കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]

Posted by

ഇത്‌ എന്താണ് പതിവില്ലാതെ രണ്ടുപേരും കുടിയൊരു തർക്കം
” അവിടേയ്ക്ക് കയറിവന്നുകൊണ്ട് എംപി സാർ ചിരിയോടെ തിരക്കി. അദ്ദേഹത്തിന്റെ പുറകെ മറ്റുചിലരും കൂടി അവിടേക്കുവന്നു മറിയാമ്മയും, പിന്നെ കാർത്തികയും. വന്നയുടൻതന്നെ അവൾ അച്ഛമ്മയുടെ അരികിൽ സ്ഥാനംപിടിച്ചു. ”
ഞാൻ ഇവന്റെ കല്യാണത്തിന്റെ കാര്യം പറയുകയായിരുന്നു അപ്പോളേക്കും നീ വന്നല്ലോ അത് എന്തായാലും നന്നായി. മോനെ നിന്നെ ഞാൻ കാണുന്നത് എന്റെ ചന്ദ്രന്റെ സ്ഥാനത്താണ് അതായത് ഈ തറവാട്ടിലെ മൂത്തമകൻ. അതുകൊണ്ട് നീ ഇവനെ അച്ഛന്റെ സ്ഥാനത് നിന്ന് ഉപദേശിച്ചു ഈ കല്യാണം ഉടനെ നടത്തണം
” എംപി സാറിനെ നോക്കി അച്ഛമ്മ ആവിശ്യപെട്ടു. അതുകേട്ടതും സഹായിക്കണം എന്നാ മുഖഭാവത്തോടെ ആദി അദ്ദേഹത്തെ ദയനീയമായ നോക്കി. ആദിയെ നോക്കി കണ്ണടച്ച് കാട്ടിയശേഷം അദ്ദേഹം അച്ഛമ്മയോടായി തുടർന്നു.”
അമ്മ അതൊന്നും ഓർത്ത് വെറുതെ ഇപ്പോൾ സങ്കടപെടേണ്ട അതെല്ലാം അതാത് സമയത്ത് നടക്കേണ്ടപോലെ ഞാൻ മുന്നിൽ നിന്ന് നടത്തും എന്താ അതുപോരെ അമ്മയ്ക്ക്……. !
“ഒരു ചിരിയോടെ അദ്ദേഹം അച്ഛമ്മയെ നോക്കി ”
എനിക്ക് മോനെ വിശ്വാസമാണ്. പക്ഷേ അധികം വൈകിക്കരുത് കേട്ടോ…? “അച്ഛമ്മ അദ്ദേഹത്തെ നോക്കി ശാന്തമായി പറഞ്ഞു. ”
” ഇപ്പോൾ പുള്ളിക്കാരി അൽപ്പം തണുത്തമട്ടുണ്ട് കടുംപിടുത്തം എല്ലാം മാറ്റിക്കൊണ്ട് തന്റെ തോളിൽ ചാരിയിക്കുന്ന കാർത്തികയുടെ നെറുകയിൽ മുഖംചേർത്ത് മടിയിൽ കിടക്കുന്ന ആദിയെ നോക്കിത്തന്നെ ഇരിക്കുന്നു . ”
ആദി അപ്പോൾ ശ്രേദ്ധത്തിച്ചത് കാർത്തികയെ ആയിരുന്നു മുഖം ആകെമാറി വാടിത്തളർന്നമട്ടിൽ സ്വയംമറന്ന്കൊണ്ട് എന്തോ അലോചനയിൽ ആണ് അവൾ. ആ കണ്ണുകളുടെ സങ്കടം കണ്ട് പതിയെ ആദി അവളെ നോക്കിത്തിരക്കി . ”
നീ…. എപ്പോഴാണ് വന്നത്? എന്താണ് ഇന്ന് മീറ്റിങ്ങിന് കാണാതിരുന്നത്? സാധാരണ അങ്ങനെ അല്ലല്ലോ? “ആദി ഒരു സംശയഭാവത്തോടെ അവളെ നോക്കി തിരക്കി ”
അതുപിന്നെ….. അൽപ്പം വൈകിയിരുന്നു മാത്രമല്ല നല്ല യാത്രാക്ഷീണം ഉണ്ടായിരുന്നു ചേട്ടാ….! അതുകൊണ്ട് ഒന്ന് ഫ്രെഷായിക്കഴിഞ്ഞു നിങ്ങളെ രണ്ടുപേരെയും വന്നു നേരിട്ടുകാണുമ്പോൾ പറയാം എന്നുകരുതി.”
അവൾ ആരോടെന്നില്ലാതെ പറഞ്ഞു. ”
ഹും…… എന്തുപറ്റി നിനക്ക് സുഖമില്ലേ? സംസാരത്തിനൊന്നും ഒരു ഉഷാറില്ലാലോ അതോ….. ഇനി ചെന്നൈയിലെ നമ്മുടെ കമ്പനിയിൽ വല്ലാ പ്രോബ്ലെംസ്…….?
ഹേയ്…. ഒന്നുമില്ല ചേട്ടന് വെറുതേ തോന്നുന്നതാണ്… !
അത് പച്ചക്കള്ളം ! സാധാരണ ഞങ്ങളോട് ആരോടെങ്കിലും മെക്കിട്ടുകേറാതെ സമാധനം വരാത്ത പെണ്ണാണ് ഇപ്പോൾ കണ്ടില്ലേ പനിപിടിച്ചക്കോഴിയെ കണക്. സത്യം പറഞ്ഞോ മോളേ….. അല്ലങ്കിൽ ഞാൻ കണ്ടുപ്പിടിക്കുമെ…… “ഒരു ചിരിയോടെ അവളെനോക്കി മറിയാമ്മ പറഞ്ഞു ”
ശ്ശോ…. ഇത്‌ എന്തൊരുകഷ്ട്ടമാണ് എന്റെ ദൈവമേ……

Leave a Reply

Your email address will not be published. Required fields are marked *