മിഴി 8 [രാമന്‍]

Posted by

“കോപ്പാണ് അതൊക്കെ പ്പറയാം… എന്നേ സ്നേഹിക്കുന്നുണ്ട് പറഞ്ഞാപ്പിന്നേ എന്റെ മനസ്സ് അറിയാൻ ആണോ പണി…” ഞാൻ തിരിച്ചിട്ടു.ഐറയുടെ മുഖത്തു പുച്ഛത്തിലുള്ള ചിരി.

“കുറേ വർഷം ജീവനേക്കാളേറെ സ്നേഹിച്ചവനാടാ, അവന്‍റെ കൂട്ടുകാരെയും കൂട്ടി എന്നേ വന്നു..” ഐറ നിർത്തി. തല താഴ്ത്തിയായിരുന്നു ആ പറച്ചിൽ.പാവം തോന്നി.

“അത്ര കാലമായിട്ടും അവന്‍റെ ആ മനസ്സു കാണാൻ കഴിഞ്ഞില്ലടാ എനിക്ക് .ഞാൻ സഹിക്കാൻ വയ്യാതെ കരയുമ്പോ.. അവന്റെ ആവേശം കൂടായിരുന്നു ഡാ…” എന്നേ നോക്കിയ ആ കൂട്ടത്തിൽ അവൾ ആദ്യമായി എന്‍റെ മുന്നില് കരഞ്ഞു. നെഞ്ചിലേക്ക് ആർത്തലച്ചു വീണു. വിങ്ങിയുള്ള കരച്ചിൽ. ഞാൻ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.എനിക്കെന്ത് പറയാൻ കഴിയും?. എന്നോട് ചെറിയമ്മ അപ്പുവിന്റെ കാര്യമ്പറഞ്ഞിരുന്നേൽ,ഒരു പ്രശ്നവവും ഉണ്ടാവില്ലായിരുന്നു.പക്ഷെ പറഞ്ഞില്ലല്ലോ. പറഞ്ഞിരുന്നേൽ ഇതൊക്കെയുണ്ടാവുമായിരുന്നോ?

ഇത്തിരി നേരം ഐറയൊന്നും മിണ്ടിയില്ല. ഞാനും അങ്ങനെത്തന്നെയിരുന്നു.

“അഭീ ലക്ഷ്മിയമ്മ എന്തുപറഞ്ഞു?” ഇത്തിരി നേരം കഴിഞ്ഞ്, കണ്ണുനീർ ഒപ്പി ചിരിച്ചു കൊണ്ടവളുടെ ചോദ്യം. നാട്ടിലേക്ക് വരുന്നതിനു മുന്നേ എന്നോട് പറഞ്ഞിരുന്നവള്‍, അമ്മയോട് മുഖം കറുപ്പിക്കരുതെന്ന്.

“ന്ത് പറയാനാ. ആദ്യങ്കുറച്ചു ചൂടായി. പിന്നേം ഞാൻ കനപ്പിച്ചു തന്നെയാ നിന്നെ.പൈസ കുറേ കളഞ്ഞില്ലേന്ന് വരെ ചോദിച്ചു.ആ കണ്ണു നിറഞ്ഞപ്പോ എന്തോ… എനിക്ക് പറ്റില്ലടീ ആ തള്ളയോട് ദേഷ്യം കാണിക്കാൻ..”

“അത്രക്കിഷ്ടാണോ? ” ബെഡിലേക്ക് നീണ്ടു ഞാൻ കിടന്നപ്പോ. ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു.

“എനിക്ക് പണ്ട് ഇഷ്ടല്ലായിരുന്നൂടീ….ഞാനധികമൊന്നും കാണാറില്ലായിരുന്നു അമ്മയെ.എപ്പോഴും പണി,പണി എന്ന് പറഞ്ഞു നടക്കും. എനിക്കെല്ലാമന്ന് അച്ഛനായിരുന്നു. എപ്പോഴും കൂടെ ണ്ടാവും.ചെറുപ്പത്തിൽ ട്ടോ….

അതോണ്ടന്നെ അമ്മയെ ഞാങ്കുറേ വിഷമിപ്പിച്ചിട്ടുണ്ട്. എന്‍റെടുത്തേക്ക് വരുമ്പോഴൊക്കെ ഞാമ്മാറിക്കളയും, അമ്മയെന്നെ തൊടുന്നത് പോലു മെനിക്കിഷ്ടല്ലായിരുന്നു.മോനൂ… ന്ന് വിളിച്ചു വരുമ്പോ തന്നെ ഞാൻ അച്ചന്‍റെടുത്തേക്കോടും.അങ്ങനെയൊക്കെയായിരുന്നു. എന്നാ പിന്നേ ക്കുറേ കഴിഞ്ഞാ മനസ്സിലായെ, ഒരുപാട് കാലം കഴിഞ്ഞപ്പോ. അച്ചന്റെ ബിസ്സിനസ് എല്ലാം തകർന്ന സമയത്ത്,ഞങ്ങളെ വീട് പോലുമന്ന് പോയി ,തറവാട്ടിൽ നിൽക്കണ സമയത്ത്. അച്ഛന് പുറത്തിറങ്ങാൻ വയ്യാതെ വരെയായി. അതോണ്ടാണല്ലോ എന്‍റെകൂടെ എല്ലാത്തിനും ണ്ടായത്.അന്നമ്മയായിരുന്നു എല്ലാം നോക്കിയിരുന്നത്. ഓടി നടന്നു, ഉറക്കമില്ലാതെ പണിയെടുക്കായിരുന്നു.പഠിക്കണ സമയം കൂടിയായിട്ടും ,ബാക്കി സമയം എന്തൊക്കെയോ പണിക്ക് പോയീണ്ട്.

Leave a Reply

Your email address will not be published. Required fields are marked *