നാദിയ [അഹമ്മദ്]

Posted by

പതിയെ പെണ്ണിന്റെ കൈ അവന്റെ കൈമുട്ടിനു മുകളിലേക്കു കയറിയപ്പോ അവൻ ശ്രദ്ധിച്ചില്ല ഒരൊറ്റ പിച്ചായിരുന്നു പെണ്ണ് അവൻ പെട്ടെന്ന് കൈ വലിച്ചുപോയി അവൻ മുന്നോട്ടു വരുമ്പോയേക്കും അവൾ ഓടിക്കളഞ്ഞു
കാന്താരി ഇതിനൊക്കെ ഉള്ളത് തരുന്നുണ്ടെടി വീട്ടിൽ എത്തട്ടെ അവൻ മനസ്സിൽ പറഞ്ഞു
അന്നുരാത്രി അവന്റെ മുറിയിൽ പേടിച്ചിട്ടാണ് അവൾ കയറിയത് തന്നെ പീച്ചിയിട്ടു പിന്നെ അന്നു വന്റെ മുന്നിൽ ഒറ്റയ്ക്ക് പോയിട്ടില്ലെന്ന് മാത്രമല്ല തരം കിട്ടുമ്പോ ഒക്കെ അവനെ മറഞ്ഞു നിന്നു കളിയാക്കുകയും ചെയ്യും അവൻ ആണെകിൽ മനസ്സിൽ സന്തോഷിച്ചു മുഖത്തു ഗൗരവം ഇട്ടു നടക്കുകയും ചെയ്തു
മുറിയിൽ കയറുമ്പോൾ കട്ടിലിൽ അവൻ ഇരിക്കുന്നതാണ് കണ്ടത് അവൾ ഒന്നു ചിരിച്ചെങ്കിലും അവൻ ഗൗരവം വിടാതെ തലവഴി പുതപ്പു മൂടി കിടന്നു അവൾക്ക് വിഷമമായി അവൾ അടുത്ത് വന്നിരുന്നു അവനെ വിളിച്ചു
സാകിർക്ക
അവൻ അന്ഗിയില്ല അവൾ പതുക്കെ അവനെ ഇളക്കി നോക്കി ഇല്ല പ്രതികരണം ഒന്നുമില്ല അവൾ പിന്നെ ആഞ്ഞൊന്നു കുലുക്കി അപ്പോഴും അനക്കമില്ല
പിന്നെ അവന്റെ പുറത്തു ആഞ്ഞൊരു അടിയായിരുന്നു നല്ല ശബ്ദത്തോടെ
അള്ളോ ഒട്ടും പ്രതീക്ഷിക്കാതെ സംഭവിച്ചതുകൊണ്ട് അവൻ ഉറക്കെവിളിച്ചുപോയി
എന്താ മോളെ ഉമ്മ പുറത്തൂന്നു വിളിച്ചു ചോതിച്ചു
അവന്റെ വായ പൊത്തിപിടിച്ചു അവൾ പറഞ്ഞു ഒന്നൂല്ല ഉമ്മ ഇക്കാക്കാന്റെ കാലു കട്ടിലിൽ ഇടിച്ചാണ്
അതും പറഞ്ഞു അവൾ പിടി അയിച്ചു പക്ഷെ പെണ്ണ് നിന്നുതിളക്കുകയാണ്
അനക്ക് പിരാന്ത് വല്ലതും ഉണ്ടോ പെണ്ണെ അവൻ പുറം ഉഴിഞ്ഞുകൊണ്ടു ചോദിച്ചു നല്ല വേദന ഉണ്ട്
നന്നായിപ്പോയി ഞാൻ വിളിച്ചപ്പോ കേൾക്കാഞ്ഞിട്ടല്ലേ
ആഹാ ഇതിനുമുൻപ് പലപ്പോഴും ഞാൻ അന്നേ വിളിച്ചപ്പോ നീ കേട്ടിട്ടില്ലല്ലോ
ന്നാ വേണ്ടാ ഇനി ന്നെ വിളിക്കണ്ട ഇങ്ങള് ഇങ്ങനെ ഒറ്റയ്ക്ക് നടന്നൊളി അതും പറഞ്ഞു ഫസ്ന തിരിഞ്ഞു കിടന്നു
അവൻ അവളോട് ചേർന്നുകിടന്നു അവളെ വിളിച്ചു
എടി പോത്തേ നീ എന്തിനാ ഇങ്ങനെ ആവശ്യം ഇല്ലാത്തതിനൊക്കെ പിണങ്ങുന്നേ സോറി എണീക്
പക്ഷെ അവിടെ മാറ്റം ഒന്നുമില്ല അവൻ പതിയെ കൈ അവളുടെ അരയിലൂടെ പായിച്ചു അപ്പൊത്തന്നെ കിട്ടി നല്ല പിച്ചു പിന്നെയും ഒരെണ്ണ
ആ അവൻ വീണ്ടും കൈ വലിച്ചു എടി ഞാൻ നിന്റെ ഭർത്താവ് ആണ് ഇങ്ങനെ ഒന്നും ചെയ്യല്ലേ
ഇങ്ങളോടു ആരുപറഞ്ഞു ഇനിക്ക് ഇഷ്ടമില്ലാതെ എന്റെ മേത്തു തൊടാൻ
ന്റെ പെണ്ണിനെ ഞാൻ എനിക്ക് ഇഷ്ടമുള്ളപ്പോ ഒക്കെ തോടും
ന്നലെ തൊടാൻ ഇങ്ങോട്ട് വാ കൈ ഞാൻ തിരിച്ചു കടിക്കും
ആഹാ അവൻ അവളെ കടന്നു പിടിച്ചു അവളെ മലർത്തിക്കിടത്തി രണ്ടുകൈയും അവാന്റെ കൈകൊണ്ടു കട്ടിലിൽ കൂട്ടിപ്പിടിച്ചു അവൾ ബലം പ്രയോഗിച്ചെങ്കിലും അവനെ മാറ്റാൻ പറ്റുന്നില്ല
ഇനി പറ മോളെ നിന്നേതോട്ടാൽ ഇനി നീ പിച്ചോ
ഇനിയും പിച്ചും പിച്ചി തൊലി ഞാൻ പറിചെടുക്കും പെണ്ണ് കലിപ്പിൽ തന്നെ
ന്നാ അന്റെ കവിള് ഇന്നുഞാൻ കടിച്ചു പറിക്കും പെണ്ണെ
അതുകേട്ടതും അവളുടെ മുഖത്തു ഒരൽപ്പം ഭയം കണ്ടു
പറഞ്ഞോ പെട്ടെന്ന് പറഞ്ഞോ ഇനി ഞാൻ കടിക്കില്ല എന്ന് ന്നാ വിടാം
പെണ്ണ് കിടന്നു പിടക്കുകയാണ് ന്നാലും കടിക്കില്ല എന്ന് പറയില്ല എന്നാ വാശിയാണ് പെണ്ണിന്
അവൻ മുഖം അവളുടെ കവിളില് അടുത്തേക്ക് കൊണ്ടുപോയി അവൾ മുഖ ഇട്ടുതിരിക്കുകയാണ് അവൻ അവന്റെ മുഖ ആ കവിളിൽ മുട്ടിച്ചു അവളുടെ കവിളല്ലി അവന്റെ പല്ലുകൾക്ക്കിടയിൽ ആക്കി

Leave a Reply

Your email address will not be published. Required fields are marked *