നാദിയ [അഹമ്മദ്]

Posted by

അവളുമായി ബൈക്ക് യാത്ര ചെയ്തപ്പോൾ തനിക്കേറ്റിരുന്ന അതെ മർമരം അവന്റെ മനസ്സ് പതുക്കെ ആ പഴയ ഓർമകളിലേക്ക് തിരിഞ്ഞു പോയി നദിയയുടെ കളികളും ചിരികളും അവന്റെ ഓര്മയിലേക്കുവന്നു അവനിൽ ആ ഓർമ്മകൾ അവന്റെ മുഖത്തു ഒരു ചിരിപടർത്തികടന്നുപോയി പക്ഷെ തൊട്ടടുത്ത നിമിഷം തന്നെ നാദിയയുടെ ആ തണുത്ത വിറങ്ങലിച്ച ശരീരം അവനുമുന്നിൽ തെളിഞ്ഞുവന്നു അവന്റെ കയ്യിൽ കെട്ടിയ വച്ചു പച്ചയിൽ നിന്നും ഓറഞ്ചുനിറത്തിലേക്കു മാറി ബിപിയിൽ ഉണ്ടായ മാറ്റം അവനെ അറിയിച്ചുകൊണ്ടിരുന്നു അതികവൈകാതെ അതു റെഡ് ലൈറ്റ് കാണിച്ചു ഹൈ ബിപി അലെർട് തന്നുകഴിഞ്ഞു അതോടെ അവന്റെ തലയിലേക്ക് വേദന ഇരച്ചുകയറി ഇനിയു ബൈക്കിന്റെ നിയന്ത്രണം തന്റെ കയ്യിൽ ഒതുങ്ങില്ല എന്ന് മനസ്സിലാക്കിയ അവൻ ബൈക്കിൽ നിന്നും തൊട്ടടുത്ത പറമ്പിലേക്ക് എടുത്തുചാടി ബൈക്ക് ഓടിച്ചെന്നു ഒരുമരത്തിൽ ശക്തിയായി ഇടിച്ചശേഷം ചരിഞ്ഞുവീണു സാകിർ ഉരുണ്ടുപോയെങ്കിലും ജാക്കറ്റും അക്‌സെസ്സറിഎസും ഇട്ടതുകാരണം പരിക്കുകൾ ഒന്നുമില്ലാതെ തന്നെ രക്ഷപെട്ടു പക്ഷെ തലവേദന അതു മൂർജിക്കുകയാണ് ബാഗ് ബൈക്കിന്റെ മുകളിൽ ആണ് ടാബ്ലറ്റ് അതിലാണുതാനും അവിടെ വരെ പോയി എടുക്കാൻ തന്നെക്കൊണ്ട് എന്തായാലും പറ്റില്ല എന്നവൻ മനസ്സിലാക്കി കാരണം ബൈക്ക് ഒരൽപ്പം അകലെ ആണ് വീണുകിടക്കുന്നത് ബിപി കുറയാതെ എന്തായാലും എഴുന്നേറ്റു നടക്കുക സാധ്യമാല്ലതാനും അവൻ വേദന മൂർജിച്ചപ്പോൾ തല ശക്തമായി കിടന്നു പിറകിലൊറ്റടിച്ചു ഹെൽമെറ്റ്‌ ഉള്ളതിനാൽ തലയിൽ ക്ഷതമേൽക്കില്ലെന്നു ഉറപ്പാണ് അവൻ വീണ്ടും വീണ്ടും ശക്തമായി അടിച്ചു ഒരൽപ്പം ആശ്വാസം കിട്ടിയപ്പോൾ അവൻ പതിയെ അവിടെ തലവെച്ചുകിടന്നു ബിപി കുറഞ്ഞുവരുന്നത് കയ്യിൽ കെട്ടിയ വാച്ചിന്റെ സഹായത്താൽ അവൻ അറിഞ്ഞു അവൻ അങ്ങനെ കുറച്ചുനേരം കണ്ണടച്ച് കിടന്നു oru15 മിനിറ്റ
