മിഴി 8 [രാമന്‍]

Posted by

മുറ്റത്തേക്കിറങ്ങി.വരാന്തയിലേക്ക് വീണ്ടും ഓടി. ഫോൺ എടുത്തപ്പോ സ്വിച്ച് ഓഫ്‌.അതെടുത്തു നിലത്തേക്കെറിഞ്ഞു.ആകെ തളരുന്നപോലെ.കണ്ണു കാണുന്നില്ല.ലൈറ്റ് ഒക്കെ എവിടെയാണ്?.റൂമിലും ഹാളിലും തിരഞ്ഞു. കിട്ടിയില്ല ഒന്നും ചെയ്യാനാവുന്നില്ല. എല്ലാത്തിനും കഴിയാതെ ആയി പോവുന്നു.എന്‍റെ അനു. കണ്ണ് പോലും തുറക്കാതെ ആ കാറിൽ. എന്ത് ജന്മമാണെന്ന് ഞാണെന്ന് എന്നോട് തന്നെ ചോദിച്ചു.എന്തേലും ചെയ്തേ മതിയാവുള്ളൂ അടുക്കളയിലേക്ക് ഓടി.സൈഡിൽ കണ്ട മെഴുകുതിരി കത്തിച്ചു. കെടാതെ നോക്കി..തുറന്ന ജനലിൽ കൂടെ വന്ന കാറ്റ്. ആളുന്ന മെഴുകുതിരിക്കൊപ്പം നെഞ്ചും ആളി. സ്റ്റെപ് കേറി തിരിഞ്ഞു. കീ എവിടെയ്യമില്ല.. റൂമിൽ നോക്കി, ഷിർട്ടിന്‍റെ പോക്കറ്റിലും, പാന്‍റിലും നോക്കി. നിലത്തെല്ലാം ഉള്ള വെളിച്ചത്തിൽ അരിച്ചു പെറുക്കി. കൂടുതൽ തളർന്നതല്ലാതെ അത്‌ കിട്ടിയില്ല!! . കാറിലേക്ക് വീണ്ടുമോടി തിരഞ്ഞു. പിറകിലെ അനുവിനെ ഒരു നോക്ക് വീണ്ടും നോക്കി കരഞ്ഞു. അല്ലാതെ എനിക്കെന്ത് പറ്റും. മനസ്സിൽ ഞാൻ കുറേ സോറി പറഞ്ഞു.

ഇനിയൊന്നും ചെയ്യാനില്ല!!. തളർന്നു കൂട. കാറിൽ നിന്നിറങ്ങി റോട്ടിലേക്ക് ഓടി.ഇരുട്ടിൽ കൂട്ട്, നിലക്കാത്ത മഴയും, മെല്ലെ മുരളുന്ന ഇടിയും. കുറച്ചപ്പുറത്തെ വക്കീലിന്‍റെ വീട്ടിലേക്കോടി.ശ്വാസം കിട്ടാൻ ഇത്തിരി ബുദ്ധിമുട്ട്.. നിലത്തിരുന്ന് കുറച്ചു ചുമച്ചു. സൈഡിലേക്ക് മറിഞ്ഞു ഓക്കാനിച്ചു. മൂക്ക് നീറി. തൊണ്ടയിലൂടെ പുറത്തേക്ക് ഏന്തോ ഒഴുകി. എഴുന്നേറ്റു, നടന്നു,ഓടി. വക്കീലിന്‍റെ വീടിന് മുന്നിൽ, അടഞ്ഞ ഗേറ്റിൽ പിടിച്ചു ഉള്ളിലേക്ക് നോക്കി. വീണ്ടും തളർന്നു. പുറത്ത് കാറൊന്നുമില്ല. നിലത്തേക്കിരുന്ന് പോയി. സഹിക്കാവയ്യാതെ ഒന്ന് അലറി, കരഞ്ഞു.അടുത്തെങ്ങും ഇനി വീടില്ല. ഈ മഴയും കൊണ്ട് ഞാൻ എവിടെ വരെ പോവും? കണ്ണിലേക്കു വെളിച്ചം തട്ടി.. റോട്ടിലൂടെ മഴക്കിടയിലൂടെ ഒരു നേർത്ത വെളിച്ചം. വണ്ടിയാണ്. പെട്ടന്നാണ് അത്‌ അടുത്തെത്തിയത്..ഞാനതിന്‍റെ മുന്നിലേക്കോടി..കാലുകൾ നിലത്തു ഉറക്കുന്നില്ല.

തളർന്നു കൊണ്ട് ഞാൻ കൈ വണ്ടിക്ക് മുന്നില്‍ കാട്ടി. നാശം മുന്നിലൂടെ അത്‌ നിർത്താതെ പോയി.

“നിർത്തേടോ നായിന്‍റെ മക്കളേ…” ഞാൻ അവിടെ കിടന്നലറി.പെട്ടന്നതിന്‍റെ പിറകിലെ ചുവന്ന ലൈറ്റ് നല്ലപോലെ തെളിഞ്ഞു. എടുത്ത് നിന്ന് കുറച്ചകലെയായി അതു നിന്നു. പ്രതീക്ഷയുടെ ഒരു നാളമെങ്കിലും ഉള്ളിൽ കത്തി. ഞാൻ വണ്ടിയുടെ അടുത്തേക്കോടി. കാലു തളർന്നു രണ്ടു മൂന്ന് വട്ടം വീണു. എന്നാലും എങ്ങനെയോ എഴുന്നേറ്റു. മുന്നിലേക്ക് രണ്ടു സ്റ്റെപ്പ് കൂടെ. വണ്ടി ഒന്നങ്ങി. പിന്നേ അത്‌. കണ്ണിൽ നിന്ന് വീണ്ടും അകന്നു.

Leave a Reply

Your email address will not be published. Required fields are marked *