മിഴി 8 [രാമന്‍]

Posted by

“നിന്‍റെ….”ശബ്‌ദമിത്തിരികൂടിപ്പോയി.ഞാൻതന്നെയിപ്പോ എല്ലാം കുളമാക്കുമല്ലോ.സ്വയം താഴ്ത്തി

” നിന്‍റെ കുണ്ടിയൊന്നും എനിക്ക് വേണ്ട..”

“വേണ്ടേൽ വേണ്ട! അവിടെ നിന്നോ.. ആരാ തരാമ്പോവുന്നത്..” ഓഹ് ഇതൊക്കെ കേൾക്കുമ്പോഴാണ്.

“അഭിയെവിടെ…” അപ്പോഴേക്ക് താഴെനിന്നുള്ള ചോദ്യം.ആരാ അത്‌ ചോദിച്ചത്? മനസ്സിലായില്ല..

“ചേച്ചീ അവനുനല്ല ക്ഷീണമുണ്ടെന്ന് റെസ്റ്റെടുക്ക….”അമ്മ രക്ഷപ്പെടുത്തി.അമ്മയെങ്കിലുമുണ്ടല്ലോ സഹായിക്കാൻ. ഇവളുടെ കാര്യമിപ്പോ കഷ്ടത്തിലാവും!! എല്ലാരും കൂടെ, അവളോടായിക്കോളും.

“അനുവോ..?.” ആഹാ വരട്ടെ ,വരട്ടെ. അങ്ങനെ വരട്ടെ. ഉഷാന്‍റിയാണത് ചോദിച്ചത്.ഞാൻ ചെറിയമ്മ കേൾക്കാൻ വേണ്ടിത്തന്നെ ഒന്ന് ചിരിച്ചു.അവളൊന്നും മിണ്ടീല്ല. നാവിറങ്ങി പോയതാണോ? അതോ പേടിച്ചിട്ടോ?..

“അവൾ മുകളിലുണ്ട്, ഉറങ്ങാണ്..” അമ്മയുടെ മറുപടി വീണ്ടും. ഏഹ് തള്ള ഇവൾക്കും സപ്പോർട്ടോ. അച്ഛനൊന്നും മിണ്ടീല്ലല്ലോ?, ഞങ്ങളിപ്പോ മുന്നിലൂടെ പോയതല്ലേയുള്ളു.

“കുഴപ്പമൊന്നുല്ലെങ്കിൽ രണ്ടാളെയും വിളിച്ചൊന്നു സംസാരിക്കണം.. വിശ്വ നീട്ടിവെക്കണോ അത്‌.? ” പണ്ടാരടങ്ങാൻ ചോദ്യങ്ങൾ വന്നു. ഈ സമയം ഞാനും,ചെറിയുമ്മയും, എന്താണതിനുത്തരം വരുന്നതെന്നറിയാൻ കാതോർത്തു നിന്നു. അവളുടെ കൈ എന്‍റെ കയ്യിൽ മെല്ലെ മുറുകുന്നുണ്ടായിരുന്നു..

താഴെയൊക്കെ ഒരു നിശബ്ദത.അവരുടെ മുന്നിലിരുന്ന് വിയർക്കുന്നത് ഓർക്കാനേ വയ്യ!!.

“ഞങ്ങളാദ്യമൊന്ന് സംസാരിക്കട്ടെ. അവരോട്…” അച്ചന്‍റെ മറുപടി.എല്ലാരും സമ്മതം മൂളി.പിന്നെന്തെക്കൊയോ ചെറിയ ചോദ്യങ്ങൾ, ഉത്തരങ്ങൾ. എന്തായാലും അവരെ ഫേസ് ചെയ്യണമെന്ന് ഉറപ്പ്.. ഹാ എന്തേലുമ്പറയാം. ഇവളെനിക്ക് പണി തരാതെ നിന്നാൽ മതി.

അങ്ങനെ നിന്നപ്പോഴാണ്,അച്ഛന്‍റെ വിളി. അമ്മയെ. പിന്നേ മെല്ലെയാരോ നടന്നടുക്കുന്ന ശബ്ദവും. ഇപ്പോ ചെറിയമ്മയുടെ കൈ എന്‍റെ കയിൽ നിന്നൊന്ന് വിട്ടിരുന്നു. വേഗം മുകളിലേക്ക് കേറി. എന്‍റെ റൂമിൽ ചെന്നിരുന്നു.

“കുട്ടേട്ടനും, ലക്ഷ്മിയുമാ…” ചെറിയമ്മ വന്നു പറഞ്ഞു. “നീയെന്‍റെ കൂടെ നിക്കുമോടാ..?.” അവളുടെ ചോദ്യം. പിന്നേ അങ്ങു നിന്നു തരല്ലേ?

“ഓഹോ ഇപ്പൊ ഞാൻ നിന്നുതരണമല്ലേ.. ജീവൻ പോയാലും വേണ്ടില്ല. നടക്കില്ല..” ദേഷ്യത്തിൽ തന്നെ ഞാനതു പറഞ്ഞു. അവളുടെ എല്ലാകാര്യവും അവൾ നടത്തിയെടുത്തല്ലോ? ഒരു പണിയുമില്ലാതെ തന്നെ നിശ്ചയം മൊടക്കി കിട്ടിയല്ലോ. അതിന് വേണ്ടി ഞാൻ ചാവാൻ വരെയായി. ഇപ്പൊ ഇനിയും ഞാൻ തന്നെ വേണമവൾക്ക്,കൂടെനിക്കാന്‍

“അഭീ…..” കരയാനായ വിളിയായിരുന്നത്. “ഇതുവരെ നീ എന്നേ കളിപ്പിക്കുന്ന പോലെയാ എനിക്ക് തോന്നിയിട്ടുള്ളേ, തമാശയാണെന്നേ ഞാനും കരുതിയുള്ളൂ. എനിക്ക് വേണ്ടിയല്ലടാ നമുക്ക് വേണ്ടിയാ..” ആ കണ്ണിൽനിന്ന് കണ്ണുനീലൊലിച്ചു. ഇപ്പോഴങ്ങനെയായി!!

Leave a Reply

Your email address will not be published. Required fields are marked *