ഹോൺ മുഴക്കി അതിവേഗം പാഞ്ഞുപോയ ഒരു പാർസൽ ലോറിയുടെ ശബ്ദം കെട്ടവൻ ഞെടിയുണർന്നു പെട്ടെന്ന് ഇരുന്നുപോയി
അവൻ നെഞ്ചിൽ കൈ വച്ചു ഇരുന്നു ശ്വാസം വളരെ വേഗത്തിൽ എടുക്കുന്നു ഒരൽപ്പം ഭയപ്പെടുത്തി ആണ് ആ ലോറി കടന്നുപോയത് അതിന്റെ നെടുക്കാം ഇപ്പോഴും വിട്ടുപോയിട്ടില്ല അവൻ പതുക്കെ കൈകുത്തി എഴുന്നേറ്റു പെട്ടെന്ന് നിവർന്നു നിന്നു ബൈക്കിന്റെ അടുത്തേക്ക് നടന്നു അതിനു എന്തുപറ്റി എന്നറിയില്ല ചിലപ്പോൾ ഇനിയുള്ള യാത്രയിൽ അവന്നുകൂടെവറാൻ പട്ടണമെന്നില്ല അവൻ അടുത്തെത്തി ബൈക്ക് കൈകൊണ്ടു താങ്ങി നേരെയാക്കിവെച്ചു സ്റ്റാൻഡിൽ ഇട്ടു ടോർച് കത്തിച്ചു ചുറ്റും നടന്നു നോക്കി
ഇല്ല വലിയ പ്രശ്നങ്ങൾ ഒന്നുമില്ല ചെറിയചില സ്ക്രച്ചുകൾ മാത്രം മരത്തിൽ പോയിടിച്ചപ്പോൾ മുന്നിലെ ഹെഡ്‌ലൈറ് ഒരൽപ്പം പൊട്ടിയിട്ടുണ്ട് അത്രയേ ഉള്ളു മറ്റുകുഴപ്പങ്ങൾ ഒന്നും പുറമെ വ്യക്തമല്ല അവൻ വണ്ടിയൊന്നു സ്റ്റാർട്ട്‌ ആക്കിനോക്കി ഒരുമടിയും കൂടാതെ അവൻ സ്റ്റാർട്ട്‌ ആയി ഒന്ന് ഒരു റൗണ്ട് അടിച്ചുനോക്കി കാരണം ഉള്ളിൽ വല്ലതും കുഴപ്പമായി കിടക്കുന്നുണ്ടോ എന്നറിയണമല്ലോ ഇല്ല ഒരുകുഴപ്പവുമില്ല അവൻ വണ്ടി നിർത്തി ഒന്നാലോചിച്ചു ഇനി ഒരു ലക്ഷ്യം ആവിശ്യമാണ് ഇങ്ങനെ എങ്ങോട്ടെങ്കിലും പോകാൻ പറ്റില്ല ഒരുപാട് ലക്ഷ്യങ്ങൾ അവന്റെ മനസ്സിൽ വന്നു എല്ലാം അവൻതന്നെ ഒഴിവാക്കി അതെ അതുതന്നെ അവൻ മനസിൽ ഉറപ്പിച്ചു വണ്ടി മുന്നോട്ടു പാഞ്ഞു
ആദ്യം ബാംഗ്ലൂർ അവിടെയാണ് നാദിയയെ കബറടക്കം ചെയ്തിരിക്കുന്നത് അവളെ കണ്ടുകൊണ്ട് ശേഷം ബോംബെയിൽ പോവാനായി അവൻ പ്ലാൻ ചെയ്തു ബോംബെ ആവുമ്പോൾ മറ്റാർക്കും തന്നെ തിരിച്ചറിയാൻ ആവില്ല മറ്റുള്ള ഒരുവിധം സ്ഥലങ്ങളിൽ എല്ലാം തന്നെ തന്റെ ബ്രാഞ്ചുകൾ ഉണ്ട് ബോംബെ ആവുമ്പോൾ സേഫ് ആണ് അതാണ്‌ അവൻ ബോംബെ തിരഞ്ഞെടുക്കാൻ കാരണം

Leave a Reply

Your email address will not be published. Required fields are marked *