലേക്ക് വരരുതെന്ന് താര പറഞ്ഞതിനാല്‍ ഷാമോനും അവളെ കാണാന്‍ ശ്രമിച്ചില്ല .. ജമീല മാത്രം റാവുത്തരുടെ വീട്ടില്‍ പോയിക്കൊണ്ടിരുന്നു
ഡിസംബര്‍ 30
””””””””””””””””
മുപ്പതിന് രാത്രി അവര്‍ അത്താഴം കഴിഞ്ഞു വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ ഇടവഴിയില്‍ ഒരു കാര്‍ വന്നു നിന്നു . ഷാമോന്‍ ആരാണെന്നു നോക്കാനായി പുറത്തേക്കിറങ്ങി
” ഉമ്മാ ….ദെ ..വാപ്പ …വാപ്പ വന്നു ”
കെട്ടി പിടിക്കലും കരച്ചിലും സങ്കടം പറയലുമായി സമയം കഴിഞ്ഞു .കൊഴിഞ്ഞു .. ബാപ്പ തിരിച്ചു വന്നതിന്‍റെ സന്തോഷം ഉമ്മാക്കും മക്കള്‍ക്കും , മക്കളെയും ഭാര്യയെയും തിരിച്ചു കിട്ടിയതിന്‍റെ ആഹ്ലാദം അസിസിനും പറഞ്ഞറിയിക്കാന്‍ അവാത്തതായിരുന്നു
പന്ത്രണ്ടു മണിയോടെ അസിസ് കിടക്കാമെന്ന് പറഞ്ഞു അവര്‍ പിരിഞ്ഞു .. ഷാമോന്‍ ഹാളില്‍ കിടന്നു ..