“ഒരു സമവായത്തിലെത്തിയതല്ലെ ഉള്ളൂ.സമയം വരട്ടെ.”ഗോവിന്ദന്റെ ഡയലോഗ് രാജീവ് തിരിച്ചടിച്ചു
“തത്കാലം കടക്കാരുടെ കയ്യിൽ പെടാതെ ശ്രദ്ധിക്കുക.”പുലർച്ചെ തിരിച്ചു പോകാനിറങ്ങിയ ഗോവിന്ദിനോട് ഒരുപദേശം പോലെ രാജീവ് പറഞ്ഞു.അതിന് സമ്മതം മൂളിക്കൊണ്ട് അവരന്ന് പിരിഞ്ഞു.
കാര്യങ്ങൾ വേണ്ടവിധത്തിൽ പെട്ടന്ന് നീക്കണം എന്നോർമ്മപ്പെടുത്തിയ ശേഷമാണ് ഗോവിന്ദ് അവിടെനിന്നും പോയത്.
“അവനെ വിശ്വസിക്കാൻ പറ്റുമോ അളിയാ?”ഗോവിന്ദ് പോയതും സലിം ചോദിച്ചു.
“പൂർണ്ണമായും പറ്റില്ല.കാരണം മാധവനുമായി പ്രശ്നങ്ങളുണ്ടെന്നത്
സത്യം.ഇവിടെ പറഞ്ഞത് അവന്റെ വേർഷനും.തത്കാലം ഒപ്പം നിർത്താം
ഇത്രയും നാൾ ആ വീട്ടിനുള്ളിൽ കഴിഞ്ഞ സ്ഥിതിക്ക് പ്രയോജനം ചെയ്യാതിരിക്കില്ല.”ആ സംസാരം അവിടെ നിർത്തിയ അവർ വീണ്ടും
തങ്ങളുടെ സ്വകാര്യതയിലേക്ക് നടന്നു കയറി.
*****
ദിവങ്ങൾ കുറച്ചുകൂടി മുന്നോട്ട് നീങ്ങിയതിനു ശേഷമാണ് ശംഭു പുറത്തേക്കിറങ്ങുന്നത്.നടക്കാൻ തുടങ്ങിയതിന്റെ പിറ്റേന്ന് വെളുപ്പിന് തന്നെ വീണയവനെ കുത്തിപ്പൊക്കി.
“ഒന്നുറങ്ങട്ടെ പെണ്ണെ,രാത്രിയിൽ മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കത്തുമില്ല.ഒന്നുറങ്ങി വരുമ്പോൾ കുത്തിപ്പൊക്കുകയും ചെയ്യും.”
“നന്നായെ ഉള്ളൂ…….പിന്നെ എന്റെ ആവശ്യത്തിന് നാട്ടുകാരെ വിളിക്കാൻ പറ്റില്ലല്ലോ.എനിക്ക് ഈ ചെക്കനല്ലേയുള്ളൂ.”
“വിളിക്കണ്ടാന്ന് ഞാൻ പറഞ്ഞില്ലല്ലോ ഇതിപ്പോ എനിക്ക് മെനക്കേടായെന്ന് പറഞ്ഞാൽ മതി.”
“ഒരു കുത്തങ്ങു വച്ചുതരും ഞാൻ.
നാക്കെടുത്താൽ തോന്ന്യാസം മത്രെ വരൂ…….വഷളൻ.”
“പിന്നെ ഞാനെന്നാ വേണം.ഒള്ള ഉറക്കോം കളഞ്ഞിട്ട് നിന്ന് ശൃംഗരിക്കാനാ പരിപാടിയെങ്കിൽ വേറെ ആളെ നോക്കിയാൽ മതി.”
“എണീക്കിങ്ങോട്ട്,ഇങ്ങനെയൊരു മടിയൻ.വന്നേ…….കുറെ വഴിപാട് ബാക്കിയാ.എന്റെ ചെക്കനൊന്ന് നടന്നിട്ട് അവനേം കൊണ്ട് ചെല്ലാന്ന് നേർന്നതാ.”
“അതിന് ഞാനെന്തിനാ,നേർന്നയാള് തന്നെ പോയങ്ങു ചെയ്താൽ മതി. ഞാനെങ്ങും വരുന്നില്ല.”
“എനിക്ക് വേണ്ടിയല്ലേ….വാ ശംഭുസെ
ഞാൻ വേറാരോടാ പറയുക.
വെറുതെ ഈശ്വരനെ പിണക്കണ്ട കേട്ടൊ.”
“എന്നിട്ട് ആ ഈശ്വരൻ എന്താ തന്നത്
ഒന്ന് പിറകോട്ടു ചിന്തിക്കുന്നത് നല്ലതാ.അത് മനസിലാക്കിയ നാളു മുതല് ആ പടിക്കലോട്ട് പോയിട്ടുമില്ല”
“ഇടക്കൊക്കെ ഈശ്വരൻ പരീക്ഷിച്ചു എന്ന് വരും.ഞാനും ചിന്തിച്ചിട്ടുണ്ട് ഇങ്ങനെയൊക്കെ,എപ്പോഴും നല്ലത് മാത്രം നമ്മുക്ക് കിട്ടണമെന്ന വാശി
നല്ലതല്ലല്ലോ.എല്ലാം നടന്നത് എനിക്ക് എന്റെ ചെക്കനെ കിട്ടാനായിരുന്നു എന്ന് മനസിലായപ്പോ ഉണ്ടായിരുന്ന