ഷാമോന്‍ എന്നാലും കാര്‍ മേട്ടിലേക്ക് വിട്ടു
” ഞാനില്ല …ഷാമോന്‍ പോയിട്ട് വാ ” കാര്‍ അവന്‍ പാര്‍ക്കിങ്ങില്‍ ഇട്ടപ്പോള്‍ താര അവനോട് പറഞ്ഞു
” വന്നെ ….താരെ …ഞാനല്ലേ പറയുന്നേ ”
ഡോര്‍ തുറന്നു ഷാമോന്‍ അവളുടെ കയ്യില്‍ പിടിച്ചു
മുളകള്‍ വളര്‍ന്നു നില്‍ക്കുന്ന വഴിയിലൂടെ കുത്തനെയുള്ള കയറ്റം കയറുമ്പോള്‍ ഷാമോന്‍ അവളെ ചേര്‍ത്തു പിടിച്ചിരുന്നു … കുറവന്‍ പ്രതിമയുടെ അടുത്തേക്ക് പോകാതെ മറ്റേ സൈഡിലുള്ള കയറ്റം കയറി അവന്‍ ഒരു വലിയ പാറയുടെ ചുവട്ടിലിരുന്നു .താര ആവനെതിരെയുള്ള ചെറിയ കല്ലിലും ഇരുന്നു .
‘ഷാമോനെ പൈസ ഞാന്‍ അക്കൌണ്ടില്‍ ഇട്ടിട്ടുണ്ട് എന്റെ അക്കൗണ്ടിൽ ഉള്ളത് മുഴുവൻ മാറ്റിയിട്ടുണ്ട് .. തികയില്ലേൽ പറയണേ …ആരോടേലും ചോദിച്ചു നോക്കാം “…ഞങ്ങടെ ബ്രാഞ്ചിലാണ് ..വേറെ ബാങ്കിലേക്ക് മാറ്റണോ ?’
അവള്‍ രാവിലെ മുതല്‍ തന്നെ ഇക്കായെന്നു വിളിച്ചിട്ടില്ലയെന്നവന്‍ ഓര്‍ത്തു
” വേണ്ട സാറെ ” സാറേയെന്നു കേട്ടപ്പോള്‍ താര ഞെട്ടി അവന്‍റെ നേരെ നോക്കി .അവളുടെ കണ്ണുകളില്‍ നീര്‍ പൊടിഞ്ഞിരുന്നു .. ഷാമോന്‍ അവളുടെ കയ്യില്‍ പിടിച്ചു , താര അവന്‍റെ കാല്‍ ചുവട്ടില്‍ ഇരുന്നിട്ട് മടിയിലേക്ക് തല വെച്ചു
‘ സാറെന്നു വിളിച്ചപ്പോ താരക്ക് നൊന്തു അല്ലെ ..അപ്പൊ രാവിലെ മുതല്‍ ഷാമോന്‍ എന്ന് കേള്‍ക്കുന്ന ഞാനോ …താര പറഞ്ഞതല്ലേ ഇവിടെ വരണം …കാറ്റ് കൊള്ളണം… എന്‍റെ കൈ പിടിച്ചു ആ പുല്‍പ്പരപ്പിലൂടെ നടക്കണം എന്നൊക്കെ …എന്നിട്ട് പോന്നത് മുതല്‍ ഒന്ന് മിണ്ടുന്നു പോലുമില്ല ”
താര ഒരു നിമിഷം മിണ്ടിയില്ല
‘ പോരുമ്പോള്‍ ഞാനാശിച്ചതൊക്കെ നേടിയില്ലേ ? ഇഷ്ടപെട്ട ആളിന്റെ കൂടെയൊരു യാത്ര …പിന്നെ ആദ്യരാത്രി ..അവന്‍റെ കൂടെ അല്‍പ നേരം ….അത് മതി ഷാമോനെ …ഇനിയും കൂടുതലായാല്‍ ചിലപ്പോ ….ചിലപ്പോ എനിക്ക് പിടിച്ചു നില്‍ക്കാനാവില ” അവസാനം താര പൊട്ടി കരഞ്ഞു പോയി .. ഷാമോന്‍ വളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു
” പതിനേഴിന് വരുമെന്നാ ഞാന്‍ വീട്ടില്‍ പറഞ്ഞത് …നമുക്ക് കുമളിയില്‍ റൂമെടുക്കാം… ഇനിയും ഉണ്ടല്ലോ താരക്ക് ഒരാഗ്രഹം കൂടി ….” താര കണ്ണ് തുടച്ചവനെ നോക്കി
” ഞാനായിട്ട് കുളമാക്കിയ ആദ്യ രാത്രി … ‘
” പോടാ …. നിനക്ക് കൊതിയാണേല്‍ അത് പറഞ്ഞാ പോരെ ” താര അവന്‍റെ മൂക്കില്‍ പിടിച്ചു
” ഇത് വരെ ഞാന്‍ ചോദിച്ചില്ല …ചോദിക്കാന്‍ തോന്നുന്നുമില്ല ..പക്ഷെ …’
” എനിക്കറിയാം ..ഷാമോന്‍ എന്താ ചോദിക്കാന്‍ പോകുന്നതെന്ന് ….” താര ഒരു നിമിഷം മൌനമായി