കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]

Posted by

അതാരാണ് പേര് കേട്ടാൽ ഉടൻ അദിയ്ക്ക് ദേഷ്യം വരുത്തുന്നയാൾ…..? “അദ്ദേഹം തിരക്കി, കുട്ടത്തിൽ ആദിയും അതുതന്നെ ആലോചിച്ചു. “🙄🤔
ദേ….. ദേഷ്യംവരുമെന്ന് ഞാൻ പറഞ്ഞിട്ടില്ല പിന്നെ സന്തോഷം വരുമോയെന്ന് എനിക്ക് അറിയാനും പാടില്ല ‘ഒരു വല്ലാത്തചിരിയോടെ അവർ ആദിയെ നോക്കി ‘🤭😆 ലച്ചു….. നമ്മുടെ സബ് ഓഫീസിലുള്ള ലക്ഷ്മിയുടെ കാര്യമാണ് ഞാൻ പറഞ്ഞത്. നിങ്ങൾ രണ്ടാളും സമ്മതിക്കുമെങ്കിൽ ഞാൻ ആ കുട്ടിയോട് സംസാരിക്കാം.! “മറിയാമ്മ ഒരു ആശങ്കനിറഞ്ഞ ഭാവത്തിൽ അവരെ നോക്കി.”
” അതുകേട്ടതും അവർ രണ്ടുപേരും ഒരുപോലെ ഒന്ന് ഞെട്ടി… ”
ഹേയ്….. അതൊന്നും ശരിയക്കത്തില്ല…… ! അല്ലങ്കിൽ തന്നെ ഓഫീസ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നയൊരു കുട്ടിയെ പിടിച്ചു ഇങ്ങനെയുള്ള ജോലികൾ ഏൽപ്പിക്കുക എന്നുപറഞ്ഞാൽ ‘ ശ്ശേ……’. അത് മോശമാണ് എന്റെ മാറിയേ….. അത് എന്തായാലും വേണ്ട… നമുക്ക് തല്ക്കാലം വേറെയാരെയെങ്കിലും പെട്ടെന്ന് നോക്കി കണ്ടുപിടിക്കാം. !
” അദ്ദേഹം പെട്ടെന്ന് തന്നെ വെപ്രാളത്തിൽ ചാടിക്കയറി പറഞ്ഞു ”
അതേ… അതുതന്നെയാണ് എന്റെയും അഭിപ്രായം ചേട്ടത്തി…. നമുക്ക് വേറെ വല്ലവരെയും നോക്കാം. !
“ആദി മനസില്ലാമനസോടെ അവർക്ക് മുഖം കൊടുക്കാതെ പറഞ്ഞു ”
ആദി…… മോനേ…… കൊച്ചേ…. എന്റെ മുഖത്തേക്ക് ഒന്നുനോക്കിയേ…. ! “വാത്സല്യത്തോടെ ആദിയെ അവർ വിളിച്ചു. ”
“അവൻ പതിയെ അവരെ തിരിഞ്ഞുനോക്കി. വല്ലാത്തൊരു ഭാവം ഇപ്പോൾ ആദിയുടെ മുഖത്തുനിന്ന് വായിച്ചെടുക്കാൻ പറ്റും. ”
ഹ്മ്….. എന്തുപറ്റി വല്ലാത്തൊരു ഫില്ലിംഗ് മുഖത്ത് കാണുന്നുണ്ടല്ലോ…? ” അവർ ഒരു സംശയം നിറഞ്ഞ കുസൃതിയോടെ അവനെ നോക്കി തിരക്കി.. ”
