കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]

Posted by

മറ്റുള്ളവരിൽ നിന്നെല്ലാം മാറി വേറിട്ടചിന്തയോടെ അവൾമാത്രം ആദിയെ സ്നേഹത്തോടെ ചേർത്ത് പിടിച്ചു. ഒരു അമ്മയുടെ സ്ഥാനത്തും സഹോദരിയുടെ സ്ഥാനത്തും…… അങ്ങനെ പല…. പല…. തലങ്ങളിൽ നിന്നുകൊണ്ട് അവനൊരു കരുതലായി സ്വയം അവൾമാറി. അത് അവളായിരുന്നു വാസുദേവന്റെ ഇളയമകൾ കാർത്തിക. അവളുടെ കുറച്ചു മാസങ്ങളുടെ പരിശ്രമങ്ങളുടെയും ത്യാഗത്തിന്റെയും ഫലമായി ആദി പതിയെ ആ മായാലോകത്തുനിന്ന് പഴയമനുഷ്യനായി മടങ്ങിവന്നു. അതിന്റെ കടപ്പാട് ആ തറവാട്ടിലെ ആദിയെ സ്നേഹിക്കുന്നവർക്കെല്ലാം ഉണ്ടായിരുന്നുവെങ്കിലും അവന്മാത്രം ആ സ്നേഹവും വാത്സല്യവും എല്ലാം ഉള്ളിൽ ഒതുക്കിക്കൊണ്ട് അവളെയിട്ട് വട്ടം ചുറ്റിച്ചുകൊണ്ടേയിരുന്നു.
ആ സമയത്ത് വാസുദേവനും സഹോദരനും തങ്ങളുടെ മക്കളും ചേർന്ന് mp സാറിനെ പറ്റിച്ചുകൊണ്ട് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയിരുന്നു. ഇതെല്ലാം മനസിലായിട്ടും ആദിയും mp സാറും കാർത്തികയേ ഓർത്ത് എല്ലാത്തിനും കണ്ണടച്ചുകൊണ്ട് മൗനം പാലിച്ചു ജീവിതയാത്ര തുടർന്നു.
‘ചില കഥാപാത്രങ്ങളെ കൂടി പരിചയപ്പെടുത്താനുണ്ട് അത് വഴിയേ ആക്കാം.’
“അങ്ങനെ അന്ന് വൈകുന്നേരത്തോടെ ആദി അച്ഛമ്മയുടെ മടിയിൽ തലചായ്ച്ചു മയങ്ങുകയായിരുന്നു ‘ഒരു കൊച്ചുകുട്ടിയെപോലെ കാലുകൾ രണ്ടും ചുരുട്ടികൂട്ടി മുഖത്തോട്കൈകൾചേർത്ത്.
അച്ചാമ്മയാണെങ്കിൽ കൊച്ചുമകൻ ഉറങ്ങിയത് അറിയാതെ ആ തലയിൽ വിരലോടിച്ച് തലോടിക്കൊണ്ട് പുരാണത്തിലെ കഥകൾ വിവരിച്ചോണ്ടേയിരിക്കുന്നു.
‘അല്ലെങ്കിലും ആദി എപ്പോഴും അങ്ങനെ തന്നെയായിരുന്നു. തറവാട്ടിൽ വന്നുകഴിഞ്ഞാൽ പിന്നെ അച്ഛമ്മയും ആ മുറിയുമായിരുന്നു അവന്റെ ലോകം. ആ സ്വാർഗത്തിൽ മറ്റൊരാൾ വരുന്നത് പോലും അവന് ഇഷ്ട്ടമായിരുന്നില്ല. പിന്നെ അൽപ്പമെങ്കിലും അതിന് അനുവാദം മുള്ളവർ വളരെ വിരളമാണെങ്കിലും ഉണ്ടായിരുന്നുതാനും ‘ ഇടയിൽ എപ്പോയോ കൊച്ചുമകൻ നിദ്രയിൽ മുഴുകിയത് അറിയാതെ ആ പാവം ചോദ്യഭാവത്തിൽ തുടർന്നു….. ”
ഇപ്പോൾ മനസ്സിലായോ? രാമന് ആരായിരുന്നു ഹനുമാൻ എന്ന്…. എന്റെ കൊച്ചൂട്ടന് ! *അച്ഛമ്മ ആദിയെ വിളിക്കുന്ന ചെല്ലപ്പേരാണ് അത് *മറുപടി കേൾക്കാത്തത് കൊണ്ട് ആ മുഖത്തേക്ക് നോക്കിയപ്പോൾ. അതാ… തന്റെ കൊച്ചു നിഷ്കളങ്കമായി മയങ്ങുന്നു അതുകണ്ടതും പുള്ളിക്കാരിയ്ക്ക് അലപ്പം ചൊറിഞ്ഞു എന്ന് പ്രേതേകിച്ച് പറയണ്ടല്ലോ? 😠😡
കൊടുത്തൊരെണ്ണം ആ വയ്യാത്തകൈകൊണ്ട് ആ തോളിൽ
ടപ്പേ….. 💥💥💥
“അത് കിട്ടിയതും ആദി ചാടിയേണിയിച്ചു.🤪
അച്ചമ്മേ……. കൊച്ചൂട്ടനെ ആരോ അടിയ്ക്കുന്നേ….. ഓടിവരണേ….🤯😭 ” വെപ്രാളത്തിൽ
ചാടിയെണിച്ചുകൊണ്ട് ഓർക്കാപ്പിച്ചയോടെ ചുറ്റുംനോക്കി കൂവിയതും….
“അതാ തന്നെ നോക്കി കട്ടകലിപ്പോടെ…..👹 അച്ഛമ്മയിരിക്കുന്നു ”
ഇവിടെ മനുഷ്യൻ വയ്യങ്കിലും ഭഗവാന്റെ കഥകൾ പറഞ്ഞുതരാമെന്ന് വിചാരിച്ചപ്പോൾ കിടന്നുറങ്ങുന്നോ? തെമ്മാടി……. ചെക്കാ…… !
” അച്ഛമ്മ സ്വൽപ്പം നീരസത്തോടെ അവന്റെ ചെവിയിൽ പതിയെ കിഴുക്കികൊണ്ട് ശ്വസിച്ചു. “

Leave a Reply

Your email address will not be published. Required fields are marked *