മിഴി 8 [രാമന്‍]

Posted by

“ഹ്മ്മ് പാട്ട്..” ഞാൻ വ്യക്തമാക്കി കൊടുത്തു.

“എനിക്കറിയില്ല പാടാൻ..” ചുണ്ട് പിളർത്തിയുള്ള അഭിനയം.വല്ലാതെ കൊഞ്ചിക്കാൻ തോന്നി.. ഞാനാ കവിളിൽ രണ്ടും പിടിച്ചു വലിച്ചു..

“സാരല്ല മോളു… എന്നാ പാട്ട് വേണ്ടാട്ടോ?..” വീണ്ടും ആ കണ്ണിൽ തിളക്കം

“കരയാൻ പോവണോ..” സംശയത്തോടെ ഞാൻ നോക്കി..

“നിന്‍റെ അച്ഛനാടാ കരയുന്നത്..”ഓഹ് ഒറ്റ തുള്ളൽ. അമ്മ നേരെ ബെഡിലേക്ക് കിടന്നു.ആ കളി കണ്ടു നോക്കി ചിരിച്ചു ഞാൻ ജനലിന്‍റെ അടുത്തേക്ക് നടന്നു. അത്‌ തുറന്നപ്പോ ഉള്ളിലെ വിങ്ങലിലേക്ക് കുറച്ചു തണുത്ത കാറ്റടിച്ചു. പുറത്തെ മഴക്കൊരു കുറവുമില്ല.മിന്നലും മുരളിച്ചയും അതേ പോലെ. വെള്ളം കേറുമോ?.

“അഭീ…..” അമ്മയുടെ നേര്‍ത്ത വിളി. “എന്‍റെ അടുത്ത് വന്നു കുറച്ചു നേരം കിടക്കുവോ?.”അപേക്ഷ പോലെ തോന്നി. ഇങ്ങനെ പാവം ആവുന്നതെന്തിനാ?ഇത്ര നേരം കളിപ്പിച്ച പോലെയല്ല ഇത്തിരി സീരിയസ് ആട്ടിയാണ്  വിളി.

ഞാൻ ബെഡിലേക്ക് കേറി അമ്മയുടെ തൊട്ടരികിൽ ആ മുഖത്തിനോട് മുഖം വെച്ചെങ്ങനെ കിടന്നു. കണ്ണെന്‍റെ മുഖത്തു ഓടി നടക്കുന്നുണ്ട്. ഞാൻ ചിരിച്ചു കാട്ടി. തിരിച്ചമ്മയും ചിരിച്ചു. വീണ്ടും അതേപോലെ ചിരിച്ചപ്പോ അമ്മ കടുക്കുമെന്ന് കാട്ടി. ഓഹോ!!

“ന്നാ കടിക്ക്..” ഞാൻ പറഞ്ഞു.

“കടിക്കും ട്ടോ…” തിരിച്ചു ഭീഷണി.

എന്നലോന്ന് കാണണല്ലോ? എന്‍റെ റെഡിയായ മുഖം കണ്ടപ്പോ അമ്മയ്ക്കും ആവേശം. തല മെല്ലെ പൊക്കി ഒരു കടി കവിളിൽ. വേദനയാക്കീല്ല. അതെനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു..

കടിച്ചു കഴിഞ്ഞമ്മ മുഖം എനിക്ക് കാട്ടി തന്നില്ല.

“അഭീ… തിരിഞ്ഞ് കിടക്ക് ” ബെഡിലേക്ക് പൂഴ്ത്തിയ മുഖം ഞാനൊന്ന് നോക്കുന്നതിനു മുന്നേ അമ്മ പറഞ്ഞു.വാക്കുകൾ മുറിയുന്നുണ്ടായിരുന്നു. ഇത്ര നേരം എന്ത് ചെയ്യില്ലെന്ന് വിചാരിച്ചോ അത്‌ തന്നെ ചെയ്തു. കരയുന്നുണ്ട്. അതാ വാക്ക് കേട്ടാലറിയാം.

“എന്താന്‍റെ അമ്മക്ക് പറ്റിയത്?. എന്നോട് പറയാൻ വയ്യങ്കിൽ വേണ്ടമ്മേ.ഇങ്ങനെ കരയാതെ നിന്നൂടെ ..” ഞാനാ തലയിൽ മെല്ലെ തലോടി. ചുമല് കുലുങ്ങുന്നുണ്ട്. ആ മുഖം എനിക്ക് കാണിച്ചു തരുന്നില്ല.

“പോടാ.. നീ തിരിഞ്ഞ് കിടക്കഭീ.. ഞാൻ കരയൊന്നും ല്ലാ…” എന്താണീ പറയുന്നത് കരയില്ലാന്ന് പറയുന്നത് കരഞ്ഞോണ്ടോ?..

Leave a Reply

Your email address will not be published. Required fields are marked *