” എന്താ ?” കാറില്‍ കയറിയിട്ടും വണ്ടി മുന്നോട്ടു എടുക്കാത്തത് കൊണ്ട് താര അവനെ നോക്കി
” അവളുടെ നഖം കടിക്കുന്ന ചുണ്ടിലേക്ക് നോക്കിയിരിക്കുവായിരുന്ന ഷാമോന്‍ പെട്ടന്ന് ചുമല്‍ കൂച്ചി ഒന്നുമില്ലന്നു കാണിച്ചിട്ട് വണ്ടിയെടുത്തു ..വിടർന്ന റോസാപ്പൂവിന്റെ ഭംഗിയുള്ള ആ ചുണ്ടുകളുടെ ഭംഗി അവനെ പ്രണയാതുരനാക്കി .. പതിനൊന്നു ആയപ്പോള്‍ അവര്‍ രാമക്കല്‍ മേടില്‍ എത്തി … കാര്‍ പാര്‍ക്ക് ചെയ്തിട്ട് കുറവന്റെയും കുറത്തിയുടെയും പ്രതിമയുടെ അടുത്തേക്കുള്ള കയറ്റം കയറാനാവാതെ കിതച്ച താരയുടെ കയ്യില്‍ അവന്‍ പിടിച്ചു …താര അവന്‍റെ കയ്യില്‍ മുറുകെ പിടിച്ചു …അവളുടെ കണ്ണുകള്‍ എന്തോ നേടിയെന്ന പോലെ തിളങ്ങുനുണ്ടായിരുന്നു ..
കുറവന്റെയും കുറത്തിയുടെയും പ്രതിമക്കു മുന്നില്‍ ഷാമോനെ നിര്‍ത്തി അവള്‍ കുറെ ഫോട്ടോ എടുത്തു
” ഇങ്ങു താ ..സാറിന്‍റെ ഫോട്ടോ എടുക്കാം ” താര അങ്ങുമിങ്ങും നോക്കിയിട്ട് പതുക്കെ പറഞ്ഞു
” ഇയാളെന്നെ നാണം കെടുത്തുമോ ? സാറേ എന്നുള്ള വിളി നിര്‍ത്ത്”
അവന്‍ ഫോണില്‍ ഫോട്ടോ എടുത്തിട്ടു അവളുടെ കാതില്‍ പറഞ്ഞു
” എന്നെ പേര് വിളിക്കുന്നത് നിര്‍ത്തിയാല്‍ ഞാനും വിളിക്കാം ” താരയുടെ മുഖം ചുമന്നു
ഷാമോന്‍ അവിടുന്ന് മാറി താഴേക്കുള്ള ചെറിയ ഇറക്കം ഇറങ്ങി … പേടിച്ചു തന്റെ പുറകെ വരുന്ന താരയുടെ കയ്യില്‍ അവന്‍ തിരിഞ്ഞു പിടിച്ചു
‘ ആ കാണുന്ന വലിയ പാറ കണ്ടോ ..അവിടെ കേറ്റണ്ടതാ …കമ്പം തേനി ഒക്കെ നല്ല പോലെ കാണാം ”
” പോകാം ” മുകളിലെക്ക് നോക്കി താര പറഞ്ഞു …
” വേണ്ട … താഴേന്നു ഇവിടം വരെ കേറിയപ്പോ കിതച്ചില്ലേ…ഇനി അതൂടി കേറാനുള്ള ആരോഗ്യം ഉണ്ടോ സാറിന്?”
” കണ്ടോ …ഇതാ …ഞാന്‍ പേര് വിളിക്കുന്നെ ?”
” ഇനി ..ഞാന്‍ വിളിക്കില്ല …പോരെ ?”
” സൊ …നമ്മള്‍ ഇപ്പോള്‍ മുതല്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ …ഒക്കെ ” താര അവന്‍റെ കയ്യില്‍ പിടിച്ചു .
“ഹ്മ്മം …”