കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]

Posted by

സോറി…. അച്ചമ്മേ.. ഞാൻ അറിയാതെ ഒന്ന് മയങ്ങിപോയതല്ലേ സോറി…. ഇനി ഞാൻ ഉറങ്ങില്ല അച്ഛമ്മ ആദ്യമത്തോട്ടെ ഒന്നുടെ പറഞ്ഞോളൂ ഞാൻ കേട്ടോളാം…. !
” ആദി ആ സ്നേഹം തുളുമ്പുന്ന മുഖത്തേക്ക് നോക്കി ആ കവിളിൽ ഒരു പഞ്ചാരയുമ്മ കൊടുത്തുകൊണ്ട് ആ മടിയിൽ കിടന്ന് കൊച്ചുകുട്ടികളെ പോലെ ചിണുങ്ങി… !
അച്ചോടാ….. നാണമില്ലല്ലോ എന്റെ കൊച്ചുട്ട….. ഇങ്ങനെ കിടന്നു ചിണുങ്ങൻ വയസ്സ് എത്രയായിയെന്നു വല്ലബോധവും ഉണ്ടോ എന്റെ കുട്ടിയ്ക്ക്…….?
എത്രയായി……? ” ഒരു കള്ളകുസൃതി ചിരിയോടെ അച്ഛമ്മയെനോക്കി ആദി തിരക്കി ”
ഈ ചിങ്ങത്തിൽ എന്റെ കൊച്ചൂട്ടന് മുപ്പത്തിനാലുകഴിയും അറിയാമോ……
“അച്ഛമ്മ അൽപ്പം കാര്യത്തിൽ പറഞ്ഞുകൊണ്ട് ആദിയെ ഗൗരവത്തിൽ നോക്കി ”
അത്രയേ…. ആയുള്ളൂ ഞാൻ വിചാരിച്ചു അൻപത് കഴിഞ്ഞു എന്ന് “ആദി ഒരു പൊട്ടിച്ചിരിയോടെ അച്ഛമ്മയെ കളിയാക്കും പോലെ നോക്കി. അതോടെ വീണ്ടും കിട്ടി ആ തോളിൽ നാലഞ്ചുയെണ്ണം ചെറുതായി ”
ടപ്പേ……💥 ടപ്പേ…….💥ടപ്പേ…..💥ടപ്പേ
കൊച്ചുട്ട…… ഈ ചിങ്ങംകഴിയുന്നതിന് മുൻപേ നിന്റെയും കാവ്യമോളുടെയും കല്യാണം നടത്താനാണ് എന്റെ തീരുമാനം. അഞ്ചാറുകൊല്ലമായി ഞാൻ ഇതും പറഞ്ഞു കൊണ്ട് നിന്റെ പുറക്കേനടക്കുന്നു ഇനിയെന്തായാലും ഈ കാര്യം ഇങ്ങനെ നീട്ടികൊണ്ടോവാൻ പറ്റില്ലാ. അതുകൊണ്ട് ഞാൻ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചുകഴിഞ്ഞു….. !
അച്ചമ്മേ……….. അത്…… പിന്നെ ഉടനെയൊന്നും വേണ്ട ഇനിയും സമയമുണ്ടല്ലോ നമുക്ക് അപ്പോൾ ആലോചിച്ചാൽ പോരെ
“ആദി ഒഴുക്കന്മട്ടിൽ അച്ഛമ്മയെ അതിൽനിന്നും പിന്തിരിപ്പിക്കാൻ നോക്കി ”
പറ്റില്ലാ….. ! ഇപ്പോൾ തന്നെ എനിക്ക് തിരവയ്യാണ്ടായിരിക്കുന്നു കൊച്ചൂട്ട. ഇനിയെത്ര കാലം കാണുമെന്ന് എനിക്ക് തന്നെ അറിയില്ല അതുകൊണ്ട് ഞാൻ കണ്ണടയ്ക്കും മുൻപേ എനിക്ക് എന്റെ കുട്ടന്റെ മംഗല്യം കാണണം. ഇത്‌ മാണിക്യമുറ്റത്ത് അച്ഛമ്മയുടെ തീരുമാനമാണ്.! ഇത്‌ നടക്കും…… നടക്കണം………. അല്ലങ്കിൽ നടത്തിയിരിക്കും ഞാൻ .
“ആദിയെ നോക്കി തറപ്പിച്ചു പറഞ്ഞു. ‘അതോടെ mc ഗ്രൂപ്പിന്റെ സിംഹകുട്ടി പൂച്ചകുട്ടിയായി മാറി.’ എന്തുപറയണം എന്ന് അറിയാതെ ആദി കുഴഞ്ഞു കാരണം അച്ഛമ്മയെ എതിർത്ത് ഇതുവരെ അവൻ ഒന്നും ചെയ്തിട്ടില്ല അത്രയ്ക്കും സ്നേഹമാണ് ആദിക്ക് തന്റെ അച്ഛമ്മയോട്. പക്ഷേ ഏതൊരുശക്തി അവന്റെ മനസ്സിൽ ഇരുന്നുകൊണ്ട് ആ തീരുമാനത്തെ ചെറുക്കൻ അവനെ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. അപ്രകാരം ആദി ആ അപേക്ഷാസ്വരം വീണ്ടും അച്ഛമ്മയ്ക്ക് നേരെ നീട്ടികൊണ്ടേയിരുന്നു…. “

Leave a Reply

Your email address will not be published. Required fields are marked *