“ഡീ ചെറിയമ്മേ… ഇവിടെ വന്നെതെന്തിനാന്നറിയോ?നിന്നോടെല്ലാം പറഞ്ഞു. നമുക്കൊരുമിച്ചിതെല്ലാം, എങ്ങനേലും മൊടക്കി, അച്ഛനോടും അമ്മയോടും എല്ലാരോടും കാര്യങ്ങളൊക്കെ പറഞ്ഞു ശെരിയാക്കാനാ.എന്നിട്ട് നീയെന്താ ചെയ്തേ..നീ പറഞ്ഞപോലെ പട്ടിയായില്ലേ ഞാൻ, എന്നെയതേപോലെയാക്കിയില്ലേ നീ. എനിക്കെന്തലും വില തന്നോ? ദേഷ്യത്തോടെ തന്നെയാ ഞാൻ കൈ മുറിച്ചെ എന്നാലും, കണ്ണു തുറക്കുമ്പോ എങ്കിലും നീയടുത്തുണ്ടാവുന്ന് കരുതി. എല്ലാം പറഞ്ഞു, പഴയപോലെയാവോന്ന് കരുതി. എന്‍റെയച്ചനെയും, അമ്മയുയുമല്ലേ നീ പറഞ്ഞെ.. ” കരയാൻ പോയി കരഞ്ഞില്ല. ചുണ്ടിലൊരു പുച്ഛമുണ്ടായിരുന്നു.
“എല്ലാം ശെരിയാ… നീയെന്‍റെ കാര്യമാലോചിട്ടുണ്ടോ?. അച്ഛനെയും അമ്മയെയും പറഞ്ഞത് നിന്നോടുള്ള ദേഷ്യം കൊണ്ടായിരുന്നില്ല.. ” ചെറിയമ്മയും കരഞ്ഞില്ല. ആ മുഖത്ത് ഇപ്പൊ ഒരു ഉറപ്പ് വന്നപോലെ തോന്നി.എന്നോടുള്ള ദേഷ്യംകൊണ്ടല്ലാതെ പിന്നെയെന്തിനാ എന്നോടവളതു ചോദിച്ചത്.
“ഓഹ് കാരണം കാണുമല്ലേ..? ”
“ണ്ട്…”
“എന്ത്…?” അവളൊന്നും ഞെട്ടി.. എന്‍റെ മുഖത്തുനിന്ന്, ആ നോട്ടം മാറ്റി..
“അതെനിക്ക് പറയാമ്പറ്റില്ല…” വേറെ മറുപടിയൊന്നും പ്രതീക്ഷിച്ചില്ല. അവളൊന്നും പറഞ്ഞതുമില്ല.
റൂമിലേക്ക് അമ്മയുമച്ഛനും വന്നു. വാതിൽ മെല്ലെയച്ഛൻ പൂട്ടിയപ്പോ അമ്മ എന്‍റെയരികിൽ വന്നു നിന്നു ചിരിച്ചു. ചെറിയമ്മ നോക്കുന്നുണ്ട് ഞങ്ങളെ. എന്നോട് ചിരിച്ച ചിരി ചെറിയമ്മ നോക്കുന്ന കണ്ടപ്പോ അമ്മ പെട്ടന്ന് നിർത്തി.കൂട്ടിപിടിച്ചിരുന്ന കൈ വിട്ടു. അടഞ്ഞു കിടന്ന ജനലുകൾ അമ്മ മെല്ലെ തുറന്നു അവിടെയിരുന്നു.
“ലക്ഷ്മി എന്താ പറയാനുള്ളേ..” അച്ഛന് സാധാരണ പോലെ ഇത്തിരി പുറകോട്ട് നിന്നമ്മയോട് ചോദിച്ചു .
“അഭീ.. താഴെയാല്ലാവരുമുണ്ട്. അവർക്കൊക്കെ സംസാരിക്കണമെന്നുണ്ട് നിങ്ങളെ കാര്യം നിങ്ങളാണ് തീരുമാനിക്കണ്ടത്…അനു കേൾക്കുന്നുണ്ടോ? ” അമ്മ ഞങ്ങളെ രണ്ടുപേരെയും നോക്കി..ചെറിയമ്മ നീരസത്തോടെയാണ് കേട്ടുനില്‍ക്കുന്നത്.
“ലക്ഷ്മി…” അച്ഛന്‍റെ പരുക്കൻ വിളി.അമ്മ നിർത്തി. ഞാൻ ചെറുതായി ഒന്ന് പേടിച്ചു.. ഇങ്ങനെ വിളിക്കുന്നതിന്നും കേട്ടിട്ടില്ല.
“നമ്മളിതിനെകുറിച്ചല്ല സംസാരിക്കാൻ വന്നത്. ” അതൂടെ പറഞ്ഞപ്പോ അമ്മ പരുങ്ങി.. ഇവരെന്തൊക്കെയാണാവോ പറയുന്നത്. മനസ്സിലാവാത്തത് എനിക്ക് മാത്രമാണോ.
“ഇവനിവിടെന്ന് വെറുതെയങ്ങു പോയതല്ല… നീയിറക്കി വിട്ടതാണ്.അത്ര കാലം അവനവിടെ സുഖമായി ജീവിക്കല്ലാടയിരുന്നു.ഇന്നലെ വന്നപ്പോ മുതല് നീയാവനോട് മിണ്ടിയിട്ടില്ല,എന്നിട്ടിന്നിപ്പോ എന്തൊക്കെയോ കാട്ടി സ്നേഹമാന്ന് കാണിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല,..” പഴയ കാര്യങ്ങൾ വീണ്ടും ഓർമപ്പെടുത്തുകയാണല്ലോ? ഉള്ളില്ലാതെല്ലാം കടന്നുപോവുന്നുണ്ട്. അമ്മ മെല്ലെയെന്നെ നോക്കി. കണ്ണ് നിറഞ്ഞിട്ടുണ്ട്..മനസ്സിലെന്തോ വേദന നിറഞ്ഞു. ഇന്നലെയൊന്നും എന്നോട് മിണ്ടിയില്ലെങ്കിലും ഇന്ന് കാട്ടിയതൊക്കെ എന്നോടുള്ള സ്നേഹമാണെഎന്നെനിക്കറിയാം അതിലൊരു കള്ളവുമില്ല.