കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]

Posted by

‘ കുറച്ചവർഷങ്ങൾക്ക് മുൻപ്പ് അതായത് ആദിയുടെ അമ്മാവന്മാർ കമ്പനിയുടെ കാര്യങ്ങളിൽ ചുമതലകൾ ഏറ്റെടുത്തശേഷം. ഒരു ദിവസം വാസുദേവനും പ്രതാപനും അദ്ദേഹത്തെ കാണാൻ ചെല്ലുന്നദിവസം ഓർമകളിൽ നിന്ന് പരാതിയെടുത്തു. ‘
എന്റെ വാസുദേവ….. ഈ കാണുന്നൊതൊക്കെ ഇനി നിങ്ങൾക്കും കൂടി ഉള്ളതാണ് ഞാൻ അത് സമ്മതിക്കുന്നുമുണ്ടാല്ലോ! പക്ഷേ…. ലക്ഷകണക്കിന് രൂപയൊക്കെ ഓഫീസിൽ നിന്ന് ഒരു കാരണവും ഇല്ലാതെ എഴുതിയെടുക്കുക എന്നൊക്കെ പറഞ്ഞാൽ അത് എനിക്ക് ഈയൊരു പൊസിഷനിൽ ഇരുന്നുകൊണ്ട് എങ്ങനെ സമ്മതിച്ചുതരാൻ സാധിക്കും അതും ആദി എങ്ങനെത്തെയൊരു അവസ്ഥായിൽ ഇരിക്കുബോൾ. പ്ലീസ്….. നിങ്ങൾ എന്റെ സാഹചര്യം ഒന്ന് മനസിലാക്കണം. 😔
” അദ്ദേഹം ഒരു അപേക്ഷപോലെ അവരെ നോക്കി പറഞ്ഞു. ”
എടോ…. മാധവ ഇതൊക്കെ കണ്ടുകൊണ്ട് തന്നെയാണ് ഞങ്ങൾ ആ തള്ളപറഞ്ഞപ്പോൾ സമ്മതം മൂളിയത്. എത്രവർഷത്തെ ഞങ്ങളുടെ കാത്തിരിപ്പായിരുന്നു എന്ന് തനിയ്ക്ക് അറിയാമോ….? ” ഒരു ദുഷ്ട്ടചിരിയോടെ അയാൾ തന്റെ അനിയനെയും mp സാറിനെയും മാറിമാറി നോക്കി കൊണ്ട് തുടർന്നു. ”
ദേവന് ഞങ്ങളുടെ പെങ്ങളെ താൽപ്പര്യം തോന്നിയപ്പോൾ അവളെ അയാൾക്ക്‌ കൊടുത്തതുതന്നെ ഈ സ്വത്ത്‌ കണ്ടുതന്നെയാണ്. പക്ഷേ ആ ചേറ്റാ…. ചന്ദ്രൻ ഞങ്ങളെ അടുപ്പിച്ചില്ല അയാളുടെ കലാശേഷംമായപ്പോൾ ആ ചെറുക്കൻ ഞങ്ങളെ… തേടിവരുമെന്ന് കരുതി അതും നടന്നില്ല. ഇപ്പോൾ ദൈവമായിട്ടാണ് ഞങ്ങൾക്ക് ഇങ്ങനെ ഒരു അവസരം നൽകിയത് അത് ഞങ്ങൾ മുതലാക്കിയിരിക്കും എന്റെ മാധവാ…… !😈 പിന്നെ പറഞ്ഞവാക്കുകൾക് എന്തെങ്കിലും മാറ്റംവന്നാൽ. അതായത്….. ” അയാൾ എഴുന്നേറ്റു മുഖമടുപ്പിച്ചു mp സാറിന്റെ കണ്ണിൽ നോക്കി പകയോടെ തുടർന്നു.
” ഞങ്ങളുടെ സ്വപനങ്ങൾ തകർക്കാൻ വേണ്ടി ആ ചെറുക്കൻ വേറെ വല്ലപെണ്ണിനെയും കെട്ടിയാൽ അന്ന് അവളെ ഞങ്ങൾ തീർക്കും ഓർത്തുവെച്ചോ…..? ” പെട്ടെന്ന് ഓർമകളിൽ നിന്ന് ഞെട്ടിക്കൊണ്ട് അദ്ദേഹം അലറി….. ”
ഇല്ല ഞാൻ സമ്മതിക്കില്ല….. ഞാൻ കണ്ണടയ്ക്കും വരെ എന്റെ നാലുകുട്ടികൾക്കും ഒന്നും വരാൻ പാടില്ല അവരെല്ലാവരും സന്തോഷമായി കഴിയുന്നത് എനിക്ക് കാണണം. മറ്റുള്ളവരെകൊണ്ടും എന്റെ കുട്ടികളുടെ ജീവൻവെച്ചു കളിക്കാൻ ഞാനായിട്ട് ഒരു അവസരം ഒരുക്കിക്കൂടാ…. എല്ലാം തടയണം അല്ലങ്കിൽ ചിലപ്പോൾ ഒന്നുമറിയാതെ എന്റെ മറിയാമ്മ കുട്ടികളോടുള്ള സ്നേഹം കാരണം അവരെ പരസ്പരം ഒന്നിപ്പിക്കാൻ നോക്കും അത് ഒരു കാരണവശാലും നടക്കൻപാടില്ല.
” അങ്ങനെ സ്വയം എന്തൊക്കെയോ പറഞ്ഞുകൊണ്ട്. എന്തൊരു വലിയ ആലോചനയിൽ മുഴുകി അൽപ്പസമയം നിന്ന്… അത് കഴിഞ്ഞ് പെട്ടെന്ന് അച്ഛമ്മയുടെ മുറിയിലേയ്ക്ക് പോയി….. !
$###################################################$
ഹലോ…. എന്റെ ചെറുക്കന് ഇങ്ങനെ വിദൂരത്തിലേയ്ക്ക് നോക്കി ആലോചിക്കാൻ മാത്രം ഇപ്പോൾ എന്തു സംഭവിച്ചു.? ” ആദിയുടെ പുറകിൽ നിന്ന് ചിരിയോടെ പറഞ്ഞുകൊണ്ട് മറിയാമ്മ അവന്റെ അടുത്തേയ്ക്ക് ചെന്നു. ആദിയുടെ മനസ്സ് കലുഷിതമാണെന്ന് അവന്റെ മുഖത്തുനിന്നും തന്നെ അവർ വായിച്ചെടുത്തു. ”
ഹേയ്….. ഒന്നുമില്ല …. വെറുതെ…. ! ചേട്ടത്തി എന്തിനാണ് ആ പെണ്ണിന്റെ കാര്യം അങ്കിളിന്റെ മുന്നിലേക്ക് എടുത്തിട്ടുകൊണ്ട് ഇല്ലാത്ത കാര്യങ്ങൾ എല്ലാം

Leave a Reply

Your email address will not be published. Required fields are marked *