പുതു ജീവിതം [മന്ദന്‍ രാജ]

Posted by

” ഹ്മ്മം …ഈ രണ്ടു ദിവസം …അത് കഴിഞ്ഞാല്‍ ബാങ്കില്‍ പോലും ആവശ്യത്തിനു അല്ലാതെ വരരുത്”

ഷാമോന്റെ മുഖം വാടി …താര അത് ശ്രദ്ധിക്കുകയും ചെയ്തു

കാര്‍ മൂന്നാര്‍ ടൌണില്‍ എത്തിയപ്പോള്‍ സമയം ആറായിരുന്നു.. പഴയ മൂന്നാറില്‍ താര വണ്ടി ഒതുക്കി

‘ എന്താ ?”

” ഈ തണുപ്പത്ത് മഞ്ഞും കൊണ്ട് എനിക്ക് ഇക്കയുടെ കൂടെ നടക്കണം ”

ഷാമോന്‍ ഒന്നും പറയാതേ വണ്ടിയില്‍ നിന്നിറങ്ങി .. അവന്‍ എതിര്‍ വശത്ത് കണ്ട ചായക്കടയില്‍ രണ്ടു ചായ പറഞ്ഞു . താരയും അവിടെ എത്തിയിരുന്നു.. അവന്‍ ചായ വാങ്ങി അവള്‍ക്ക് നീട്ടി …താര ഷോള്‍ കൊണ്ട് മൂടി പുതച്ചു നിന്ന് മൂന്നാറിലെ തണുപ്പ് ആസ്വദിച്ചു ചായ മോത്തി കുടിക്കാന്‍ തുടങ്ങി … തലയാര്‍ തേയിലയുടെ കടുപ്പവും രുചിയും അവളുടെ യാത്രാ ക്ഷീണം പമ്പ കടത്തി .

” ഇതാ …ഇത് കെട്ടിക്കോ … ജലദോഷം വരുത്തണ്ട ”

” ഇക്കാക്ക്‌ വേണ്ടേ ?” തലയില്‍ കെട്ടുന്ന മഫ്ലയര്‍ അവന്‍റെ കയ്യില്‍ നിന്ന് വാങ്ങികൊണ്ട് താര ചോദിച്ചു.

” ഞങ്ങള്‍ അധ്വാനിക്കുന്ന ആണുങ്ങള്‍ക്ക് തണുപ്പും ചൂടും ഒന്നും ഒരു പ്രശ്നമല്ല ” ഷാമോന്‍ കൈ മടക്കി മുഷ്ടി ചുരുട്ടി മസില്‍ പിടിച്ചു …” ഓഹോ ” താര അവന്‍റെ മസിലില്‍ ഇടിച്ചു . അല്‍പം മാറി നില്‍ക്കുന്നത് കൊണ്ട് ആരും അവരെ ശ്രദ്ധിക്കുന്നില്ല

” മുറിയെടുക്കണ്ടേ?”

” വേണോ ? ഈ തണുപ്പത്ത് …ഇങ്ങനെ നടന്നാല്‍ പോരെ ?”

” മതി .,…. അപ്പൊ താരക്ക് വല്ല ഇഷ്ടങ്ങളും സാധിക്കാതെ പോയാലോ ?”

” ഹ്മ്മം ….എന്റെയിഷ്ടം നോക്കണ്ട ….ഇക്കാക്ക് വേണേല്‍ മതി ”

” അങ്ങനാണോ …എന്നാല്‍ എനിക്ക് വേണ്ട …നമുക്ക് തിരികെ പോകാം ” ഷാമോന്‍0 കുസൃതിയോടെ ചിരിച്ചു

” പോകാനൊന്നും പറ്റില്ല …ഇക്ക എന്‍റെ കൂടെ വേണം ” ചായ ഗ്ലാസും പൈസയും കൊടുത്തിട്ട് അവര്‍ നടക്കാന്‍ തുടങ്ങിയിരുന്നു…. ഷാമോന്‍ ചെറുതായി പല്ല് കടിക്കാന്‍ തുടങ്ങി …

” ഓ … അധ്വാനിക്കുന്ന ആണ് ഇങ്ങോട്ട് വാ ..വെറുതെ പല്ല് കടിച്ചു പൊട്ടിക്കാതെ ” താര അവനോട് ചേര്‍ന്ന് നിന്ന് ഷോള്‍ കൊണ്ട് അവനെയും പുതപ്പിച്ചു ..ഷാമോന്‍ ഇടതു കൈ കൊണ്ട് അവളെ ചേര്‍ത്തു പിടിച്ചു പുതിയ മൂന്നാര്‍ ലക്ഷ്യമാക്കി നടന്നു

” മതി …മടുത്തിക്കാ…നമുക്ക് കാറിന്‍റെ അടുത്തേക്ക് പോകാം ” കുറെ ദൂരം നടന്നപ്പോള്‍ താര മടുത്തു

Leave a Reply

Your email address will not be published. Required fields are marked *