ഹേയ്…. ഒന്നുമില്ല ! ഇത്‌ ഇപ്പോൾ അച്ഛമ്മ സമ്മതിച്ചാലും അവൾ ആ കുടുംബമൊക്കെ വിട്ടിട്ട് ഇത്രയും ദൂരംമാറി വന്നു അച്ഛമ്മയെ നോക്കുമെന്ന് ചേട്ടത്തി വിചാരിക്കുന്നോടോ…..? അത് ഒരു പ്രതേക ടൈപ്പാണ്. ഞാൻ പറയാതെ തന്നെ ചേട്ടത്തിയ്ക്ക് അറിയാൻ പാടില്ലേ… !
അപ്പോൾ അതാണ് കാര്യം ! അല്ലാതെ എന്റെ കൊച്ചിന് എതിർപ്പൊന്നുമില്ലലോ? എനിക്ക് അത് കേട്ടാൽമതി ബാക്കി ഞാന്നേറ്റു.. !
അയ്യോ…. ഞാൻ ആ ഉദ്ദേശത്തിലല്ല പറഞ്ഞത് എന്റെ പൊന്നുചേട്ടത്തി….! “ആദി ചാടിക്കയറി ദയനിയമായി അവരെ നോക്കികൊണ്ട് പറഞ്ഞു. ”
ഇനിയൊന്നും എനിക്ക് കേൾക്കേണ്ട ഞാൻ തീരുമാനിച്ചു കഴിഞ്ഞു. “എന്നിട്ട് അവർ അദ്ദേഹത്തെ നോക്കി തുടർന്നു ” എന്റെ ചേട്ടായി….. കുറച്ചുനാളുകൾ കൊണ്ട് ഞാൻ അവളെ ഒത്തിരി മനസ്സിലാക്കിക്കഴിഞ്ഞു. ഇപ്പോൾ എന്റെ മനസ്സിൽ അവൾക്കുള്ള സ്ഥാനം ഈ നിൽക്കുന്ന എന്റെ അദിയ്ക്കൊപ്പമാണ്. എന്തോ….. എനിക്ക് ആ കുട്ടിയെ സ്വന്തം മകളായിട്ടു കാണാനേ… സാധിയ്ക്കുന്നുള്ളു പ്ലീസ് ചേട്ടാ….. ചേട്ടൻ പറഞ്ഞാൽ അമ്മ കേൾക്കും പ്ലീസ്….എനിക്ക് വേണ്ടി നിങ്ങൾ എല്ലാവരും ഒന്ന് സമ്മതിയ്ക്കണം ഇത്‌ എന്റെ ഒരു അപേക്ഷയാണ് പ്ലീസ്……
“അതോടെ അദ്ദേഹവും ആദിയും എന്തുപറഞ്ഞു അവരെ സമാധാനിപ്പിക്കും എന്ന് ഓർത്ത് ആശയകുഴപ്പത്തിൽ നിന്നു.”ഒരു നിമിഷത്തെ മൗനത്തിന് വിരമാം ഇട്ടുകൊണ്ട്‌ mp സാർ ആദിയെ നോക്കി തുടർന്നു. ”
ആദി….. ഒന്നുമില്ലെങ്കിലും എന്റെ പാവം കെട്ടിയവളുടെ ഒരു ആഗ്രഹമല്ലേ…. നമുക്ക് ഇത്‌ അങ്ങ് സാധിച്ചുകൊടുത്തല്ലോ….? എന്തുപറയുന്നു? “അദ്ദേഹം ആദിയെ നോക്കി മനസ്സില്ല മനസോടെ ചോദിച്ചു ”
എല്ലാം നിങ്ങളുടെ തിരുമാനംപോലെ നടക്കട്ടെ അതാണ് എന്റെ സന്തോഷം. പിന്നെ ഹോംനഴ്‌സായിട്ട് അവളെ നിർത്തുന്നതിനോട് ഞാൻ യോജിക്കുന്നില്ല അത് മോശമാണ് വേറെ നല്ലൊരു പോസ്റ്റ്‌ ആലോചിച്ചു തിരുമാനിച്ചിട്ട് നിർത്തിയാൽ മതി ഒക്കെ….

Leave a Reply

Your email address will not be published. Required fields are marked *