മിഴി 8 [രാമന്‍]

Posted by

“ന്താ……” ഞാൻ ചാടി.

“ന്തേലും ണ്ടെന്നു പറഞ്ഞോ…? നോക്കാൻ പാടില്ലേ?..” അവളിങ്ങട്ടും കുരച്ചു. കണ്ടില്ലേ നേരത്തെ ഞാനെങ്ങാനൊരു ചിരി കൊടുത്തിരുന്നേൽ ന്താവുമായിരുന്നു.

“നീയെരാടീയെന്നെ നോക്കാൻ. ഇത്രനേരം പാവല്ലേന്ന് വിചാരിച്ചായിവിടെ കിടത്തിയേ. ഒരു ചവിട്ട്, നേരത്തേയങ്ങു തന്നാൽ മതിയായിരുന്നു….” കാലൊന്ന് പൊക്കി ചവിട്ടാൻ പോകുന്നപോലെ കാട്ടിയപ്പോ,ബെഡിന്‍റെ നടുക്കിലെത്തിയ അവളൊന്നു പരുങ്ങിക്കൊണ്ട് ബാക്കിലേക്ക് നീങ്ങി. മുഖമൊന്ന് ചുളുക്കി, കൂർപ്പിച്ച കണ്ണുവെച്ചെന്നെ നോക്കി നിന്നപ്പോ,ഞാനൊന്നു കൂടെ കാലു പൊക്കി അവളെ ചവിട്ടാൻ ആഞ്ഞു.

മതിയായെന്ന് തോന്നുന്നു വേഗമവള്‍ ബെഡിൽ നിന്ന് ചാടിയിറങ്ങി.കൈ കൊണ്ടാ മുടിയൊന്ന്, കെട്ടി വെച്ചു പുറത്തേക്ക് നടന്നപ്പോ. പോയല്ലോ എന്നാശ്വാസത്തിൽ, ഞാനൊന്നുകൂടെ നീണ്ടു കിടന്നു ചുരുണ്ടു.

ടും ടും ടും ന്നൊരു ശബ്‌ദം .ഒപ്പരം പാഞ്ഞെന്തോ ഓടിയടുത്തു. തലയൊന്ന് ചെരിച്ചപ്പോഴേക്ക് ആ മുഖം എന്‍റെ കവിളിൽ.നല്ലൊരു കടി.പണ്ടാരം പാടാക്കിയെന്ന് തോന്നുന്നു.പല്ലാഴ്ന്നപ്പോ ഞാനറിയാതെ കാറിയും പോയി. പിടിച്ചു ഒന്ന് പൊട്ടിക്കാൻ കൈ നീട്ടിയെങ്കിലും, എവിടെ കിട്ടുന്നീ സാധനത്തിനെ.പിടിതരാതെ വാതിൽക്കലേക്ക് ഓടി കിതച്ചു കൊണ്ടവളെന്നെ തിരിഞ്ഞു നോക്കി.കടികിട്ടിയ ഭാഗത്ത് അമർത്തിയുഴിഞ്ഞു  ബെഡിലിരുന്ന് നോക്കുമ്പോ ഊരയിൽ കൈ കുത്തി അവളെന്നോട് ന്താ ന്താ ന്ന് പിരികം പൊക്കി ചോദിക്കുന്നുണ്ട്. പിന്നെയാ മുഖം വിടർത്തി ചിരിക്കുന്നുമുണ്ട്.

അവളുടെ അപ്പനെയും അപ്പൂപ്പമാരെയും എല്ലാം മനസ്സിൽ വിരചരിച്ചു തെറി വെളിച്ചപ്പോഴേക്ക്.. സ്റ്റെപ് കേറി ആരോ വരുന്നയൊച്ച. എന്നേക്കാൾ മുന്നേ അവൾക്കത് മനസ്സിലായി. താഴെ ചിലപ്പോ എല്ലാരും വന്നുകാണും. ചോദ്യങ്ങളും ഉത്തരങ്ങളും ഇനി കുറേ കേൾക്കനുണ്ടവമല്ലോ. ചെറിയമ്മ അപ്പോഴേക്കോടി തെണ്ടി!!.റൂമിൽ കേറി ഇനിയവളടച്ചിരിക്കും. എല്ലാരുമെന്‍റെ നെഞ്ചത് കേറുമല്ലോ ദൈവമേ….

“അഭീ…..” വിളി അമ്മയുടേതാണ്..ഓഹ് കുഴപ്പമില്ല.ഉള്ളിലേക്ക് കേറി വന്നപ്പോഴേക്കും, ബെഡിൽ നിന്നെഴുന്നേറ്റു നിന്നു. പെട്ടന്ന് കണ്ടത് എന്‍റെ കവിളിളെ, ചെറിയമ്മ കടിച്ച പാട്. ശ്രദ്ധിച്ചു നോക്കുന്നത് കണ്ടു ഒന്നും പറഞ്ഞില്ല.ഉറങ്ങിയത് കൊണ്ട്, മുഖമൊക്കെയൊന്ന് കഴുകി താഴെ വരാമ്പറഞ്ഞു..അച്ഛന് വിളിക്കുന്നുണ്ടെന്നു.പേടിയോടെ ഞാൻ ചീത്തകേക്കോന്ന് ചോദിച്ചപ്പോ… “ഏയ് ഞാനില്ലെടാ കൂടെന്നു..” പറഞ്ഞമ്മ സമാധാനിപ്പിച്ചു. ബാത്‌റൂമിൽ കേറിയോന്ന് ഫ്രഷായി.

റൂമിൽ നിന്നിറങ്ങിയപ്പോ ചെറിയമ്മയുമുണ്ട് അവളുടെ റൂമില്‍നിന്നിറങ്ങി വരുന്നു.

“ഡാ അഭീ..ഞാനുണ്ട്….നിക്ക്…” വേഗം താഴേക്ക് പോവാമെന്ന് കരുതിയെങ്കിലും അവളൊന്നു വിളിച്ചപ്പോ നിന്നു.ഏതായാലുമഅച്ഛന്‍റെ മുന്നിലേക്കാണ്. ഇവളോടുള്ള ഇഷ്ടംങ്കൊണ്ടാണ്, കൈ മുറിച്ചതെന്നാണ് അച്ഛന്‍ങ്കരുതിയതെങ്കിൽ കൂടെയിവളുണ്ടാവുന്നത് നല്ലതല്ലേ?.

Leave a Reply

Your email address will not be published. Required fields are marked *