കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]

Posted by

ദേ…. കണ്ടോ… കണ്ടോ… ഇവളും അതേ… നിന്റെ കെട്ടിയവളും അതേ… ഒരുവക അവനെപറയാൻ സമ്മതിക്കില്ല പിന്നെ എങ്ങനെയാണ് അവനെയൊന്ന് പിടിച്ചുകെട്ടുന്നത്…. !
എല്ലാം അവന്റെ ചാരപ്പണിക്കാരാണ് അമ്മേ…. ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ലാ !
” mp സാർ ‘ എന്തൊക്കെയോ മനസ്സിൽ കുട്ടികുറിച്ചുകൊണ്ട് കാർത്തികയേ തന്നെ വീണ്ടും ശ്രെദ്ധിച്ചു ഒരു ചുരിയോടെ പറഞ്ഞു. ”
പിന്നെ അമ്മേ…. കാവ്യയുടെ കാര്യം ഞാൻ നേരത്തേയെ ആദിയുമായി സംസാരിച്ചാവിഷയമാണ് അവന് അവളോട് താൽപ്പര്യം ഇല്ല. പിന്നെ അവരുതമ്മിൽ ചേരുകയുമില്ല അതിന് ഒരിക്കലും ആദി ആയിരിക്കില്ല കുറ്റക്കാരൻ. അവളെക്കുറിച്ച് പറയാനാണെങ്കിൽ ഒത്തിരി ഉണ്ട് പക്ഷേ…. ഈ സാഹചര്യത്തിൽ ഞാൻ ഒന്നും പറയുന്നില്ല പിന്നീട് നമുക്ക് അതിനെക്കുറിച്ചു സംസാരിക്കാം. അമ്മ പറഞ്ഞാൽ അവൻ ചിലപ്പോൾ കല്യാണം ചെയ്തന്നിരിക്കും പക്ഷേ…. അവന്റെ ജീവിതം അതോടെ നശിക്കും.
” അച്ഛമ്മ ഇടയ്ക്ക് കയറി. ”
നീ എന്തൊക്കെയാ മാധവ…. ഈ പറയുന്നേ… അപ്പോൾ ഞാൻ വാസുദേവനോട് എന്തുസമാധാനം പറയും. ഞാനായിട്ട് പറഞ്ഞതല്ലേ? കാവ്യയെത്തന്നെ മതിയെന്ന് ഇനി ഞാൻ എങ്ങനെ അവരോട് മാറ്റിപ്പറയും . എന്നെ പരീക്ഷിച്ചു മതിയായില്ലേ എന്റെ കൃഷ്ണ……. ” അച്ഛമ്മ കരച്ചിലോടെ തൊഴുതുപറഞ്ഞു. ” അത് കണ്ടു സഹിക്കാനാകാതെ mp സാർ ഇടപ്പെട്ടു. ”
അമ്മേ…. ഞാൻ ഒന്ന് പറഞ്ഞോട്ടെ…. അതിന് അവളെവേണ്ടന്നെ ആദി പറഞ്ഞിട്ടുള്ളത് അല്ലാതെ കല്യാണം വേണ്ടന്ന് പറഞ്ഞില്ല… !
എന്നാലും ഞാൻ പറഞ്ഞവാക്ക് വെറുംവാക്കയിപ്പോകില്ലേ… എന്റെ മാധവ… ” വീണ്ടും ആ കരച്ചിലിന്റെ ശക്തികൂടി. ”
അങ്ങനെ ഒന്നും ഉണ്ടാകില്ല എന്റെ അമ്മേ…. ! ദേ…. ഈ നമ്മുടെ കാർത്തിക്കയെകൊണ്ട് നമുക്ക് ആദിയെ കല്യാണം കഴിപ്പിക്കാം. ” അതുകേട്ടതും അവര് രണ്ടുപേരും ഞെട്ടി… ‘
അതിന് ആദിയും അവരും സമ്മതിക്കുമോ…? ” തേങ്ങലോടെ അച്ഛമ്മ അദ്ദേഹത്തെ നോക്കി. ”
അദിയ്ക്ക് സമ്മതകുറവൊന്നും കാണില്ല…. പിന്നെ അവരുടെ കാര്യം അത് ഞാൻ തന്നെ നേരിട്ട് സംസാരിച്ചു സമ്മതിപ്പിച്ചോളം എന്താപ്പോരേ…? ” അദ്ദേഹം അവരെനോക്കി ചോദിച്ചു… ഇതെല്ലാം കേട്ടുകൊണ്ട് ഒരു അമ്പരപ്പോടെ കിളിപോയി ഇരിക്കുകയാണ് കാർത്തിക. ”
ഡി…. കാന്താരി ഇത് ഇപ്പോൾ നമ്മൾ മാത്രം അറിഞ്ഞാൽമതി മറ്റുള്ളവരോട് ഞാൻ തന്നെ പതിയെ… അവതരിപ്പിച്ചോളം കേട്ടല്ലോ…? ” അദ്ദേഹം കാർത്തികയേ നോക്കി പറഞ്ഞതും . ചെറിയൊരു നാണത്തോടെ അവൾ താലകുലുക്കി സമ്മതംമൂളി…
എന്റെ അമ്മേ… സത്യത്തിൽ ഇവർ തമ്മിൽ തന്നെയാണ് ചേരേണ്ടത്. ഇവൾക്ക് അവനെയും അവന് ഇവളെയും പരസ്പരം ജീവനാണ്. ” അതുകേട്ടതും കാർത്തു അവിടെ നിന്നും നാണത്തോടെ അദ്ദേഹത്തെ ഒന്ന് പിച്ചികൊണ്ട് പുറത്തേയ്ക്ക് ഓടിപോയി. അതു കണ്ട് mp സാർ ഒരു ചിരിയോടെ തന്റെ ഉള്ളിലെ പദ്ധതി വിജയിച്ചതിന്റെ ഒരു സമാധാനത്തിൽ ഒന്ന് ഉറച്ചു ശ്വാസംവിട്ടു. ”
ഇതെങ്കിലും നടക്കുമോ…? എന്റെ മോനേ… ? ” അച്ഛമ്മയിൽ ഒരു സംശയം നിഴലിച്ചു. ”
ഞാൻ ജീവനോടെ ഉണ്ടെങ്കിൽ ഇത്‌ നടത്തിയിരിയ്ക്കും അമ്മേ…സമാധാനമായി ഇരിയ്ക്കു ” അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. “#####################################################

*************തുടരും***************

Leave a Reply

Your email address will not be published. Required fields are marked *