കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]

Posted by

അതിന് ഇന്നുവരാതിരുന്ന താനും തന്റെ മൂത്തസല്പുത്രയും ഒഴിച്ച് ബാക്കി എല്ലാവരും പിന്തുണക്കുകയും ചെയ്തു. അതിന്റെ ഓർഡർ ഞാൻ നിങ്ങൾക്ക് മെയിൽ ചെയ്തിട്ടുണ്ട് സമയംകിട്ടുമ്പോൾ ഒന്ന് എടുത്ത് നോക്കിയാൽ മതി. പിന്നെ മീറ്റിങ്ങിന്റെ കാര്യം വാസുവിനെ അറിയിച്ചതല്ലേ നിങ്ങൾ വരാതിരുന്നത് ഞങ്ങളുടെ കുറ്റമല്ലാലോ. ! “അതുകേട്ടതും വീണ്ടും വാസുദേവൻ ഒന്ന് ഞെട്ടി ”
അത് അല്ലേലും അച്ഛനും മോളും ഏതുമിറ്റിങ്ങിലാണ് നേരെചൊവ്യ പങ്കെടിത്തിട്ടുള്ളത്‌.? “ഒരു പുച്ഛത്തോടെ മറിയാമ്മ വാസുദേവനെ നോക്കി ചോദിച്ചു ”
അതെല്ലാം വിട് എന്റെ മറിയാമ്മേ….. വാസുദേവനുള്ള മറുപടി ഞാൻ ഒന്ന് കൊടുത്ത് തിർത്തോട്ടെ… ” mp സർ അവരെനോക്കി പറഞ്ഞു ”
വാസുദേവൻ……! ഈ കാണുന്നത് മുഴുവനും ഇവന്റെ കരണവന്മ്മാർ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് അതുകൊണ്ട് തന്നെ ഇതിന്റെ മുഴുവൻ ഒരേയൊരു അവകാശി ഇവൻ മാത്രമാണ്….. അല്ലാതെ തന്റെയും തന്റെ അനിയന്റെയും കുടുംബസ്വത്ത് അല്ല ഇത് . അപ്പോൾ ഈ നിൽക്കുന്ന ആദിത്യന് മാത്രമാണ് കാര്യങ്ങൾ പറയാനും തീരുമാനിക്കാനും അത് നടപ്പിലാക്കാനുമുള്ള അവകാശമുള്ളത്.! അല്ലാതെ സ്വന്തം കൂടപ്പിറപ്പിന്റെ മകൻ ഒറ്റപ്പെട്ട് മാനസിക നിലപോലും തെറ്റി നിന്നപ്പോൾ അവന്റെ സ്വത്തിൽ മാത്രം കണ്ണുവെച്ചുകൊണ്ട് മാത്രം കൂടെ കൂടിയ തന്റെയും തന്റെകുടുബക്കാർക്കും അല്ലായെന്നു ഇനിയെങ്കിലും താൻ മനസിലാക്കണം. എന്റെ 😠…….😤……. 🤬? വാസുദേവ…… !
“ദേഷ്യത്തോടെ mp സാർ പറഞ്ഞുവന്നതും ആദി അദ്ദേഹത്തെ തടഞ്ഞു. ”
അങ്കിൾ………. മതി……… 🤚
ഒന്നുവില്ലെങ്കിലും ഇങ്ങേര് എന്റെ അമ്മയുടെ കുടപ്പിറപ്പല്ലേ അയാൾ അത് മറന്നാലും നമ്മൾ അത് മറക്കരുത് മതി വിട്ടേക്ക്……! 😒 വസുമമേ…. ഒരു കാര്യം കൂടി ഞാൻ അവസാനമായി പറഞ്ഞേക്കാം. ഇത്രയുംനാള് നിങ്ങൾ കാണിച്ചത് മുഴുവനും ഈ ആദി ഇവിടെവെച്ചു ഇപ്പോൾ മറക്കുവാണ് എന്റെ അമ്മയെയോർത് കൊണ്ടുമാത്രം. ഇനിയും പഴയപോലെ നാറിയപണിയുമായി ഇറങ്ങിയാൽ അച്ഛമ്മയുടെ കാലം കഴിയുന്നതുവരെ ഞാൻ നോക്കി നിന്നുയെന്നു വരില്ല എല്ലാത്തിനേയും ചവിട്ടി പുറത്തിറക്കും ഓർത്തോ ഇത് പറയുന്നത് ആദിത്യദേവനാണ് ……… 💪
“അത്രയും കേട്ടതോട് കൂടി വാസുദേവൻ ഒന്നും പറയാൻ സാധിക്കാതെ സ്തംഭിച്ചുപ്പോയി. ഗത്യന്തരമില്ലാതെ താലതാഴ്യ്ത്തി പതിയെ പതിയെ ചുവടുകൾ വച്ചു വാസുദേവൻ അവിടെ നിന്ന് നടന്നു ….. ”
പിന്നെ നിങ്ങളുടെ മൂത്ത ഭൂതനായ്ക്ക് ഉള്ള ഈണ്ടസും കൂടി ഞാൻ അയച്ചിട്ടുണ്ട് അവളുടെ അമേരിക്കൻ നിരങ്ങൽ കഴിഞ്ഞു മടങ്ങിവരുമ്പോൾ ദുബായ് ഓഫീസിൽ നിന്നും കിട്ടിക്കോളും…. !
“ആദി പുറകിൽ നിന്നും വാസുദേവനോടായി വിളിച്ചു പറഞ്ഞു. അയാൾ അത് കേട്ടിട്ടും കേൾക്കാത്തമട്ടിൽ പോയി.
അപ്പോളാണ് രണ്ടു കൈകൾ ആദിയെ ചുറ്റിപ്പിച്ചുകൊണ്ട് പുറകിൽ നിന്ന് വാരിപുണർന്നത് അവൻ അറിഞ്ഞത് രണ്ടുമൂന്ന് മുത്തങ്ങളും ഈ സമയം കൊണ്ട് ആ ചുമലിൽ പതിഞ്ഞിട്ടുണ്ട് അവൻ പെട്ടന്ന് തന്നെ തിരിഞ്ഞുനോക്കിയതും കണ്ടത് അവനെനോക്കി ആ വയറിൽ ചുറ്റിപ്പിടിച്ചുകൊണ്ട് കൈകൾ നീട്ടി തൂങ്ങിയാടുന്ന കാർത്തികയാണ് . നേരത്തെ കണ്ടയാളെ അല്ല ഇപ്പോൾ പെണ്ണ് ഒരുപാട് സന്തോഷം ആ മുഖത്ത് താതികളിക്കുന്നത് കാണാൻ സാധിക്കും
‘ഇവൾക്ക് ഇത് എന്തിന്റെ വട്ടാണ് ‘ആദി മനസ്സിൽ ചിന്തിച്ചുകൊണ്ട് അവളെനോക്കി തുടർന്നു. ”
നിനക്ക് ഇതു എന്തുപറ്റി പെണ്ണേ……? പിരിവല്ലതും ഇളക്കിയതാണോ…..? അങ്ങനെ ആണെങ്കിൽ ചേട്ടത്തി ആ പതിനാലു, പതിനഞ്ചു സ്പാനർ ഇങ്ങടുത്തെ. ഞാൻ ഈ പിരിയൊന്നു മുറുക്കാം. !

Leave a Reply

Your email address will not be published. Required fields are marked *