കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]

Posted by

പിന്നെ എനിക്കറിയാം. ആ കൂട്ടി നമ്മുടെ ഒരു ബദ്ധവുംകൂടിയാണ്. പണ്ട് നമ്മുടെ ദേവനുവേണ്ടി ആ കുട്ടിയെ ആലോചിക്കാൻ ഇരുന്നപ്പോളാണ് അങ്ങനെയൊക്കെ നടക്കുന്നത്. അതിൽ നിനക്കും ദേവനും പങ്കുണ്ടോയെന്ന് എനിക്ക് എപ്പോഴും സംശയം ഉണ്ട് കേട്ടോ…?
” ഒരു കള്ളച്ചിരിയോടെ അദ്ദേഹം മറുപടി നൽകി അതിൽനിന്ന് തന്നെ എല്ലാം അച്ഛമ്മയ്ക്ക് വായിച്ചെടുക്കാൻ സാധിച്ചു. ”
അപ്പോൾ പണ്ടേ….. ഉടായിപ്പായിരുന്നുവല്ലേ…. എന്നിട്ടാണോ ഇപ്പോൾ വലിയ മാന്യനെപ്പോലെ നടക്കുന്നത്. അയ്യേ….. നാണമില്ലല്ലോ….? ” കിട്ടിയവസാരം മുതലാക്കികൊണ്ട് കാർത്തിക പൊട്ടിച്ചിരിച്ചു. ”
കാർത്തു…. അരുത് വലിയവരെ കളിയാക്കൻപാടില്ല എന്ന് മുത്തശ്ശി…. പറഞ്ഞിട്ടുള്ളത് മറന്നോ….? നീ….
” അച്ഛമ്മയുടെ ശാസനം ഉയർന്നതും കാർത്തിക അച്ഛമ്മയുടെ മാളത്തിൽ ഒളിച്ചു. വീണ്ടും mp സാർ കാര്യഗൗരവത്തോടെ കരുണനെക്കുറിച്ചും രാധികയെക്കുറിച്ചും സംഭവബഹുലമായ അവരുടെ ജീവിത്തെക്കുറിച്ചുമെല്ലാം അച്ഛമ്മയോട് വിശദമായി തന്നെ വിവരിച്ചു കൊണ്ട് തുടർന്നു.
മാറിയയോട് ഇതുവരെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല അമ്മയ്ക്ക് അറിയാമല്ലോ അവളുടെ സ്വഭാവം. അറിഞ്ഞാൽ ഉടൻ തന്നെ ലച്ചുവിനോട് കാര്യങ്ങൾ തിരക്കും. അതോടെ അവൾ ചിലപ്പോൾ ഈ ജോലിതന്നെ ഉപേഷിച്ചുവെന്നുവരും അത്രയ്ക്കു അഭിമാനിയും കർക്കശക്കാരിയുമാണ് എന്റെ മോള് അതുകൊണ്ടണ് മനസില്ലങ്കിലും ഞാൻ എല്ലാം അവളോട് മറച്ചുവെച്ചത്. പിന്നെ നമ്മുടെ അദിയ്ക്ക് കാര്യങ്ങൾ ഒക്കെ അറിയാം അങ്ങനെയാണ് അവൻ ആദ്യമേതന്നെ അവളെ പെര്മനെന്റ് സ്റ്റാഫാക്കിയത്. പിന്നെ ഞാൻ കുറച്ചുനാളുകൾ എവിടെനിന്നും മാറി നിൽക്കേടിവന്നേക്കും എന്നാലും സാരമില്ല അമ്മ പതിയെ കാര്യങ്ങൾ അവരെ പറഞ്ഞു മനസിലാക്കിയാൽ മതി അപ്പോയെക്കും ഞാനും മടങ്ങിവരാം. അമ്മയെന്തുപറയുന്നു.?
അതിന് എന്താണ് മോനേ….. നിന്റെ ആഗ്രഹം പോലെ തന്നെ എല്ലാം നടക്കട്ടെ എനിക്ക് സന്തോഷം മാത്രമേയുള്ളു. പിന്നെ പോരാത്തതിന് രാധിക നമ്മുടെ കൂടി കൊച്ചല്ലേ…. അപ്പോൾ അവളെയും അവളുടെ കുട്ടികളെയും നോക്കേണ്ട കടമകൾ നമുക്കുമുണ്ട്. നീ… അവളെക്കൊണ്ട് ആ പിള്ളേരെ ഇങ്ങോട്ട് വിളിപ്പിയ്ക്ക് പിന്നീടുള്ള കാര്യങ്ങൾ എല്ലാം ഞാൻ നോക്കിക്കൊള്ളാം എന്താ പോരെ…? ” അച്ഛമ്മ അദ്ദേഹത്തെ നോക്കി നിറപുഞ്ചിരിയോടെ തിരക്കി ”
ശരിയമ്മേ… ഞാൻ മാറിയയോട് പറഞ്ഞോളം.
ഇനി വല്ലതും അമ്മാതിരുമാസസിനോട് ഉണർത്തിക്കാൻ ഉണ്ടോ? ഇല്ലങ്കിൽ ഇവിടെനിന്നും മന്ത്രിയ്ക്ക് പോകാം. ” വീണ്ടും കാർത്തിക വെടിപ്പൊട്ടിച്ചുകൊണ്ട് ചിരിച്ചു ”
കാർത്തു…. ഞാൻ പറഞ്ഞു നേരെത്തെ….. ! ” അച്ഛമ്മയുടെ ശബ്ദം ഉയർന്നതും mp സാർ ഇടയിൽ കയറി പറഞ്ഞു. ”
ഇവളുടെ ഈ വിളച്ചിൽ നിൽക്കണമെങ്കിൽ ഉടൻ തന്നെ ഇവളുടെ കഴുത്തിൽ ഒരു താലി കയറണം അല്ലങ്കിൽ ഈ കാന്താരിപ്പെണ്ണ് വഷളാക്കും. എന്തുപറയുന്നു അമ്മേ….? നമുക്ക് ഒന്ന് ആലോചിച്ചല്ലോ.? ” അച്ഛമ്മയെ നോക്കി അദ്ദേഹം അത് ചോദിക്കുബോൾ കാർത്തികയുടെ മുഖഭാവം ഇരുളുന്നത് പുള്ളിക്കാരൻ ശ്രെദ്ധിച്ചു.
മൂത്തവൾ നിൽക്കുബോൾ ഇളയത്തിനെ എങ്ങനെ കേട്ടിക്കും. അത് എന്റെ തെമ്മാടി ചെക്കനോട് പറഞ്ഞാൽ മനസിലാക്കുകയും ഇല്ല. ഞാൻ എന്തുചെയ്യും. !
മുത്തശ്ശി….. ആദിചേട്ടനെ അങ്ങനെയൊന്നും പറയാതേ….. ചേട്ടന് എന്തെങ്കിലും ബുദ്ധിമുട്ട് കാണും അതായിരിയ്ക്കും ഇങ്ങനെ മടികാണിക്കുന്നത് . ” നിരക്ഷാഭവത്തോടെ കാർത്തു പറഞ്ഞു. “

Leave a Reply

Your email address will not be published. Required fields are marked *