മിഴി 8 [രാമന്‍]

Posted by

“അനുനോടും കൂടിയാണ്..നിങ്ങൾ തമ്മിലുള്ള പ്രശ്നം കൂടെയാണ് അവൻ പോവാങ്കാരണം. ഇങ്ങനെ അങ്ങട്ടും,ഇങ്ങട്ടും മിണ്ടാതെ നടന്നും, അപരിചതരെ പോലെ എത്ര കാലായി?. ഇനിയതൊന്നും പറ്റില്ല. ഇന്നത്തോടെ എല്ലാം തീർക്കണം ദേഷ്യമോ, വെറുപ്പോ എന്തേലുമുണ്ടെൽ അതിപ്പോ തീർക്കണം. സോറി പറഞ്ഞാൽ തീരില്ലന്നറിയാം എന്നാലും ഇവിടെ വെച്ച് ഒരു സോറിയെങ്കിലും ഇവനോട് പറയണം..” കേൾക്കണമെന്നില്ലായിരുന്നു, അമ്മയെന്നോട് സോറി പറയേ, എന്തിന്? ആവശ്യമുണ്ടെന്ന് തോന്നുന്നില്ല, ചെറിയമ്മ പറഞ്ഞാലും എനിക്കവളോട് മാറാൻ കഴിയില്ല.നേരത്തെപ്പോലും അവളെന്തോ എന്നോട് മറച്ചു വെച്ചില്ലേ??

ചെറിയമ്മ തലതാഴ്ത്തിരിക്കാണ്. അമ്മ എന്തോ ആലോചിക്കുന്നുണ്ട്. പറഞ്ഞു കഴിഞ്ഞയച്ഛൻ ബെഡിൽ ഇരുന്ന് കണ്ണടക്കിടയിൽകൂടെ കണ്ണു തിരുമ്മി.

“ലക്ഷമിക്ക് ഒന്നും പറയാനില്ലേ?… ഇങ്ങനെ തന്നെ പോയാൽ മതിയെന്നാണോ?” അച്ഛന്‍റെ ചോദ്യം.

അമ്മ ചിരിച്ചു.. ഒരു വിളറിയ ചിരി.

“ഞാൻ ചെയ്തതൊന്നും തെറ്റാണെന്ന് എനിക്കതോന്നുന്നില്ല, ഇവനെന്‍റെ മോനാണ്, ഇവളെന്‍റെ അനിയത്തിയും,അല്ല!! മോളുതന്നെയാ.അപ്പോ ഞാനെന്താ പിന്നേ ചെയ്യണ്ടേ? അത്ര കാലം പിടിച്ചു നിന്നതാ. ഇവരോട് ഞാനക്കാര്യം ചോദിച്ചിട്ടുണ്ടോ? ആ സമയം.അപ്പൊ അങ്ങനെ ചെയ്യാൻ തോന്നിപ്പോയി. അഭിയെ തല്ലിയതും, പുറത്താക്കിയതും അവനോടിഷ്ടം ഇല്ലാഞ്ഞിട്ടല്ല.ഇവനെ ഇഷ്ടപെട്ടപോലെ ഞാനാരെയും ഇഷ്ടപെട്ടിട്ടുമില്ല.എന്നാലും ഞാൻ വേദനിപ്പിച്ചു പോയി.. അറിയാം തെറ്റ് പറ്റിയെന്നു..” പറഞ്ഞമ്മ അങ്ങനെ നിന്നു..ആ കൈ എന്‍റെ രണ്ടു കയ്യിലും കോർത്തു. കണ്ണു നിറഞ്ഞൊഴുകുകയാണ്.

“അഭീ… അമ്മക്ക് തെറ്റ് പറ്റിപ്പോയെടാ, എല്ലാമുള്ളിലുണ്ട്. ഒരുപാട് വട്ടം സോറി പറയണമെന്ന് കരുതിയതാ പറ്റുന്നുണ്ടായിരുന്നില്ല ഡാ.സോറി ഡാ….. ” ഞാനങ്ങനെ അനങ്ങാൻ കഴിയാതെ ഒരു പ്രതികരണവുമില്ലാതെ നിന്നുപോയി. അമ്മയാണെന്‍റെ മുന്നില് നിന്ന്, കെട്ടിപിടിച്ചു കരയുന്നത്.ഇങ്ങനെ നിന്നാൽപോരാ എന്നോടെന്തിനാ സോറി പറയുന്നത്? അമ്മ പറയേണ്ട ആവശ്യമൊന്നുമില്ല. കണ്ണിൽ വെള്ളം വന്നു പോയി. എങ്ങലടിച്ചു നെഞ്ചിൽ ചേർന്ന സാധനം, നിറഞ്ഞ കണ്ണുവെച്ചെന്നെ ഒന്നുകൂടെ നോക്കി. നെഞ്ച് പൊളിയുന്നപോലെ തോന്നി.. ഞാനാ മുഖം കയ്യിൽ കോരി. ഒരുപാടുമ്മ കൊടുത്തു.

“സോറി ഡാ… ഒന്നും വേണ്ടെനിക്ക് നീയെന്‍റെ കൂടെയുണ്ടായാൽ മതിയഭീ..” കണ്ണു നീട്ടിയപ്പോ ബാക്കിൽ ചെറിയുമ്മ നിൽക്കുന്നുണ്ട്. നോക്കുന്നതേയില്ല. മുഖത്ത് നല്ല ദേഷ്യമുണ്ട്. അമ്മ പറയുന്നതും അവൾക്കിഷ്ടപ്പെടുന്നില്ലെന്ന് ഇത്തിരി നേരമായി ശ്രദ്ധിക്കുന്നു. അച്ഛന്‍ പിന്നേ കയ്യിൽ കിട്ടിയൊരു പുസ്തകത്തിന്‍റെ ഉള്ളിലെ പേജെണ്ണുവാണെന്ന് തോന്നി. ഇതൊന്നും കണ്ടു നിക്കാൻ കഴിയാഞ്ഞിട്ടാവും.

Leave a Reply

Your email address will not be published. Required fields are marked *