കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]

Posted by

ഒക്കെ.. താങ്ക്സ് ഡോക്ടർ….. 🙏
“ആദി അവരെ നോക്കി നന്ദി പറഞ്ഞശേഷം തിരികെ അച്ഛമ്മയുടെ അടുത്തേക്ക് നടക്കുന്നതിന് ഇടക്ക് mp സാറിനെ നോക്കി ആദി തുടർന്നു. “അങ്കിൾ…. ചിലതിരുമാനങ്ങൾ ഉടൻതന്നെ എടുക്കണം അല്ലങ്കിൽ ശരിയാകില്ല. ഞാൻ തീരുമാനിച്ചുകഴിഞ്ഞു….. !

ഹും….. ഒക്കെ എന്താണെങ്കിലും പറഞ്ഞാല്മതി ഞാൻ കൂടെ തന്നെ ഉണ്ടാക്കും.. !” അദ്ദേഹം ആദിയോടായി പറഞ്ഞു ”

“രണ്ടു ദിവസം എന്നു പറഞ്ഞുവെങ്കിലും ആദിയുടെ നിർബന്ധപ്രകാരം ഒരാഴ്ച കഴിഞ്ഞ് ആണ് തറവാട്ടിലേക്ക് തിരികെ പോയത് അതും അച്ഛമ്മയുടെ വാശിക്കാരണം അല്ലങ്കിൽ വീണ്ടും അത് തുടരുമായിരുന്നു. ”

*ഇനി നമ്മൾ മാണിക്യമുറ്റത്ത് തറവാട്ടിലേക്കാണ് പോകുന്നത് അപ്പോൾ അവിടെ ഉള്ളവരെ പരിചയപ്പെടുത്തുന്നതിന് മുൻപ്പ് ചെറിയൊരു മുൻകാല വിവരണം ആവിശ്യമാണ് അപ്പോൾ അതിലേയ്ക്ക് കടക്കാം.

ആദിയുടെ മാതാപിതാക്കളുടെ മരണത്തിന് ശേഷം അമ്മയുടെ സ്ഥാനത്ത് മറിയാമ്മയും അച്ഛന്റെ സ്ഥാനത്ത് അവന്റെ വലിയച്ഛനും അച്ഛമ്മയും അച്ഛന്റെ സഹോദരിയുമാണ് അവനെ നോക്കിപ്പോന്നിരുന്നത്. അങ്ങനെയിരിക്കെ ആദിയുടെ പഠനശേഷം ഇരുപത്തിയന്ജം വയസിൽ അവന്റെ വല്യച്ഛന്റെ കൈപ്പിടിച്ച് ആദി തങ്ങളുടെ ബിസിനസ്‌ രംഗത്തേയ്ക്ക് കാലുറപ്പിച്ചു. രണ്ടുവർഷത്തിനകം പതിയെ…. പതിയെ… mc ഗ്രോപ്പിന്റെ പൂർണചുമതല അദയിലേയ്ക്ക് അദ്ദേഹം വെച്ചൊഴിഞ്ഞു.
ബിസിനെസ്സിൽ അദിയ്ക്കൊരു കൈത്താങ്ങായും തന്റെ സഹോദരിയുടെ സ്ഥാനത്ത് കാണുന്ന മറിയാമ്മയ്ക്ക് ഒരു തുണയായും ചന്ദ്രശേഖരൻ തന്റെ സഹപാഠിയും ബിസിനസിലെ മാർഗ നിർദേശിയുമായിരുന്ന അഡ്വക്കേറ്റ് മാധവൻപിള്ളയുമായി മറിയാമ്മയുടെ കല്യാണംനടത്തി. ( ഇദ്ദേഹത്തെ മനസ്സിലായി കാണുമെന്ന് വിചാരിക്കുന്നു മനസിലാക്കാത്തവർ മുൻഭാഗങ്ങൾ വഴിക്കുക. ) അങ്ങനെ ആറുമാസത്തിന് ശേഷം ആദിയുടെ ചെറിയമ്മയുടെ മകളുടെ കല്യാണദിവസം കല്യാണം കഴിഞ്ഞു ചന്ദ്രശേഖരൻ കുഴഞ്ഞുവീണ് മരിച്ചു. അദ്ദേഹത്തിന്റെ വേർപാട് ആദിയെ മാനസികമായും ശാരീരികമായും ഒരുപാട് തളർത്തിയിരുന്നു ആ ദുഃഖത്തിൽ നിന്ന് കരകയറാൻ വേണ്ടി മദ്യത്തിൽ അപയംതേടിയ ആദിയുടെ മനസിനെ അത് കൂടുതൽ അപകടത്തിലേക്ക് നയിച്ചു. അവസാനം ആദിയുടെ സമനില തെറ്റുന്നിടത്തുവരെ കാര്യങ്ങൾ കൊണ്ടുചെന്ന് എത്തിച്ചു.അവന്റെ മനസിന്റെ സമനിലവിണ്ടെടുക്കാൻ വേണ്ടി ഒരു ആയുർവേദകേന്ദ്രത്തിൽ ആറുമാസത്തോളം ചികിൽസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *