താഴേക്ക് ഓടി.. എനിക്ക് പേടി കൂടിയിരുന്നു. എന്നാലും ഞാൻ ആ കാര്യം മറന്നു പോയല്ലോ.. അവൾക്കാ കെട്ട് അഴിക്കാൻ കഴിഞ്ഞില്ലെങ്കിലോ വായിൽ തുണി തിരുകികൂടെ വെച്ചില്ലേ അങ്കിളിന്‍റെ കാർ തന്നെയെടുത്തു. നിശ്ചയമില്ലാത്ത വണ്ടി വിട്ടു. നല്ല മഴ വീണ്ടും തുടങ്ങി.സ്പീഡ് കൂട്ടാൻ പറ്റാത്തയവസ്ഥ..അവൾക്കൊന്നു പറ്റരുതേന്നായിരുന്നു മനസ്സിൽ.കരച്ചില് വരുന്നുണ്ട്. എത്ര ക്രൂരനാണ് ഞാൻ.
പാവം അവളെന്ത് തെറ്റാ ചെയ്തത്?എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. ഒച്ചയുണ്ടാക്കാൻ കഴിയാതെ, ഒന്ന് കരയാന്‍ കഴിയാതെ, എത്ര നേരം ഇരുന്നു കാണും കെട്ടിയിട്ടതല്ലെ? അതും പനി കൂടെയായിട്ട്. തൊണ്ട പിടഞ്ഞു, നെഞ്ച് കത്തി. കഴിയുന്നത്ര സ്പീഡിൽ ഞാൻ വണ്ടി വിട്ടു.എങ്ങനെക്കൊയോ വയല് കടന്നു. നിറഞ്ഞു നിൽക്കുന്ന പാടമാണ് മുന്നില്‍. ആകാശത്തു മിന്നൽ നല്ലപോലെ പിടയുന്നുണ്ട്..സൈഡിൽ വയലിൽ നിന്ന് നോക്കിയാൽ കാണുന്ന വീടിന്‍റെ വശം ഇരുട്ടിലാണ്.
റോട്ടിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽ കേറി. ചങ്ക് പിടഞ്ഞു. ഒരു വെളിച്ചം പോലുമില്ല.. ആകാശത്തു തിളങ്ങിയ മിന്നലിൽ വീടൊന്ന് തെളിഞ്ഞു. മുന്നില് വണ്ടി നിര്‍ത്തി ഞാൻ ഡോർ തുറന്നു. കാതടിപ്പിക്കുന്ന ഇടി. തരുത്തുപോയി.നിർത്താതെ മഴ കുരച്ചു. പൊള്ളുന്ന തണുപ്പ്.
മഴയിലേക്കിറങ്ങി മുൻവശത്തേക്ക് ഓടി. വരാന്തയിൽ കേറുമ്പോ.പോക്കറ്റിലെ ഫോൺ എടുത്തു ലൈറ്റ് കത്തിച്ചു. ഡോർ മലർക്കേ തുറന്നിട്ടതാണ്.എന്‍റെ നെഞ്ച് വിങ്ങി പൊട്ടി കരയാൻ പോകുന്നപോലെ ആയിട്ടുണ്ട്. സ്വച്ച് ഇട്ടുനോക്കുമ്പോ കറിണ്ടില്ല. ഞാൻ ഒന്നുകൂടെ തളർന്നു.ഉള്ളിലൂടെ ഓടുമ്പോ.. ഫോണിൽ നോട്ടിഫിക്കേഷൻ. പണ്ടാരമടങ്ങാൻ ഇതിൽ ചാർജില്ലെന്ന്. ഓടി സ്റ്റെപ് കേറി.സൈഡിലൂടെ മിന്നൽ വന്നു.. ഞാനൊരു നിമിഷം അനങ്ങാൻ കഴിയാതെ നിന്നു.. മരം വെട്ടിയിട്ടപോലെ ഇടി. വീടൊന്ന് കുലുങ്ങി. നിവർത്തിയില്ല കൊള്ളുന്നെങ്കിൽ കൊള്ളട്ടെ!.
റൂമിന്‍റെ മുന്നില് എത്തി. പൂട്ടിയ വാതിൽ മാത്രമല്ല ഞാൻ അത് ലോക്ക് ചെയ്തിട്ടുണ്ട്.തുറക്കാൻ പേടിയായി അറിയാതെ ഞാൻ കരഞ്ഞു. ഉള്ളിലെന്‍റെ അനു ഒറ്റക്ക് ഈ ദിവസം മുഴുവനും. ഇത്ര വല്ല്യ മഴയത്തു ഈ ഇടിയിൽ, ഞാങ്ങനെയാ മാപ്പ് ചോദിക്കാ?.എന്നോട് തന്നെ ദേഷ്യം വന്നു. വാതിൽ തുറക്കുമ്പോ കൈ വിറച്ചിരുന്നു.. പുറത്ത് വിറപ്പിക്കുന്ന കാറ്റ്. ഞാൻ ലൈറ്റ് ഉള്ളിലേക്കടിച്ചു സൈഡിലെ ബെഡിൽ അവളെ കാണുന്നില്ല!!.