കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]

Posted by

നീ….. എന്തൊക്കെയാണ് എന്റെ ആദി ഈ പറയുന്നത് നിന്റെ പെണ്ണാണെന്ന് അറിഞ്ഞാൽ ആ ചെറ്റകൾ അവളെ ഒന്നുനോക്കാൻ പോലും വിറയ്ക്കും അപ്പോളാണ്….! നീ വെറുതെ ഓരോന്നും കടന്ന് ആലോചിക്കാതെ ഞാൻ പറയുന്നത് അങ്ങോട്ട്‌ കേട്ടാൽമതി……. ! ” മറിയാമ്മ ശാസനാരൂപത്തില് ആദിയെ നോക്കി പറഞ്ഞു.”
എന്നലും ചേട്ടത്തി…. ഇത് വേണമോ….?
ദേ.. കൊച്ചേ… വെറുതേ എന്റെ വായിലിരിക്കുന്നത് കേൾക്കരുത്.!
ഒരുയെന്നാലുമില്ല…. എന്റെ ആദിയുടെ അമ്മയുടെ സ്ഥാനത്തിനിന്നുകൊണ്ട് ഈ മറിയാമ്മ കർത്താവിനെ സാക്ഷിയാക്കിപറയുന്നു. ലച്ചു…. എന്റെ അദിയ്ക്ക് ഉള്ളതാണ്…. ഇത്‌ നടക്കും അല്ലങ്കിൽ ഈ മറിയാമ്മ നടത്തിയിരിയ്ക്കും…
” ഉറച്ചസ്വരത്തോടെ പറഞ്ഞോകൊണ്ട് അവർ ആദിയുടെ മാറിൽ ഒരു തേങ്ങലോടെ ആ മുഖം ഒളിപ്പിച്ചു. ”
അതേ…. ആദി ഈ അമ്മച്ചിയ്ക്ക് വേണ്ടിയെങ്കിലും എന്റെ മോൻ അവളെ സ്വന്തമാക്കണം ആ പൊന്നുംകുടത്തിനെ ഒരു രാജകുമാരിയെപോലെ ഞാൻ നോക്കിക്കോളാം. അത്രയ്ക്കും ഇഷ്ട്ടമാണ് എനിക്ക് അവളെ…. ഇത് ഈ മാറിയമ്മച്ചിയുടെ ജീവിതത്തിലെ വലിയൊരു ആഗ്രഹമാണ് അത് എന്റെ മോൻ എനിക്ക് സാധിച്ചുതരില്ലേ…. ?
” അവർ അവനെ വാരിപുണർന്നു തേങ്ങിക്കൊണ്ട് അപേക്ഷിച്ചു…. ”
@##################################################@
“ഇതേസമയം mp സാർ അച്ഛമ്മയുടെ മുറിയിൽ ചെല്ലുബോൾ അവിടെ അച്ഛമ്മയുടെ മടിയിൽ കിടന്ന് അടികൂടുവായിരുന്നു കാർത്തിക”
ഡി….. കാന്താരി അമ്മയ്ക്ക് വയ്യാതെയിരിക്കുബോൾ ആണോ ഇങ്ങനെ കിടന്ന് കുസൃതി കാട്ടുന്നെ….. ! തല്ലുകൂടാതെ വെളിയിലേക്ക് പോയേ…. എനിക്ക് അമ്മയുമായിട്ട് ചിലകാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്. ഹും…. പോകുവെളിയിൽ …. ! ” താലയിൽ ഭ്രാന്തുപിടിച്ചു നിൽക്കുന്ന സമയമായതിനാൽ തന്നെ അദ്ദേഹത്തിന് ആ സീൻ അത്രസുഖിച്ചില്ല. അൽപ്പം ദേഷ്യത്തോടെ ഉറച്ച ശബ്ദത്തിൽ തന്നെ കാർത്തികയേ…. നോക്കികൊണ്ട് പറഞ്ഞു. അവളുടെ മുഖം വാടാൻതുടങ്ങിയതും അച്ഛമ്മ ഇടപെട്ടു. ”
സാരമില്ല മോനേ…. അവൾ ഇവിടെ ഇരുന്നോട്ടെ… നീ കാര്യം പറയൂ.
എന്റെ അമ്മേ.. ഇവൾ ആരാണ് മോളെന്ന് അമ്മയ്ക്ക് ശരിയ്ക്കും അറിയാത്തകൊണ്ടണ്. ഇവളുടെ മുന്നിൽ വെച്ച് പറയുന്നതിലും നല്ലത് പത്രത്തിൽ കൊടുക്കുന്നതാ… ” അദ്ദേഹം ഒരു ചിരിയോടെ അവളെനോക്കി പറഞ്ഞു. അപ്പോളാണ് ശരിക്കും കാർത്തികയുടെ മുഖത്ത് ഒരു വെളിച്ചംവീണത് സാധാരണ mp സാർ ആരോടും അങ്ങനെ കയർത്തു സംസാരിക്കാത്ത ആളാണ്. ”
എന്റെ മോളൂ….. നല്ലകുട്ടിയ അവൾ ആരോടും പറയില്ല എല്ലേ… മോളേ…? ” അച്ഛമ്മ കൂടുതൽ അവളെ തന്റെ മാറോടുചേർത്തും കൊണ്ട് വത്സയപൂർവം പറഞ്ഞു. കാർത്തിക അതുകേട്ടുകൊണ്ട് mp സാറിനെ നോക്കി കൊഞ്ഞനംകുത്തി കാണിച്ചു. അദ്ദേഹം അത് കണ്ട് ചിരിച്ചുകൊണ്ട് അച്ഛമ്മയുടെ അടുത്ത് ഇരുന്നു തുടർന്നു. ”
അമ്മേ…. അമ്മയ്ക്ക് നമ്മുടെ ദേവന്റെ കൂടെ പണ്ട് കോളേജിൽ പേടിച്ചൊരു കരുണനെ ഓർമ്മയുണ്ടോ? ഒത്തിരി വെട്ടം അവൻ ഇവിടെ തറവാട്ടിലേക്കെ വന്നിട്ടുള്ളതാണ്….. !
” അദ്ദേഹം അച്ഛമ്മയെ നോക്കി തിരക്കി. എന്തോ ഓർത്തെടുക്കുംപോലെ ഒന്ന് ചിന്തിച്ചശേഷം അച്ഛമ്മ തുടർന്നു.
നമ്മുടെ വടക്കേമനയിലെ കുട്ടിയുമായി ഒളിച്ചോടിയ പയ്യനല്ലേ….?
അതേ…. അതുതന്നെ… !

Leave a Reply

Your email address will not be published. Required fields are marked *