“ന്റയഭീ.. വേഗം വാ… ” അമ്മ ഇത്തിരി തിരക്കുപിടിച്ചെന്നെ ഉള്ളിലേക്ക് കേറ്റി. അച്ഛന്റെ അടുത്ത് നിന്നോടനാണോ?
“ലക്ഷ്മി….” ഹാൾ കടക്കാൻ നോക്കുമ്പോ പിറകിൽ നിന്നച്ഛന്റെയാ വിളി.അയ്യോ!! ചീത്തയുറപ്പ്.കാലൊന്ന് തറഞ്ഞു പോയെങ്കിലും,ചേർത്ത് പിടിച്ച അമ്മക്കൊരു കൂസലുമില്ല. ഇതെന്താ ഇപ്പൊ ഇങ്ങനെ? അമ്മയെ അല്ലേ അച്ഛന് വിളിച്ചത്? നേരെയാ മുഖത്തേക്ക് നോക്കിയപ്പോ.ഒരു കനപ്പിക്കൽ.
“നീ വാടാ.. കുറച്ചു നേരം റസ്റ്റടുക്കണം ” ആ ഉറച്ച ശബ്ദത്തിൽ എനിക്കൊന്നും പറയാൻ തോന്നിയില്ല.ഇത്ര ടെറർ ആയി നിന്നച്ഛനെ ഒഴിവാക്കാനാ അമ്മയെങ്ങനെ പറഞ്ഞെന്ന് തോന്നി.നന്നായി.
“മോളിൽ പോണോ അതോ എന്റെ റൂമിൽ കിടക്കണോ…” സ്റ്റെപ്പിലേക്ക് അടുത്തപ്പോ അമ്മയുടെ ചോദ്യം.നേരത്തെ കാട്ടിയ കനപ്പിച്ചു നോക്കൽ അച്ഛനെ കാട്ടാനെന്നുറപ്പ്. ഇപ്പോ ചിരിയോടെയാണാ നോട്ടം എന്തൊക്കെ അഭിനയങ്ങളാണ്.
“എന്റെ തള്ളേ അച്ഛന് വിളിച്ചത് കേട്ടില്ലേ?, ഇതിനും കൂടെയെനിക്ക് വാങ്ങി തരാനാണോ ലക്ഷ്മി തള്ളേ?…” ഞാനങ്ങു ചോദിച്ചു പോയി.
“അയ്യടാ.. നിന്നോക്കൊന്നും കേൾക്കാതെ നിക്കാനാ ഞാങ്കൂട്ടി പോന്നേ.അങ്ങേരുടെ ചീത്തയൊക്കെ ഞാൻ കേട്ടോളം. പിന്നല്ലേ….റൂമിൽ കേറിയ അവിടെയിയുന്നോണം മനസ്സിലായോ?. അഭീ… കുഭീന്നൊക്കെ വിളിച്ചിപ്പോ വരും, കാറുമെടുത്ത് കുറേ എണ്ണം . ന്ത് ചോദിച്ചാലും മിണ്ടണ്ട കേട്ടല്ലോ..ഞാമ്പറഞ്ഞോളാം ” അമ്മ ശെരിക്കും അമ്മയായി.
” ആഹാ അപ്പൊ എനിക്കിവിടൊരു സ്വാതന്ത്ര്യവുമില്ലേ…?”
“അവരൊക്കെ കുറച്ച് കഴിയുമ്പോ പൊക്കോളും ഡാ… അതുവരെയിരുന്നാൽ പോരെ?..” ഇത്ര നേരം നിന്നത് കൊണ്ടും, മുകളിലേക്ക് ഒരു സ്റ്റെപ് ഞാൻ വെച്ചത്കൊണ്ടും എന്റെ റൂമിലേക്കാ പോണതെന്ന്, അമ്മക്ക് മനസ്സിലായി കാണും മുകളിലേക്ക് നടന്നു. ഇരുട്ട് തിങ്ങിയ നടുക്കെത്തിയാപ്പോ,പുറത്തെ മഴയുടെ മുഴക്കം നല്ലതുപോലെ കേൾക്കാം.മുകളിൽ, വരാന്തയുടെ സൈഡിൽ നിന്ന്, വീശിവരുന്ന കാറ്റിന്റെ, കൂടെയുള്ള ചാറ്റൽ ,ഉള്ളിലേക്ക് അടിച്ചു വരുന്നുണ്ട്. കൂടെ നടന്ന അമ്മയോന്ന് നിന്നു.നോട്ടം മുകളിലേക്കാണ്. ഒരു സ്റ്റെപ് മുകളിലെത്തിയ. ഞാന് അമ്മയെ നോക്കിയപ്പോ, മുഖത്തെ ചിരിയൊക്കെ,യൊന്നു പോയിട്ടുണ്ട്. നേരത്തെ തിരിഞ്ഞു മുകളിലേക്ക് നോക്കി.ഒരു ചിരി എന്നേ നോക്കിയങ്ങനെ നിക്കുന്നു. ഞെട്ടി ഇവളെങ്ങനെ ഇവിടെയെത്തി?.
“അഭീ… നീ റൂമിലിരിക്കിട്ടോ.. ഞാനിപ്പോ വരാം..” നോക്കിനിൽക്കുന്ന താടകയെ കണ്ട് ഇവളിവിടെയെങ്ങനെയെത്തി എന്നാലോചിക്കുമ്പോഴാ അമ്മ പറഞ്ഞെ. ഹാന്ന് തലകുലിക്കിയെങ്കിലും, അമ്മയപ്പോഴേക്കും താഴേക്ക് പോയി. നേരത്തെ ഓട്ടോയിൽ വന്നതീ തെണ്ടിയാണോ? ആന്റിമാരെ നടുക്ക്, അവരു ചോദിക്കുന്ന ചോദ്യത്തിന്, ഉത്തരമ്പറയാൻ കഴിയാതെ, നാണം കെട്ട്, തളർന്നിരുന്നു വരുവായിരിക്കുമെന്ന് കരുത്തിയപ്പോ, ഇതാ ഇവളിവിടെ. ന്ത് ജന്മമാണ്.