കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]

Posted by

നിങ്ങൾ എന്തിനാണ് ചേട്ടാ….. ഇപ്പോൾ തന്നെ അങ്ങനെയൊക്കെ ചോദിക്കാൻ പോയത്. കണ്ടില്ലേ അവനു സങ്കടമായി. ! ” ചെറിയൊരു കലിപ്പോടെ അവർ അദ്ദേഹത്തെ നോക്കി ”
പിന്നെ ഞാൻ എന്തുവേണമായിരുന്നു പ്രേമിച്ചു ഉല്ലസിച്ചുനടന്നോളാൻ പറയണമായിരുന്നു അതിന് ഏതായാലും എന്നെ കിട്ടില്ല. താനും കേട്ടതല്ലേ.. അമ്മപറഞ്ഞത് ! അവരുടെ മകനെപ്പോലെ കണ്ടുകൊണ്ട് അവന്റെ അച്ഛന്റെ സ്ഥാനമാണ് എനിക്ക് തന്നിരിക്കുന്നത് ആ പാവം…..! അതിന് കളങ്കംവരുന്ന ഒന്നും ഞാൻ ചെയ്യില്ല.
” അദ്ദേഹവും അൽപ്പം വാശിയോടെ തന്നെ ഭാര്യയെ നോക്കി പറഞ്ഞു ”
നിങ്ങൾ ഇങ്ങനെ കിടന്നു തുള്ളാതെ ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ. ആ കൊച്ചൊരു പാവമാണ് കൂടുതൽ അടുക്കുബോൾ നിങ്ങൾക്കും അത് മനസ്സിലാക്കും. അവർക്ക് രണ്ടുപേർക്കും ചെറിയ താല്പര്യം ഉള്ള പോലെയാണ് എനിക്ക് തോന്നുന്നത്. ഈ സാഹചര്യത്തിൽ അത് തന്നെ ഒന്ന് ആലോചിച്ചല്ലോ? നമ്മുടെ ചെറുക്കനെ അവൾ പൊന്നുപോലെ നോക്കും അത് എനിക്ക് ഉറപ്പാണ്…… നമുക്ക് അതുപോരെ എന്റെ മനുഷ്യ…..?
” അവർ അത് പറഞ്ഞുമുഴയുവിക്കും മുൻപേ.. അദ്ദേഹത്തിന്റെ ശബ്ദം മറിയാമ്മയ്ക്ക് നേരെ ഉയർന്നു ”
മാറിയേ…. മതി… നിർത്ത്…. എനിക്കൊന്നും കേൾക്കേണ്ട… 🤚😤 ആ പോയ ആദി സാധാരണ ഒരു ചെറുപ്പക്കാരനല്ല താൻ പറയുന്നത് കേട്ടുകൊണ്ട് എവിടെയോ കിടക്കുനായൊരു പെണ്ണിനെക്കൊണ്ട് കെട്ടിക്കാൻ. വലിയൊരു ബിസിനസ്‌ ഗ്രൂപ്പിന്റെ ഒരേയൊരു അവകാശിയാണ് നമ്മുടെ ആദി….. അവൻ കല്യാണം കഴിയ്ക്കുന്ന കുട്ടിയ്ക്കും അതിന്റെതായ യോഗ്യതകളും കുടുബപാരമ്പര്യവും ഒക്കെവേണം അത് കൊണ്ട് ഈ സംസാരം ഇവിടെവെച്ച് നമുക്ക് നിർത്താം. അതായിരിക്കും തനിയ്ക്കും എനിയ്ക്കും ഈ തറവാട്ടിനും നല്ലത്. വെറുതെ ആവിശ്യമില്ല കാര്യങ്ങൾ പറഞ്ഞു മനുഷ്യനെ ഭ്രാന്തുപിടിപ്പിക്കാൻ ഇറങ്ങിക്കോളും…. !
” അദ്ദേഹം ദേഷ്യത്തോടെ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് പലപല ചിന്തകളോടെ അച്ഛമ്മയുടെ മുറി ലക്ഷ്യമാക്കിനടന്നു. ”
പിന്നെയെ….. നിങ്ങൾ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുവെങ്കിലും എനിക്കും അവനും ഒരു വേദനവന്നാല് സഹിയ്ക്കില്ലെന്ന് എനിക്ക് അറിഞ്ഞുകൂടേ…. അതുകൊണ്ട് എല്ലാം ഒന്ന് ശരിയാക്കിയ ശേഷം നിങ്ങളെയും അച്ഛമ്മയെയും കൊണ്ട് ഞാൻ തന്നെ മുന്നിൽ നിന്ന് ഈ കല്യാണം നടത്തിക്കും നോക്കിക്കോ? “അത്രയും mp സാറിന്റെ പുറകിൽ നിന്ന് പറഞ്ഞുകൊണ്ട് മറിയാമ്മ ആദി പോയഭാഗത്തേക്ക് നടന്നു. ”
“അതുകേട്ടതും അദ്ദേഹം ഒന്ന് ഞെട്ടിക്കൊണ്ട് നടപ്പ് പൂർത്തിയാക്കാതെ നിന്നുപോയി. സ്വയം തന്റെ മനസ്സിൽ ചോദ്യശരങ്ങൾ എയ്തു. ‘ അതേ…. ഇവൾ പറഞ്ഞത് നേരാണ് ചിലപ്പോൾ തന്റെ കുട്ടികളുടെ സന്തോഷങ്ങൾക്ക് വേണ്ടി താൻ സമ്മതിച്ചുവെന്നുവരും. പക്ഷേ അങ്ങനെ നടന്നാൽ വലിയൊരു ദുരന്തത്തിനായിരിക്കും ഈ തറവാട് സാക്ഷ്യംവഹിക്കുന്നത് അങ്ങനെ നടക്കാൻ പാടില്ല ഞാൻ ജീവിച്ചിരിക്കുബോൾ എന്റെ കൊച്ചിനെ കുരുതികൊടുക്കാൻ സമ്മതിയ്ക്കില്ല. ‘
” ഉള്ളിലെ പിരിമുറുക്കങ്ങൾക്ക് ആക്കംകൂട്ടികൊണ്ട് അദ്ദേഹം ആ പഴയ ഇടിത്തീപോലെ… താൻകെട്ടുനാടുങ്ങിയ വാക്കുകളുടെ ഓർമകളിലേക്ക് ഒന്ന് സഞ്ചരിച്ചു… ! 🌀🌀🌀💫💫💫……

Leave a Reply

Your email address will not be published. Required fields are marked *